Bollywood
“ഇതാണ് ഞങ്ങളുടെ സ്നേഹം“ ; അനന്ദ് അംബാനി നൽകിയ പ്രണയലേഖനം പ്രിന്റ് ചെയ്ത ഗൗൺ ധരിച്ച് രാധികാ മെർച്ചന്റ്
“ഇതാണ് ഞങ്ങളുടെ സ്നേഹം“ ; അനന്ദ് അംബാനി നൽകിയ പ്രണയലേഖനം പ്രിന്റ് ചെയ്ത ഗൗൺ ധരിച്ച് രാധികാ മെർച്ചന്റ്
Published on
അനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും കല്യാണ ആഘോഷങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇറ്റലിയിൽ വച്ചുനടന്ന ആഘോഷത്തിൽ 8000-ത്തിലധികം അതിഥികളാണ് പങ്കെടുത്തത്. ആഡംബര ക്രൂയിസ് കപ്പലിലായിരുന്നു ആഘോഷ പരിപാടികൾ നടന്നത്. നാല് ദിവസം നീണ്ടുനിന്ന ആഘോഷത്തിൽ ബോളിവുഡ് സിനിമാ ലോകത്തെ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെ ആഘോഷങ്ങളുടെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.
കല്യാണ ആഘോഷങ്ങളിലെ ചിത്രങ്ങളിൽ രാധികാ മെർച്ചന്റ് ധരിച്ച വസ്ത്രമായിരുന്നു ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. ആഘോഷത്തിന്റെ ആദ്യ ദിവസത്തിലാണ് രാധിക പ്രണയലേഖനം പ്രിന്റ് ചെയ്ത വെള്ള നിറത്തിലുള്ള ഗൗൺ ധരിച്ചിരുന്നത്. ആനന്ദ് അംബാനി നൽകിയ പ്രണയലേഖനം പ്രിന്റ് ചെയ്ത് തയ്യാറാക്കിയ ഗൗണാണ് രാധിക ധരിച്ചിരുന്നത്.
രാധികയുടെ പിറന്നാളിനാണ് ആനന്ദ് വലിയൊരു പ്രണയലേഖനം നൽകിയത്. 22 വയസുള്ളപ്പോൾ തനിക്ക് അനന്ദ് നൽകിയ കത്താണ് ഈ ഗൗണിലുള്ളതെന്നും ഇത് തന്റെ മക്കളെയും കൊച്ചുമക്കളെയും കാണിക്കണമെന്നും പാർട്ടിയ്ക്കിടെ രാധിക പറഞ്ഞു. ഇതാണ് ഞങ്ങളുടെ സ്നേഹമെന്ന് കൊച്ചുമക്കളോട് പറയണമെന്നും രാധിക പറഞ്ഞു. ജൂലൈ 12-നാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. മൂന്ന് ദിവസത്തെ വിപുലമായ ആഘോഷങ്ങൾക്ക് ശേഷമായിരിക്കും വിവാഹം നടക്കുക.
ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരില് ഒരാളാണ് അമിതാഭ് ബച്ചന് എന്ന ബിഗ് ബി. ലോകസിനിമയില്‍ ഇന്ത്യന്‍ സിനിമയുട ഐക്കണാണ് ബിഗ് ബി...
അനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും കല്യാണ ആഘോഷങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇറ്റലിയിൽ വച്ചുനടന്ന ആഘോഷത്തിൽ 8000-ത്തിലധികം...
അനിമൽ എന്ന ചിത്രം വലിയ രീതിയിൽ ചർച്ചയായിരുന്നു. സിനിമയിലെ ഓരോ കഥാപാത്രങ്ങളും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. മാത്രമല്ല സന്ദീപ് റെഡ്ഡി വംഗയുടെ...
സിനിമാ ആരാധകരുടെ പ്രിയ നടിയാണ് ബോളിവുഡ് നടിയാണ് ദീപിക പദുക്കോൺ. മിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും താരം അഭിനയിച്ചു കഴിഞ്ഞു. മാത്രമല്ല അടുത്തിടെ...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ഫര്‍ദീന്‍ ഖാന്. 14 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സഞ്ജയ് ലീല ഭന്‍സാലിയുടെ ഹീരാമണ്ഡി എന്ന സീരീസിലൂടെ അദ്ദേഹം...