Connect with us

പള്‍സര്‍ സുനി ചെയ്യുന്ന കുറ്റങ്ങളുടെയെല്ലാം പിതൃത്വം ദിലീപിന് ഏറ്റെടുക്കാന്‍ പറ്റുമോ? സുനി ചെയ്യുന്ന തെറ്റൊക്കെ ദിലീപ് ഏറ്റെുക്കേണ്ട കാര്യമുണ്ടോ’; രാഹുല്‍ ഈശ്വര്‍

general

പള്‍സര്‍ സുനി ചെയ്യുന്ന കുറ്റങ്ങളുടെയെല്ലാം പിതൃത്വം ദിലീപിന് ഏറ്റെടുക്കാന്‍ പറ്റുമോ? സുനി ചെയ്യുന്ന തെറ്റൊക്കെ ദിലീപ് ഏറ്റെുക്കേണ്ട കാര്യമുണ്ടോ’; രാഹുല്‍ ഈശ്വര്‍

പള്‍സര്‍ സുനി ചെയ്യുന്ന കുറ്റങ്ങളുടെയെല്ലാം പിതൃത്വം ദിലീപിന് ഏറ്റെടുക്കാന്‍ പറ്റുമോ? സുനി ചെയ്യുന്ന തെറ്റൊക്കെ ദിലീപ് ഏറ്റെുക്കേണ്ട കാര്യമുണ്ടോ’; രാഹുല്‍ ഈശ്വര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തോട് പൂര്‍ണമായും യോജിക്കുന്നുവെന്ന് ദിലീപ് അനുകൂലി കൂടിയായ രാഹുല്‍ ഈശ്വര്‍. പള്‍സര്‍ സുനിയോട് സാങ്കേതികത്വം കാണിക്കേണ്ട കാര്യമില്ല. ഒരു കാര്യത്തില്‍ മാത്രമേ ഇവിടെ വിയോജിപ്പുള്ളൂ, എട്ടാം പ്രതി കേസില്‍ ഉള്‍പ്പെട്ടിട്ടില്ല’, എന്ന് രാഹുല്‍ പറഞ്ഞു.

‘പള്‍സര്‍ സുനിയോട് ഒരു ദയയുടേയും ആവശ്യമില്ല. അതിജീവിതയുടെ ട്രോമയും അവരുടെ മനസും അല്ലെങ്കില്‍ അതിജീവിതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന കേരളത്തിലെ 99 ശതമാനം മനുഷ്യരുടെ മനസ് തന്നെയാണ് കാണേണ്ടത്. കേസ് ഇനി കുറച്ച് മാസങ്ങള്‍ കൂടിയല്ലേ ഉണ്ടാകുകയുള്ളൂ. പള്‍സര്‍ സുനിയോട് സാങ്കേതികത്വം കാണിക്കേണ്ട കാര്യമില്ല. ഒരു കാര്യത്തില്‍ മാത്രമേ ഇവിടെ വിയോജിപ്പുള്ളൂ, എട്ടാം പ്രതി കേസില്‍ ഉള്‍പ്പെട്ടിട്ടില്ല, ദിലീപിന് ഈ കേസില്‍ യാതൊരു ബന്ധവുമില്ല.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അതിജീവിതയെ പൊതുവേദിയിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന പ്രമുഖ സംവിധായകനായ രഞ്ജിത്ത് ആ പരിപാടി കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ദിലീപിനൊപ്പം മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം തിരിച്ച് ചോദിച്ചത് ദിലീപിനെ കണ്ടാല്‍ പിന്നെ ഞാന്‍ ഇറങ്ങി ഓടണമോയെന്നാണ്. രഞ്ജിത്തിന്റെ മനസാണ് ഓരോ മലയാളികളുടേയും മനസ്.

അതിജീവിതയുടെ ഒപ്പം തന്നെയാണ് പക്ഷേ ദിലീപ് കുറ്റക്കാരനാണോയെന്ന് അറിയില്ല. കോടതി പറയട്ടെ അല്ലെങ്കില്‍ ദിലീപ് നിരപരാധിയാണെന്നതാണ്. കുഞ്ചാക്കോ ബോബനോട് അതിജീവിതയോടൊപ്പമാണോയെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ സത്യത്തോടൊപ്പം ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്, അത് കോടതി പറയട്ടേയെന്നാണ്. കേരള സമൂഹം മാറുന്നതിന്റെ നേര്‍ കാഴ്ചയാണത്.

ദിലീപ് പോലും അതിജീവിതയോട് ഒപ്പമാണെന്നാണ് ആദ്യം പറഞ്ഞത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ ശിക്ഷിക്കണമെന്ന്. അതിജീവിതയോടൊപ്പമണ് എല്ലാവരും. അതിജീവിതയുടെ കേസിലേക്ക് ദിലീപിനെ കുടുക്കി. അല്ലാതെ അതിജീവിത മോശക്കാരിയാണെന്ന് തെറ്റുകാരിയാണ് എന്നോ പറഞ്ഞിട്ടില്ല. കേസില്‍ ക്വട്ടേഷന്‍ ഇല്ല. പള്‍സര്‍ സുനി ചെയ്യുന്ന കുറ്റങ്ങള്‍ക്കെല്ലാം പിതൃത്വം ദിലീപിന് ഏറ്റെടുക്കാന്‍ പറ്റുമോ? സുനി ചെയ്യുന്ന തെറ്റൊക്കെ ദിലീപ് ഏറ്റെുക്കേണ്ട കാര്യമുണ്ടോ’, എന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

