News
‘എങ്കളോട മനുഷ്യ ദൈവം സാര്‍ അവര്‍’,’ശാരീരിക വൈകല്യമുള്ളവര്‍ക്ക് സ്കൂട്ടികള് സമ്മാനിച്ച് രാഘവ ലോറന്‍സ്
‘എങ്കളോട മനുഷ്യ ദൈവം സാര്‍ അവര്‍’,’ശാരീരിക വൈകല്യമുള്ളവര്‍ക്ക് സ്കൂട്ടികള് സമ്മാനിച്ച് രാഘവ ലോറന്‍സ്
നിരവധി ആരാധകരുള്ള താരമാണ് രാഘവ ലോറന്‍സ്. ബാക്ഗ്രൗണ്ട് ഡാന്‍സറായി ക്യാമറയ്ക്ക് മുന്നിലെത്തി പിന്നീട് നടനായി വിലസിയ അദ്ദേഹത്തിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ശാരീരിക വൈകല്യമുള്ളവര്‍ക്ക് നടന് സ്കൂട്ടികള് സമ്മാനമായി നല്‍കുന്നതാണ് വീഡിയോയില്‍ കാണാനാകുക. ഏതാനും നാളുകള്‍ക്ക് മുന്‍പ് ഇവര്‍ക്ക് വീടും സ്കൂട്ടിയും നല്‍കുമെന്ന് താന്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും ആദ്യഘട്ടമെന്ന നിലയില്‍ 13 സ്കൂട്ടികള് സമ്മാനിച്ചുവെന്ന് രാഘവ ലോറന്‍സ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഈ സ്കൂട്ടികള് മുച്ചക്ര വാഹനങ്ങളായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വൈകാതെ വീടിന്റെ പണികള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
‘എങ്കളോട മനുഷ്യ ദൈവം സാര്‍ അവര്‍’എന്നാണ് സ്കൂട്ടി ഏറ്റുവാങ്ങിയവര്‍ പറയുന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. ലോറന്‍സ് മാസ്റ്ററെ പോലെ ഒരാളെ ഉണ്ടാകൂ എന്നും മറ്റേത് താരം ഇങ്ങനെ ചെയ്യുമെന്നും സൂപ്പര്‍ താരങ്ങള്‍ കണ്ടുപഠിക്കണമെന്നും അവര്‍ കമന്റ് ചെയ്യുന്നു.
അതേസമയം, ജിഗര്‍തണ്ട ഡബിള്‍ എക്സ് എന്ന ചിത്രമാണ് ലോറന്‍സിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം 2014ല്‍ റിലീസ് ചെയ്ത് ഏറെ ശ്രദ്ധനേടിയ ജിഗര്‍തണ്ടയുടെ രണ്ടാം ഭാഗമാണ്. ബോക്സ് ഓഫീസില്‍ ഭേദപ്പെട്ട വിജയം നേടിയ രണ്ടാം ഭാഗത്തില്‍ എസ് ജെ സൂര്യയും പ്രധാന വേഷത്തില്‍ എത്തിയരുന്നു.
