Connect with us

ആ നാല് പൊലീസുകാരെ കൊ ല്ലാൻ ശ്രമിച്ചെന്ന കേസിൽ ആർക്കും ദണ്ണം ഇല്ലെ, കാവ്യ മാധവനാണ് മാഡം എന്ന് പറഞ്ഞു; നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് രാഹുൽ ഈശ്വർ

Malayalam

ആ നാല് പൊലീസുകാരെ കൊ ല്ലാൻ ശ്രമിച്ചെന്ന കേസിൽ ആർക്കും ദണ്ണം ഇല്ലെ, കാവ്യ മാധവനാണ് മാഡം എന്ന് പറഞ്ഞു; നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് രാഹുൽ ഈശ്വർ

ആ നാല് പൊലീസുകാരെ കൊ ല്ലാൻ ശ്രമിച്ചെന്ന കേസിൽ ആർക്കും ദണ്ണം ഇല്ലെ, കാവ്യ മാധവനാണ് മാഡം എന്ന് പറഞ്ഞു; നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് രാഹുൽ ഈശ്വർ

കേരളക്കര ഒന്നാകെ ഉറ്റുനോക്കുന്ന കേസാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം. വർഷങ്ങളായ നടക്കുന്ന കേസ് ഇപ്പോൾ അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 2017 ഫെബ്രുവരി 17 നാണ് എറണാകുളത്ത് നടി ലൈംഗികാതിക്രമത്തിന് ഇരയായത്. കൃത്യം നിർവ്വഹിച്ച പൾസർ സുനി, സിനിമാ താരം ദിലീപ് ഉൾപ്പടെ പതിനഞ്ച് പേരാണ് കേസിലെ പ്രതികൾ. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ഇപ്പോഴിതാ ഈ കേസിൽ ദിലീപിനെതിരായ ഒരു തെളിവ് പോലും കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്ന് വീണ്ടും ആവർത്തിക്കുകയാണ് രാഹുൽ ഈശ്വർ. ദിലീപ് നാല് പൊലീസുകാരെ കൊല്ലാൻ ശ്രമിച്ചെന്ന ഒരു കേസ് ഉണ്ടായിരുന്നു. അത് ഇപ്പോൾ എന്തായി. അതിനെ കുറിച്ച് ആരും ഇപ്പോൾ അന്വേഷിക്കാത്തത് എന്തുകൊണ്ടാണ്.

‘ഗ്രൂപ്പിലിട്ട് തട്ടാൻ’ ദിലീപ് തീരുമാനിച്ചു എന്നായിരുന്നല്ലോ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നത്. ബാലചന്ദ്രകുമാർ നമ്മളെ വിട്ടു പിരിഞ്ഞു പോയി, അവസാന കാലം വരെ അദ്ദേഹത്തെ ഞാൻ ബഹുമാനിച്ചിട്ടേയുള്ളു. എന്നാൽ കഴിയുന്ന സഹായങ്ങൾ അദ്ദേഹത്തിന് ചെയ്യണം എന്ന് വിചാരിച്ചിരുന്നു. എന്നാൽ എന്തെങ്കിലും വിവാദങ്ങൾ ഉണ്ടാകുമെന്ന് കരുതി അത് ചെയ്യാൻ സാധിച്ചില്ല.

ആശയപരമായി ഞങ്ങൾക്ക് ഇടയിൽ വ്യത്യാസം ഉണ്ടെങ്കിലും വ്യക്തിപരമായി ബഹുമാനം കാത്തുസൂക്ഷിച്ചിരുന്നു. അദ്ദേഹം അടക്കമുള്ളവർ വന്നാണ് ഗ്രൂപ്പിലിട്ട് തട്ടും എന്ന കാര്യം പറഞ്ഞത്. ആ നാല് പൊലീസുകാരെ കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ ആർക്കും ദണ്ണം ഇല്ലെ. കാവ്യ മാധവനാണ് മാഡം എന്ന് പറഞ്ഞുകൊണ്ട് മൂന്നോ നാലോ ദിവസം ഇവിടുത്തെ ഏറ്റവും പ്രമുഖ ചാനലുകൾ‌ ചർച്ച നടത്തി.

