Social Media
ഷാരൂഖ് 40 കോടിയുടെ അപ്പാർട്ട്‌മെന്റ്, സുക്കർബെർഗ് 300 കോടിയുടെ പ്രൈവറ്റ് ജെറ്റ്; ബുഗാട്ടി മുതൽ 640 കോടിയുടെ മാളിക വരെ വിവഹാ സമ്മാനം; അനന്തിനും രാധികയ്ക്കും ലഭിച്ച ആഡംബര സമ്മാനങ്ങൾ എന്തൊക്കെയെന്നോ!!
ഷാരൂഖ് 40 കോടിയുടെ അപ്പാർട്ട്‌മെന്റ്, സുക്കർബെർഗ് 300 കോടിയുടെ പ്രൈവറ്റ് ജെറ്റ്; ബുഗാട്ടി മുതൽ 640 കോടിയുടെ മാളിക വരെ വിവഹാ സമ്മാനം; അനന്തിനും രാധികയ്ക്കും ലഭിച്ച ആഡംബര സമ്മാനങ്ങൾ എന്തൊക്കെയെന്നോ!!
മാസങ്ങൾ നീണ്ടു നിന്ന, ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ആഘോഷങ്ങളോടെയായിരുന്നു ഇക്കഴിഞ്ഞ ജൂൺ 12 ന് ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം നടന്നത്. ഇപ്പോഴും വിവാഹശേഷമുള്ള പാർട്ടികൾ അവസാനിച്ചിട്ടെല്ലെന്നാണ് ചില റിപ്പോർട്ടുകൾ. വിവാഹത്തിന് ശേഷം ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
5000 കോടി ചിലവിട്ട് നടത്തിയ വിവാഹാഘോഷത്തിൽ ലോകമെമ്പാടുമുള്ള പ്രമുഖർ പങ്കെടുത്തിരുന്നു. ചടങ്ങ് ലോക ശ്രദ്ധയാകർഷിച്ചതു പൊലെ അതിഥികൾ വധുവരന്മാർക്ക് നൽകിയ സമ്മാനങ്ങളും ഇപ്പോൾ ചർച്ചയാവുകയാണ്. കോടികൾ വിലയുള്ള സമ്മാനങ്ങളുടെ ലിസ്റ്റ് ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പ്രൈവറ്റ് ജെറ്റ് മുതൽ വിദേശത്ത് അപ്പാർട്ട്‌മെന്റുകൾ വരെ അനന്തിനും രാധികയ്ക്കും സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്നാണ് ഡെക്കാൻ ഹരാൾഡ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മുകേഷ് അംബാനിയും നിത അംബാനിയും മക്കൾക്ക് സമ്മാനിച്ചത് പാം ജുമൈറയിലെ സ്വകാര്യ ലക്ഷ്വറി മാൻഷൻ ആണ്. 640 കോടി വിലമതിക്കുന്ന പത്ത് മുറികളുള്ള മാൻഷൻ ആണിത്. പ്രൈവറ്റ് ബീച്ചിനോട് ചേർന്നാണ് പാം ജുമൈറയിലെ ഈ മാളിക.
5.42 കോടി വിലമതിക്കുന്ന ബെൻലി കോൺഡിനെന്റൽ ജിടിസി സ്പീഡ് കാറും മുകേഷും നിതയും സമ്മാനിച്ചിട്ടുണ്ട്. കൂടാതെ 21.7 കോടിയുടെ ഡയമണ്ട് ചോക്കർ, ഡയമണ്ട് ബ്രൂച്ച് പേൾ, വജ്രം കൊണ്ട് നിർമ്മിച്ച 108 കോടിയുടെ ചോക്കർ ആഭരണങ്ങളും ഇവർ സമ്മാനിച്ചിട്ടുണ്ട്.
ആമസോണിന്റെ സിഇഒ ജെഫ് ബെസോസ് 11.50 കോടി രൂപയുടെ ബുഗാട്ടി കാർ ആണ് സമ്മാനിച്ചത് എന്നാണ് വിവരം.
ഹോളിവുഡ്-ഡബ്ല്യൂഡബ്ല്യൂഇ താരമായ ജോൺ സീന സമ്മാനിച്ചത് 3 കോടിയുടെ ലംബോർഗിനിയാണ്.
ഫെയ്‌സബുക്ക് സിഇഒ മാർക്ക് സക്കർബെർഗിന്റെ സമ്മാനം 300 കോടിയുടെ പ്രൈവറ്റ് ജെറ്റ് ആണെന്നാണ് വിവരം.
കത്രീന കൈഫും വിക്കി കൗശലും സമ്മാനിച്ചത് 19 ലക്ഷം വിലമതിക്കുന്ന ഒരു സ്വർണ മാലയാണ്.
ബിൽ ഗേറ്റ്‌സ് 9 കോടി വിലമതിക്കുന്ന ഡയമണ്ട് മോതിരവും 180 കോടിയുടെ ആഡംബര ചെറുകപ്പലുമാണ് ദമ്പതികൾക്ക് സമ്മാനമായി നൽകിയത്.
സിദ്ധാർത്ഥ് മൽഹോത്രയും കിയാരയും ദമ്പതികൾക്ക് നൽകിയ വിവാഹ സമ്മാനം കൈകൊണ്ട് നിർമ്മിച്ച 25 ലക്ഷം രൂപ വിലയുള്ള ഷാളാണ്.
ബോളിവുഡ് താരം അക്ഷയ് കുമാർ നൽകിയതാകട്ടെ ഒരു സ്വർണ പേനയാണ്. 60 ലക്ഷമാണ് ഇതിന്റെ വില.
30 കോടി വിലയുള്ള മരതക കല്ല് പതിപ്പിച്ച മാലയാണ് ബച്ചൻ കുടുംബത്തിന്റെ സമ്മാനം.
40 കോടി വില വരുന്ന ഫ്രാൻസിലെ ഒരു ആഡംബര അപ്പാർട്ട്‌മെന്റ് ആണ് ഷാരൂഖ് ഖാന്റെ വിവാഹസമ്മാനം.
ആലിയ ഭട്ടും രൺബീർ കപൂറും വിവാഹത്തിന് ആനന്ദിനും രാധികയ്ക്കും സമ്മാനിച്ചത് 9 കോടിയുടെ മേഴ്സിഡെസിന്റെ ആഡംബര കാറാണ്.
ഏകദേശം 20കോടിയുടെ റോൾസ് റോയ്സ് കാറാണ് രൺവീർ സിങ്ങും ദീപിക പദുക്കോണും വിവാഹ സമ്മാനമായി നൽകിയത്.
സൽമാൻ ഖാൻ ദമ്പതികൾക്ക് സമ്മാനിച്ചത് 15 കോടി വിലമതിക്കുന്ന സ്‌പോർട്ട്‌സ് ബൈക്ക് ആണ്.
മുകേഷ് അംബാനിയുടെയും നിതയുടെയും ഇളയ മകനായ ആനന്ദ് അംബാനി, റിലയൻസ് ഇൻഡസ്ട്രീസ്, ജിയോ പ്ലാറ്റ്‌ഫോമുകൾ, റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ്, റിലയൻസ് ന്യൂ എനർജി, റിലയൻസ് ന്യൂ സോളാർ എനർജി തുടങ്ങി നിരവധി റിലയൻസ് ഗ്രൂപ്പ് കമ്പനികളുടെ ബോർഡുകളിൽ ഡയറക്‌ടർ കൂടിയാണ്.
