ഒരുമിച്ച് കഴിയാന്‍ തുടങ്ങിയിട്ട് 14 വര്‍ഷം; കുഞ്ഞുങ്ങളില്ല; എന്തുകൊണ്ടെന്ന ആരാധകരുടെ സംശയങ്ങൾക്ക് നദാലിന്റെ കിടിലം മറുപടി വൈറൽ
കുടുംബത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാവില്ല. ടെന്നിസാണ് എനിക്ക് ഇപ്പോള്‍ പ്രധാനം. അതിനുവേണ്ടി പൂര്‍ണമായി സമര്‍പ്പിച്ചിരിക്കുകയാണ് ഞാന്‍. ഇപ്പോള്‍ ആനന്ദം കണ്ടെത്തുന്നതും ടെന്നിസിലാണ്. ഞാന്‍ ഒറ്റയ്ക്കല്ല തീരുമാനങ്ങള്‍ എടുക്കുന്നത്. അതൊന്നും പ്രവചിക്കുക എളുപ്പമല്ലല്ലോ. ഈ പ്രായമാകുമ്ബൊഴേയ്ക്കും മുന്‍ കളിക്കാരനാവുകയും കുടുംബജീവിതം തുടങ്ങുകയും ചെയ്യുമെന്നാണ് ഞാന്‍ കരുതിയത്” -നദാല്‍ പറഞ്ഞു.
മരിയ ഫ്രാന്‍സിസ്ക പെരെല്ലോ എന്ന സിസ്കയുമായി പതിനാലു വര്‍ഷത്തിലേറെയായി പ്രണയത്തിലാണ് നദാല്‍. വൈകാതെ തങ്ങള്‍ വിവാഹിതരാകുമെന്ന് ഇക്കഴിഞ്ഞ ജനുവരിയില്‍ ഇവര്‍ പ്രഖ്യാപിച്ചിരുന്നു. നഡാല്‍ മാത്രം എന്താണ് ഇങ്ങനെയെന്നുള്ള ആരാധകരുടെ സംശയം വര്‍ദ്ധിച്ചതോടെ ഇരുവരും മറുപടിയുമായി രംഗത്ത് എത്തിയത്.
ഇതിനുപുറമേ, യു.എസ്. ഓപ്പണിന്റെ ക്വാര്‍ട്ടര്‍ കടമ്പ കടന്നുകഴിഞ്ഞ റാഫേല്‍ നദാലിനെ കാത്തിരിക്കുന്നത് ഈ സീസണിലെ രണ്ടാം ഗ്രാന്സ്ലാം കിരീടമാണ്. നൊവാക് ജോക്കോവിച്ച് പിന്‍വാങ്ങിയതോടെ യു.എസ്. ഓപ്പണില്‍ കിരീടസാധ്യത ഇരട്ടിയായിരിക്കുകയാണ്.
rafael nadal- replies to fans’s doubt- viral
