ഇത് എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ്; ഞാൻ മലയാളത്തില്‍ നിന്ന് മാറിപ്പോവാന്‍ രണ്ട് കാരണങ്ങളുണ്ട്; നിതീഷ് ഭരദ്വാജ് തുറന്നു പറയുന്നു
ഞാൻ ഗന്ധർവ്വൻ എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറി കൂടിയ താരമാണ് നിതീഷ് ഭരദ്വാജ്. 1991 -ൽ പുറത്തിങ്ങിയ ചിത്രത്തിന് വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിലെ താരങ്ങളുടെ അഭിനയത്തിന് ലഭിച്ചത്. എന്നാൽ ഈ ചിത്രത്തിന് ശേഷം ഗന്ധര്‍വ്വനായി വന്ന് ഫാന്റസിയുടെ ലോകത്തേക്കെത്തിച്ച നായകനെ പിന്നീട് ഒരിക്കലും മലയാളികൾ കണ്ടിട്ടേയില്ല. എന്നാലിതായിപ്പോൾ ഇരുപത്തിയെട്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സിനിമാ സ്വപ്‌നങ്ങളുമായി വീണ്ടും കോഴിക്കോട്ടെത്തിയിരിക്കുകയാണ് താരം. ഞാന്‍ സിനിമയുടെ ലോകത്ത് തന്നെയുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മാതൃഭൂമി ഡോട്‌കോമിന്നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഒരാളെ ഓര്‍മിക്കാന്‍ അധിക കാലം സിനിമാ ലോകത്ത് നില്‍ക്കണമെന്നൊന്നും അഭിപ്രായമുള്ള ആളല്ല ഞാന്‍. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഞാന്‍. ഗതിമാറിപോയപ്പോഴും സിനിമ എന്നെ തളച്ചിട്ടു. നിങ്ങളിപ്പോള്‍ എന്നെ തേടി വന്നതും ഞാന്‍ ഗന്ധര്‍വ്വൻ എന്ന സിനിമ കണ്ടത് കൊണ്ടോ അതിലെ ഗന്ധര്‍വ്വനെ ഇഷ്ടപ്പെട്ടത് കൊണ്ടോ ആവും. സിനിമ എപ്പോഴും എന്നെ വിളിച്ച് കൊണ്ടിരിക്കുന്നുണ്ട്. തരാം പറഞ്ഞു.
കാരണം ഞാന്‍ ഗന്ധര്‍വ്വനും മഹാഭാരതത്തിലെ ശ്രീകൃഷ്ണനുമാണ് ലോകത്തെവിടെ പോയാലും എന്നെ തിരിച്ചറിയുന്നത്. ഇത് എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ്. ഞാൻ മലയാളത്തില്‍ നിന്ന് മാറിപ്പോവാന്‍ രണ്ട് കാരണമുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ഗന്ധര്‍വന് ശേഷം പത്മരാജന്‍ എന്നൊരാള്‍ പിന്നീട് സിനിമയെടുക്കാന്‍ ഉണ്ടായില്ല എന്നതാണ്. ഞാന്‍ ഗന്ധര്‍വ്വന്‍ മലയാളിയുടെ സിനിമാസ്വാദനത്തെ മാറ്റിമറിച്ച ഒരു സിനിമയായിരുന്നു. മഹാഭാരതം കണ്ട് പത്മരാജന്‍ ഈ ചിത്രത്തിലേക്ക് എന്നെ ക്ഷണിക്കുമ്പോള്‍ ആദ്യം നിരസിക്കുക വരെ ചെയ്തു. പക്ഷേ ഈ സിനിമ എന്റെ ജീവിതത്തെ മാറ്റിമറിക്കുകയാണ് ചെയ്തത്. അതങ്ങനെ ഇന്നും എല്ലാവരും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായി മാറി. പത്മരാജന്‍ എന്ന മഹത്തായ സംവിധായകന്റെ കൈയൊപ്പ് പൂർണമായി പതിഞ്ഞ ചിത്രങ്ങളിലൊന്നായിരുന്നു അത്.
ഞാന്‍ ഗന്ധര്‍വ്വനിന്ശേഷം മോഹന്‍ലാലിനേയും എന്നേയും വെച്ച് ഒരു സിനിമയെടുക്കാന്‍ പത്മരാജന്‍ പദ്ധതിയിട്ടിരുന്നു. അതിന്റെ കഥയുടെ ചർച്ച ഉൾപ്പെടെ നടക്കുകയും ചെയ്തിരുന്നു. പക്ഷേ, അതിന് മുന്നെ പത്മരാജന്‍ മരിച്ചു. ഒരുപക്ഷേ ആ സിനിമ നടന്നിരുന്നുവെങ്കില്‍ ഞാന്‍ കേരളത്തില്‍ തന്നെ സെറ്റില്‍ ആവുമായിരുന്നു. ആ സിനിമയ്ക്ക് ശേഷം ഞാന്‍ ഇംഗ്ലണ്ടിലേക്ക് പോയി.
