നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍; ചൂടന്‍ രംഗങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ രാധിക ആപ്തെ
By
ഉറച്ച നിലപാടുകള്‍ കൊണ്ടും മികച്ച അഭിനയം കൊണ്ടും ശ്രദ്ധ നേടിയ നടിയാണ് രാധിക ആപ്തെ. ഹിന്ദി സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ രാധിക ആപ്തെ പിന്നീട് തെന്നിന്ത്യ സിനിമകളിലൂടെയാണ് ശ്രദ്ധേയയായത്. ഇപ്പോഴിതാ താരത്തിന്റെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. ബ്രിട്ടീഷ് അമേരിക്കന്‍ ചിത്രമായ ‘ദി വെഡിംഗ് ഗസ്റ്റില്‍ ‘ നടന് ദേവ്പട്ടേലിനൊപ്പമുള്ള രംഗങ്ങളാണ് ഇന്റര്‍നെറ്റില്‍ ചോര്‍ന്നത്.
കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ചിത്രം യു.എസില്‍ റിലീസ് ചെയ്തത്. മൈക്കള്‍ വിന്റര്‍ബോട്ടം സംവിധാനം ചെയ്ത ചിത്രം രാധികയുടെ കന്നി ഹോളിവുഡ് ചിത്രം കൂടിയാണ്. സ്ലം ഡോഗ് മില്യനയര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് പട്ടേലാമ് ചിത്രത്തിലെ നായകന്. ചിത്രങ്ങള്‍ പ്രചരിക്കുന്നതിനെതിരെ നടി രംഗത്തെത്തി. ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു. ഇതിനുമുന്‍പും താരത്തിന്റെ നഗ്ന വീഡിയോ എന്ന പേരില്‍ പാര്‍ച്ച്ഡ് എന്ന ചിത്രത്തില്‍ ആദില്‍ ഹുസൈനുമൊത്തുള്ള രംഗങ്ങള്‍ ചോര്‍ന്നിരുന്നു. ഇതിനെതിരെ ആദില്‍ ഹുസൈന് രംഗത്ത് വരികയും ചെയ്തിരുന്നു.
radhika apthe photos
