general
250 രൂപ എനിക്ക് ജയിലിലേക്ക് അയച്ച് തരണമെന്ന് പറഞ്ഞ വ്യക്തിയാണ് പള്‍സര്‍ സുനി; സുപ്രീംകോടതി വരെ ജാമ്യാപേക്ഷയുമായി പോകാന്‍ സുനിയ്ക്ക് പൈസ എവിടുന്ന് കിട്ടി!; ബൈജു കൊട്ടാരക്കര
250 രൂപ എനിക്ക് ജയിലിലേക്ക് അയച്ച് തരണമെന്ന് പറഞ്ഞ വ്യക്തിയാണ് പള്‍സര്‍ സുനി; സുപ്രീംകോടതി വരെ ജാമ്യാപേക്ഷയുമായി പോകാന്‍ സുനിയ്ക്ക് പൈസ എവിടുന്ന് കിട്ടി!; ബൈജു കൊട്ടാരക്കര
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ മറ്റ് എല്ലാ പ്രതികളും പുറത്തിറങ്ങിയെങ്കിലും ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. കേസില്‍ അറസ്റ്റിലായ 2017 മുതല്‍ വിചാരണ തടവുകാരനായി തുടരുകയാണ് പള്‍സര്‍ സുനി. നിരവധി തവണ കോടതികള്‍ക്ക് മുമ്പില്‍ ജാമ്യാപേക്ഷയുമായി എത്തിയെങ്കിലും ഒരു തവണ പോലും പ്രതിയെ പുറത്തിറങ്ങാന്‍ കോടതി അനുവദിച്ചില്ല.
ഒടുവില്‍ വീണ്ടും ജാമ്യം എന്ന ആവശ്യവുമായി പള്‍സര്‍ സുനി ഹൈക്കൊടതിയില്‍ എത്തുകയും കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി അപേക്ഷയില്‍ വിധി പറയാനായി മറ്റൊരു ദിവസത്തേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്. അതോടൊപ്പം തന്നെ നടി നേരിടേണ്ടി വന്നത് ക്രൂരമായ പീഡനമാണെന്ന നിരീക്ഷണവും കഴിഞ്ഞ ദിവസം കോടതി നിരീക്ഷിച്ചിരുന്നു.
ഹൈക്കോടതിയില്‍ നിന്നും പള്‍സര്‍ സുനിക്ക് ഒരു പ്രഹരം കിട്ടിയെന്ന് വേണം പറയാന്‍. പ്രഹരം എന്നല്ല, ഹൈക്കോടതി ഒരു സംശയത്തിനും ഇടവരത്താതെ പറഞ്ഞത് നടിക്ക് നേരിടേണ്ടി വന്നത് ക്രൂരകൃത്യങ്ങളാണെന്നാണ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറ് വര്‍ഷമായി ജയിലില്‍ കിടക്കുകയാണ്. അവടെ നിന്നുമാണ് ജാമ്യം അപേക്ഷിച്ച് അദ്ദേഹം ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
പള്‍സര്‍ സുനി ജാമ്യാപേക്ഷയുമായി എത്തിയ സമയത്ത് അക്രമിക്കപ്പെട്ട നടിയുടെ മൊഴിപ്പകര്‍പ്പ് വായിച്ചതിന് ശേഷമാണ് കോടതി അതിജീവിതയ്ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ പീഡനമാണെന്ന കാര്യം കോടതി പറഞ്ഞത്. നേരത്തെ ജിന്‍സണ്‍ എന്ന സഹതടവുകാരനോട് 250 രൂപ എനിക്ക് ജയിലിലേക്ക് അയച്ച് തരണമെന്ന് പറഞ്ഞ വ്യക്തിയാണ് പള്‍സര്‍ സുനി. തന്റെ മകന്‍ സാമ്പത്തികപരമായി ഒരു നേട്ടവും ഉണ്ടാക്കിയില്ലെന്ന് സുനിയുടെ അമ്മയും പറഞ്ഞിരുന്നത്.
പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് രണ്ട് ലക്ഷം രൂപ വന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഒരുപാട് വന്നു. അതേക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. എന്തുവന്നാലും ഒരു പൈസയും ഇല്ലെന്ന് പറഞ്ഞ പള്‍സര്‍ സുനിയാണ് സുപ്രീംകോടതി വരെ ജാമ്യാപേക്ഷയുമായി പോയത്. എന്നാല്‍ സുപ്രീംകോടതിയും അത് തള്ളുകയായിരുന്നുവെന്നും ബൈജു കൊട്ടാരക്കര ഓര്‍മ്മപ്പെടുത്തുന്നു.
എവിടുന്നാണ് പള്‍സര്‍ സുനിക്ക് ഈ പണം വരുന്നത്. പള്‍സര്‍ സുനിയെ സഹായിക്കുന്ന അദൃശ്യമായ ആ കരങ്ങള്‍ ആരുടേതാണ്. നടിക്ക് നേരെ നടന്നത് ക്രൂരമായ ആക്രമണങ്ങളാണെന്ന പരാമര്‍ശം ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. മുദ്രവെച്ച കവറില്‍ ഹാജരാക്കായി നടിയുടെ മൊഴിപ്പകര്‍പ്പ് പരിശോധിച്ചതിന് ശേഷമാണ് ഇത്തരമൊരു നിരീക്ഷണം കോടതി നടത്തിയത്.
പള്‍സര്‍ സുനിയുടെ ഹര്‍ജിയില്‍ വിധി പറയാന്‍ ഹൈക്കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. വിചാരണ തടവുകാരനായി ജയില്‍ കഴിയുന്ന പള്‍സര്‍ സുനി നിരവധി തവണയാണ് ജാമ്യാപേക്ഷ തേടി നിരവധി കോടതികളെ സമീപിച്ചത്. എന്നാല്‍ ഒന്നും വിജയം കണ്ടില്ല. ജാമ്യം തേടി എന്തുമ്പോഴെല്ലാം ശക്തമായ എതിര്‍പ്പാണ് പ്രോസിക്യൂഷന്‍ നടത്തിയത്.
വീണ്ടും പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതിയുടെ മുന്നിലേക്ക് എത്തിയപ്പോള്‍ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ജാമ്യഹര്‍ജി പരിഗണിച്ചത്. നേരത്തെ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടിയുടെ മൊഴി മുദ്രവെച്ച കവറില്‍ വിചാരണ കോടതി ഹൈക്കോടതിയിലേക്ക് എത്തിച്ചതെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.
2017 ഫെബ്രുവരി 17 നാണ് ഓടുന്ന കാറില്‍ നടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടിയെ മറ്റൊരു വാഹനത്തിലെത്തി പള്‍സുനിയും സംഘവും തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പള്‍സര്‍ സുനി പോലീസിന്റെ പിടിയിലായിരുന്നു.
നിലവില്‍ വിചാരണ തടവുകാരനായി ജയിലില്‍ തുടരുകയാണ് പള്‍സര്‍ സുനി. കഴിഞ്ഞ ആറ് വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും കേസില്‍ ജാമ്യം അനുവദിക്കണമെന്നും കാണിച്ച് സുനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിയില്‍ ഇന്ന് കോടതി വാദം കേട്ടു.
അറസ്റ്റിലായതിന് പിന്നാലെ പല തവണ ജാമ്യത്തിനായി സുപ്രീം കോടതിയില്‍ അടക്കം പള്‍സര്‍ സുനി ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഓരോ ഘട്ടത്തിലും പ്രോസിക്യൂഷനും സര്‍ക്കാരും സുനിയുടെ ജാമ്യത്തെ എതിര്‍ക്കുകയായിരുന്നു. ഏറ്റവും ഒടുവിലായി സുപ്രീം കോടതിയെ സമീപിച്ചപ്പോഴും സംസ്ഥാന സര്‍ക്കാര്‍ ജാമ്യം അനുവദിക്കരുതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ആറ് വര്‍ഷം വിചാരണ തടവുകാരനായി ജയിലില്‍ അടയ്ക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് പള്‍സര്‍ സുനിയുടെ വാദം. കേസില്‍ എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ളവര്‍ ജയിലിന് പുറത്താണെന്നും പള്‍സര്‍ സുനി ഹര്‍ജിയില്‍ പറയുന്നുണ്ട്.