ഞാൻ ഗന്ധർവ്വന്റെ രണ്ടാംഭാഗത്തെ കുറിച്ച് ഒരു പ്രശസ്ത സിനിമാ സംവിധായകന്‍ എന്നെ വിളിച്ച് അന്വേഷിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഗന്ധര്‍വ്വന്‍ ടു ഇറങ്ങുമ്പോള്‍ വലിയ സ്വീകാര്യത ലഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. പക്ഷെ കുറച്ചുനാളുകള്‍ക്ക് ശേഷം സംഭവം നടക്കില്ലെന്ന് കണ്ട് അദ്ദേഹം തന്നെ ആ സിനിമ ഉപേക്ഷിച്ചു. പത്മരാജന്റെ കൈ പതിഞ്ഞ ചിത്രം രണ്ടാംഭാഗത്തേക്ക് വരുമ്പോള്‍ ഒരിക്കലും അതേ സ്‌റ്റൈല്‍ കിട്ടില്ലെന്ന് ഉറപ്പാണ്. കാരണം അങ്ങനെയൊരു സിനിമയെടുക്കാന്‍ അദ്ദേഹത്തിന് മാത്രമേ കഴിയുകയുള്ളൂ.
പിന്നെ രാഷ്ട്രീയത്തിലറങ്ങുകയായിരുന്നു . പിന്നീട് എന്റെ ജീവിതം അങ്ങനെ തിരക്കുള്ളതായി മാറി. പാര്‍ലമെന്റംഗമായി. പക്ഷേ സിനിമ എന്നെ തിരിച്ചുവിളിച്ച് കൊണ്ടേയിരിക്കുകയായിരുന്നു. സിനിമകള്‍ സംവിധാനം ചെയ്തു. അഭിനിയിച്ചു. ഇടവേളയ്ക്കുശേഷം വീണ്ടും അഭിനയത്തിലേക്ക് വന്നു.
സിനിമ എനിക്കങ്ങനെ മാറ്റിനിര്‍ത്താന്‍ കഴിയുന്നതായിരുന്നില്ല. പക്ഷേ മലയാള സിനിമയും മറ്റ് സിനികളും തമ്മില്‍ എനിക്ക് തോന്നിയിട്ടുള്ള വ്യത്യാസം മലയാള സിനിമകള്‍ ഉള്ളടക്കം കൊണ്ടും ശക്തമായ പ്രമേയം കൊണ്ടും ഉന്നതിയിലാണ് എന്നതാണ്. മറാഠി സിനിമകളിലും ഹിന്ദി സിനിമകളിലും നല്ല പ്രമേയം ഉണ്ടാവുന്നുണ്ടെങ്കിലും അത്ര ശക്തമായ വിഷയങ്ങളല്ല കൈകാര്യം ചെയ്യുന്നത്. പലപ്പോഴും കോമഡിക്കോ സംഘട്ടനങ്ങള്‍ക്കോ പ്രാധാന്യം നല്‍കുന്നതാണ് വിഷയങ്ങള്‍. അത് മറ്റൊന്നും കൊണ്ടല്ല. അവിടെയുള്ള പ്രേക്ഷകർക്ക് ആവശ്യം അത്തരം പ്രമേയങ്ങളാണ്. പക്ഷേ അസാധാരണമായ വിഷയങ്ങളാണ് മലയാള സിനിമ കൈകാര്യം ചെയ്യുന്നത്.
ദൃശ്യം പോലുള്ള സിനികള്‍ ഉദാഹരണം. ഇത്തരം സിനിമകള്‍ മറാഠി സിനികളിലോ ഹിന്ദി സിനിമകളിലോ ചെയ്യാന്‍ കഴിയില്ല. അവര്‍ അംഗീകരിക്കില്ല. അതുകൊണ്ടു തന്നെ എനിക്ക് ഏറ്റവും ഇഷ്ടവും മലയാള സിനിമകള്‍ കാണാന്‍ തന്നെയാണ്.
സിനിമ എനിക്ക് വേണ്ടിക്കൂടി ഉണ്ടാക്കിയതാണ് എന്ന ഉള്‍വിളിയാണ് വീണ്ടും സിനിമയിലേക്കുള്ള കടന്നുവരവ് സാധ്യമാക്കിയത്. പുതിയ കാലത്തെ രാഷ്ട്രീയം എന്തിനും ഏതിനും പെട്ടെന്ന് പ്രതികരിക്കുന്ന തലത്തിലേക്ക് മാറിയിട്ടുണ്ട്. അതുകൊണ്ട് പലപ്പോഴും പറയേണ്ടത് പറയാനാവുന്നതില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നു. എന്നാല്‍ സിനിമയില്‍ അങ്ങനെയല്ല. എന്തും സംസാരിക്കാം. മാത്രമല്ല രാഷ്ട്രീയത്തേക്കാള്‍ സിനിമ എനിക്ക് ഏറെ സന്തോഷ വും സംതൃപ്തിയും നൽകുന്നു. മധ്യപ്രദേശിലെ ജാംഷെഡ്പൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1996ല്‍ ബി.ജെ.പി ടിക്കറ്റില്‍ ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പക്ഷെ സിനിമയെന്ന ഉള്‍വിളി എന്നെ എന്റെ ലോകത്ത് തന്നെ കൊണ്ടെത്തിച്ചു.
