Bollywood
അംബാനി കുടുംബത്തിലെ വിവാഹവിരുന്നിൽ മിന്നി രാമേശ്വരം കഫേ; കൊതിയൂറും ദക്ഷിണേന്ത്യൻ ഭക്ഷണം ചർച്ചയാകുന്നു
അംബാനി കുടുംബത്തിലെ വിവാഹവിരുന്നിൽ മിന്നി രാമേശ്വരം കഫേ; കൊതിയൂറും ദക്ഷിണേന്ത്യൻ ഭക്ഷണം ചർച്ചയാകുന്നു
നീണ്ട നാളത്തെ ആഘോഷ പരിപാടികൾക്കൊടുവിൽ അനന്ത് അംബാനിയും രാധിക മെർച്ചന്റും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. കല്യാണം കഴിഞ്ഞെങ്കിലും ആഘോഷങ്ങൾ ജൂലൈ 15 വരെ തുടരും. സമൂഹ മാധ്യമത്തിൽ വിവാഹത്തിന്റെ ഓരോ വാർത്തകളും വൈറലാകുകയാണ്. ഇപ്പോഴിതാ ചർച്ചയാകുന്നത് വിവാഹ വിരുന്നിന് രാരാമേശ്വരം കഫേ നൽകിയ ഭക്ഷണമാണ്.
അംബാനി കുടുംബത്തിലെ വിവാഹ വിരുന്നിൽ വിവിധ ഇനം ഭക്ഷണങ്ങളുണ്ടെങ്കിലും സ്ഥാനം പിടിച്ചത് ബെഗളൂരുവിലെ രാരാമേശ്വരം കഫേ ജീവനക്കാർ വിളമ്പിയ ദക്ഷിണേന്ത്യൻ ഭക്ഷണം ആയിരുന്നു. വ്യത്യസ്ത രീതിയിലുള്ള ദോശകൾ, ഇഡ്ഡലി, വട തുടങ്ങിയവയൊക്കെയാണ് ഇവരുടെ ഹൈലൈറ്റ്.
മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലും ഹൈ ടീ ഇവന്റിലും അത്താഴത്തിലും ശ്രദ്ധേയമായത് രാമേശ്വരം കഫേയിലെ വിഭവങ്ങൾ ഉൾപ്പെടുത്തിയതാണ്. ഇതിൽ രാമേശ്വരം കഫേയുടെ പ്രധാനപ്പെട്ട രുചികളായ ബെന്നെ ദോശയും പെസരട്ട് ദോശയും തട്ട് ഇഡ്ഡലിയും ഇവരുടെ ഏറെ പ്രശസ്തിയാർജിച്ച ഫിൽട്ടർ കോഫിയും ഉൾപ്പെടുത്തിയിട്ടുണ്ട്.
