Connect with us

ഇത് കേരളത്തിലാദ്യമായി! മണിയന്‍പിള്ള രാജുവിന്റെ റസ്റ്റോറന്റിൽ ഇനി മൂ​ന്നു പെ​ണ്‍ റോ​ബോ​ട്ടു​ക​ളും ഒരു കുട്ടി റോബോട്ടും ഓടി കളിക്കും

Malayalam

ഇത് കേരളത്തിലാദ്യമായി! മണിയന്‍പിള്ള രാജുവിന്റെ റസ്റ്റോറന്റിൽ ഇനി മൂ​ന്നു പെ​ണ്‍ റോ​ബോ​ട്ടു​ക​ളും ഒരു കുട്ടി റോബോട്ടും ഓടി കളിക്കും

ഇത് കേരളത്തിലാദ്യമായി! മണിയന്‍പിള്ള രാജുവിന്റെ റസ്റ്റോറന്റിൽ ഇനി മൂ​ന്നു പെ​ണ്‍ റോ​ബോ​ട്ടു​ക​ളും ഒരു കുട്ടി റോബോട്ടും ഓടി കളിക്കും

കണ്ണൂരിനെ ആവേശത്തിലാക്കി സിനിമാതാരം മണിയന്‍പിള്ള രാജു. കേരളത്തിലാദ്യമായാണ് റോബോട്ടുകള്‍ ഭക്ഷണം വിളമ്ബുന്ന റസ്റ്റോറന്റ് തുടങ്ങുന്നത്.”ബീ ​അ​റ്റ് ക​വി​സോ’ റ​സ്റ്റോ​റ​ന്‍റ് ഇ​ന്നു പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും.​ ക​ണ്ണൂ​ര്‍ ഗോ​പാ​ല്‍ സ്ട്രീ​റ്റി​ല്‍ ക​ലി​ക്കോ​ട​ന്‍കാ​വ് റോ​ഡി​ലാ​ണ് റ​സ്റ്റോ​റ​ന്‍റ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ​ ചൈ​ന​യി​ല്‍നി​ന്ന് ഇ​റ​ക്കു​മ​തിചെ​യ്ത മൂ​ന്നു പെ​ണ്‍ റോ​ബോ​ട്ടു​ക​ളും കു​ട്ടി​ക​ളെ കൈ​പി​ടി​ച്ച്‌ ന​ട​ന്നു ര​സി​ക്കാ​ന്‍ ഒ​രു കു​ട്ടി റോ​ബോ​ട്ടു​മു​ണ്ട്.​ അ​ലീ​ന, ഹെ​ല​ന്‍, ജെ​യി​ന്‍ എ​ന്നീ പേ​രു​ക​ളാ​ണ് റോ​ബോ​ട്ടു​ക​ള്‍ക്ക് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.​ പൂ​ര്‍​ണ​മാ​യും സെ​ന്‍​സ​റി​ലാ​ണ് ഇ​വ പ്ര​വ​ര്‍​ത്തി​ക്കു​ക. ‌

റോ​ബോ​ട്ടു​ക​ളു​ടെ കൈ​യി​ല്‍ കൊ​ടു​ത്തുവി​ടു​ന്ന ഭ​ക്ഷ​ണം കൃ​ത്യ​മാ​യ രീ​തി​യി​ല്‍ തീ​ന്‍​മേ​ശ​യി​ല്‍ എ​ത്തി​ക്കും.​ ത​റ​യി​ല്‍ ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക മാ​ഗ്‌ന​റ്റി​ക് ഷീ​ല്‍​ഡി​ലൂ​ടെ​യാ​ണ് റോബോട്ടുകള്‍ സഞ്ചരിക്കുക.​ മ​ണി​യ​ന്‍​പി​ള്ള രാ​ജു​വി​നെ കൂ​ടാ​തെ വ​ള​പ​ട്ട​ണം സ്വ​ദേ​ശി സി.​വി. സിനാ​മു​ദ്ദീ​ന്‍, ഭാ​ര്യ സ​ജ്മ നി​സാം, പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി എം.​കെ.വി​നീ​ത് എ​ന്നി​വ​രാ​ണ് മ​റ്റു പാര്‍​ട്ണ​ര്‍​മാ​ര്‍.​ കൂ​ടാ​തെ വീ​ട്ട​മ്മ​മാ​ര്‍ പാ​കംചെ​യ്യു​ന്ന കേ​ക്കും ഇ​വി​ടെ ല​ഭി​ക്കും.​ ഇ​തി​നാ​യി ബേ​ക്കിംഗ് മ​മ്മി എ​ന്ന സ്റ്റാ​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. രാ​വി​ലെ 11 മു​ത​ല്‍ രാ​ത്രി 11 വ​രെ​യാ​ണ് പ്ര​വ​ര്‍​ത്ത​നസ​മ​യം.​ പ്ര​ത്യേ​ക​ത​ക​ള്‍ പ​ല​തുമുണ്ടെ​ങ്കി​ലും അ​ധി​കവി​ല ഈ​ടാ​ക്കി​ല്ലെ​ന്ന് മ​ണി​യ​ന്‍​പി​ള്ള രാ​ജു പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.​

maniyanpilla raju -new restaurent- kannoor

More in Malayalam

Trending

Recent

To Top