അവർ സ്ഥിരീകരിച്ചില്ലെങ്കിലും കാവ്യ മാധവനാണോ? എന്ന് ചോദിച്ച് ചർച്ച നടത്തിയാൽ മതിയല്ലോ. കാവ്യ മാധവന്റെ അമ്മയാണോ മാഡം എന്നും ചോദ്യം ചിഹ്നം ഇട്ടു. കേൾക്കുന്നവനെ സംബന്ധിച്ച് കാവ്യാമധവനാണ് മാഡം. ഇത് ഉണ്ടത്രെ ടെക്നിക്ക് ആണ്. ഉണ്ടത്രെ എന്ന് പറഞ്ഞാൽ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ സാധിക്കില്ലാലോ. കവ്യാമാധവൻ ഉണ്ടത്രേ എന്ന് പറഞ്ഞതിന് കേസ് കൊടുത്താലും ഞങ്ങൾ അങ്ങനെ പറഞ്ഞില്ലെന്ന് മാധ്യമങ്ങൾക്ക് പറയാം.

കാവ്യ മാധവനാണ് മാഡം, കാവ്യ മാധവന്റെ അമ്മയാണ് മാഡം എന്നതും പോയിട്ട് വേങ്ങരയിലെ മുസ്ലിം ലീഗ് നേതാവിന് 50 ലക്ഷം കൊടുക്കാൻ പോയി, ഗോൽച്ചനുമായി ബന്ധം, ദാവൂദ് ഇബ്രഹീമുമായി ബന്ധം എന്നൊക്കെ പറഞ്ഞു. അതൊക്കെ ഇപ്പോൾ എവിടെ പോയെന്നും അദ്ദേഹം ചോദിക്കുന്നു.

കുറേ ഓഡിയോകൾ പുറത്ത് വന്നല്ലോ. എല്ലാം ഞാൻ കേട്ടു, അവിടെയും ഇവിടേയും കട്ട് ചെയ്ത വീഡിയോയിൽ പിന്നെ എന്താണ് ഉണ്ടാകുക. അതൊക്കെ ദിലീപിന്റെ തന്നെ ഓഡിയോ ആയാൽ എന്താണ് പ്രശ്നം. ആ പറയുന്നതിൽ എന്തെങ്കിലും അർത്ഥം വേണ്ടെ. ഇവനെയൊക്കെ കൊണ്ട് സഹികെട്ടു എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം ദിലീപ് കൊല്ലാൻ ശ്രമിച്ചു എന്നാണോ.

ബാലചന്ദ്രകുമാർ ദിലീപിനെതിരെ കൊടുത്ത ഓഡിയോ ക്ലിപ്പിന്റെ ദൈർഘ്യം 40 സെക്കൻഡാണ്. എന്നാൽ ദിലീപ് ബാലചന്ദ്രകുമാറിന്റെ ക്ലിപ്പ് കൊടുത്തു, അതിന്റെ ദൈർഘ്യം രണ്ട് മിനുറ്റ് 40 സെക്കൻഡ്. എന്ന് പറഞ്ഞാൽ ഫുൾ കൊടുത്തു. ബാലചന്ദ്രകുമാർ ചെയ്തത് അദ്ദേഹത്തിന് വേണ്ടത് കട്ട് ചെയ്തെടുത്ത് പുറത്തുവിട്ട് ഒരു നരേറ്റീവ് ഉണ്ടാക്കുകയാണ് ചെയ്തത്. വളരെ വിദഗ്ധമായി ദിലീപിനെ കരിവാരിത്തേക്കാൻ ശ്രമിച്ചു.

ഈ കേസിലെ അതിജീവിതയോട് എനിക്ക് വലിയ ബഹുമാനമാണ്. എന്നാൽ അവർ ഓർക്കേണ്ടത് ദിലീപ് കാരണം സിനിമയിൽ ഏറ്റവും മികച്ച റോൾ കിട്ടിയ വ്യക്തിയാണ് താനെന്നാണ്. നിർഭാഗ്യവശാൽ അവർക്ക് ഇടയിൽ ഒരു വിടവുണ്ടായി. അതിനെ ചില ആളുകൾ ദുരുപയോഗം ചെയ്ത് ദിലീപിനെതിരെ തന്നെ തിരിച്ചതാണോയെന്ന് ആ കലാകാരി കൂടി ചിന്തിക്കുന്നത് നന്നായിരിക്കുമെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top