അതേസമയം വിചാരണ തടവുകാരനായി പള്‍സര്‍ സുനി കഴിയേണ്ട സാഹചര്യമില്ലെന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത അഭിഭാഷകന്‍ ആളൂരിന്റെ പ്രതികരണം. ‘കാരണം പ്രത്യക സമയത്ത് കേസ് അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടും എന്തുകൊണ്ടാണ് വിചാരണ കോടതിക്ക് കേസ് അവസാനിപ്പിക്കാന്‍ കഴിയാതെയിരുന്നത്? രണ്ട് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ട് പ്രധാനപ്പെട്ട സാക്ഷികളെ വിസ്തരിച്ച് കഴിഞ്ഞാല്‍ പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കുന്നതില്‍ പ്രശ്‌നമില്ലെന്ന്. വിചാരണ പൂര്‍ത്തിയാക്കണമെന്ന് വ്യക്തമാക്കി സുപ്രീം കോടതി നല്‍കിയ സമയം കഴിഞ്ഞിട്ടും ഒരു പ്രതി വിചാരണ തടവുകാരനായി കഴിയരുതെന്നാണ് ഞാന്‍ കരുതുന്നത്.

കോടതി കണ്ടെത്തുമ്പോള്‍ മാത്രമാണ് ഒരാള്‍ കുറ്റക്കാരന്‍. അതുവരെ അയാള്‍ കുറ്റാരോപിതനാണ്. അതുവരെ നിരപരാധിയാണ് എന്ന കാര്യം പ്രൊട്ടക്ട് ചെയ്യപ്പെടണം. പക്ഷേ ഇവിടെ കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്കെതിരായ ആരോപണം ശക്തമാണ്. നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്‌തെന്നും മറ്റുള്ള ആക്രമണം നടത്തിയെന്നുമാണ് സുനിക്കെതിരായ ആരോപണം. ഇതെല്ലാം ശക്തമായ ആരോപണങ്ങള്‍ തന്നെയാണ്.

ഒരാള്‍ക്ക് ജാമ്യം നിഷേധിക്കുകയെന്നത് കടന്നകൈയാണ്. ഇവിടെ രണ്ട് മുതല്‍ 8 വരെയുള്ള പ്രതികള്‍ പുറത്താണ്. ഒന്നാം പ്രതി മാത്രമാണ് ജയിലില്‍ കഴിയുന്നത്. അയാളുടെ മാനസിക സമ്മര്‍ദ്ദവും ഹൈക്കോടതി പരിശോധിക്കും. പള്‍സര്‍ സുനി പുറത്തിറങ്ങിയാല്‍ ഈ കേസില്‍ പല കാര്യങ്ങളും സുനിക്ക് കോടതിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും’, എന്നും ആളൂര്‍ പറഞ്ഞു.

മീഡിയയെ വിലക്കെടുത്തുകൊണ്ട് നടത്തുന്ന പ്രചാരണം അത് പ്രോസിക്യൂഷനായാലും പ്രതിഭാഗമായാലും തങ്ങള്‍ പരാജയപ്പെടുമെന്ന തോന്നല്‍ കൊണ്ടാണെന്നും ആളൂര്‍ പറഞ്ഞു. ഇത് മറ്റൊരു തന്ത്രമാണ്. പല കേസുകളിലും മാധ്യമങ്ങള്‍ക്കൊരു സ്ട്രാറ്റജിയുണ്ടാകും. ഇന്നയാളുടെ കൂടെ നില്‍ക്കണം അല്ലെങ്കില്‍ ഇന്നയാളെ ശിക്ഷിക്കണം എന്ന്. പലപ്പോഴും മാധ്യമങ്ങള്‍ പൊതുജനത്തിന്റെ കൂടെയാണ് നില്‍ക്കാറുള്ളത്. മീഡിയയെ വിലയ്‌ക്കെടുത്തുകൊണ്ട് നടത്തുന്ന പ്രചാരണം അത് പ്രോസിക്യൂഷനായാലും പ്രതിഭാഗമായാലും തങ്ങള്‍ പരാജയപ്പെടുമെന്ന തോന്നല്‍ കൊണ്ടാണ്.

ഒരു സാക്ഷി പ്രഥമ വിസ്താരത്തില്‍ തന്നെ എല്ലാം പറഞ്ഞാല്‍ ഏത് ക്രിമിനല്‍ അഭിഭാഷകന്റേയും മുട്ട് വിറയ്ക്കും. കാരണം അവിടെ ക്രോസ് എക്‌സാമിനേഷന് സ്‌കോപ്പില്ല. 161 ല്‍ പറയുന്നത് പോലെ സാക്ഷി മൊഴി നല്‍കിയാല്‍ അവിടെ കോണ്‍ട്രാഡിക്ഷന്‍ ഇല്ല, ഒമിഷന്‍ ഇല്ല, എക്‌സാജെറേഷന്‍ ഇല്ല. കള്ള പ്രചരണങ്ങളുടെ വലയില്‍ സാക്ഷികള്‍ പെട്ട് പോയാല്‍ നമ്മുക്ക് ആര്‍ക്കും അവരെ കുറ്റം പറയാന്‍ പറ്റില്ല. നേരത്തേ ദിലീപിനെ കുറിച്ച് നിരവധി മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചിട്ടുണ്ട്. അതിനര്‍ത്ഥം ദിലീപ് കുറ്റക്കാരനാണെന്നല്ല എന്നും ആളൂര്‍ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in general

Trending

Recent

To Top