ശ്രീകൃഷ്ണവേഷവും സ്വാധീനവും?
ഞാന്‍ നേരത്തെ പറഞ്ഞപോലെ ശ്രീകൃഷ്ണന്റെ വേഷം എന്നെ ചെറുതായൊന്നുമല്ല സ്വാധീനിച്ചത്. ആരും കാണാത്ത കൃഷ്ണനെ ഓരോ പ്രേക്ഷകരും എന്നിലൂടെ കാണുകയായിരുന്നു. അവര്‍ എന്നിലൂടെ പ്രാര്‍ഥിക്കുകയായിരുന്നു. ഒരു നിയോഗമായിരുന്നു എനിക്ക് ശ്രീകൃഷ്ണന്റെ വേഷം. അത് ലോകമെമ്പാടുമെന്നെ സ്വീകാര്യമുള്ളവനാക്കി മാറ്റി. എനിക്ക് ശേഷവും പല സിനിമകളിലും ശ്രീകൃഷ്ണനായി പലരും വന്നു. പക്ഷേ, അത്രയൊന്നും സ്വീകാര്യത ലഭിച്ചിരുന്നില്ല. പ്രേക്ഷകരുടെ മനസ്സില്‍ ഇരുനിറമുള്ളതായിരുന്നു കൃഷ്ണനെങ്കില്‍ വെളുത്ത നിറത്തിലുള്ള എന്നെ സ്വീകരിക്കാനും അവര്‍ തയ്യാറായി. മലയാളികളുടെ മനസ്സിലുള്ള കറുത്ത കൃഷ്ണനായിരുന്നില്ല എന്റെ മനസ്സില്‍. മനസ്സിനുള്ളിലെ ഇരുട്ടിനെ നീക്കുന്ന ശ്രീകൃഷ്ണണായിരുന്നു. അത് എന്നിലൂടെ വന്നപ്പോള്‍ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത് സ്വീകരിക്കുകയും ചെയ്തു. ജീവിതത്തില്‍ പല പ്രതിസന്ധി ഘട്ടങ്ങളിലും ശ്രീകൃഷ്ണ ചിന്തയും വേഷവും എനിക്ക് ഗുണമായി തീര്‍ന്നിട്ടുണ്ട്. ചിലപ്പോള്‍ അതെന്റെ സഹോദരനെ പോലെയാവും മറ്റു ചിലപ്പോള്‍ എനിക്ക് നല്ല വീക്ഷണങ്ങള്‍ പറഞ്ഞ് തരുന്ന ഗുരുവാകും.
മലയാളത്തിലേക്ക് വീണ്ടുമെത്തുന്നുണ്ടോ?
മലയാള സിനിമ പഴയതില്‍ നിന്നും പൂര്‍ണമായും മാറിയിരിക്കുന്നു. പുലിമുരുഗനെ പോലുള്ള വലിയ സിനിമകള്‍ വിജയിക്കുന്ന തരത്തിലേക്ക് മാറി. വലിയ ബഡ്ജറ്റ് സിനിമകളെ മലയാളത്തിലെ നിര്‍മാതാക്കളും സ്വീകരിച്ച് തുടങ്ങിയിരിക്കുന്നു. ഒരു സംവിധായകനെന്ന നിലയ്ക്ക് പുതിയൊരു ഫീച്ചര്‍ സിനിമയുടെ ഒരുക്കത്തിലാണിപ്പോള്‍. അത് മലയാളത്തില്‍ തന്നെ ആയാലോ എന്ന ചിന്തയിലുമാണ്. ഹിന്ദി സിനിമയെ പോലെ തന്നെ മലയാളം സിനിമയും വളര്‍ന്ന് കഴിഞ്ഞിരിക്കുന്നുവെന്നതാണ് ആശ്വാസം നല്‍കുന്നത്. പുതിയൊരു സിനിമയുമായി മലയാളത്തിലേക്ക് വരണമെന്ന് തന്നെയാണ് ആഗ്രഹം. കാരണം ഞാന്‍ ഗന്ധര്‍വ്വന്‍ നല്‍കിയ കേരളത്തിലെ നല്ല അനുഭവങ്ങള്‍ ഇന്നും എന്നില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. പക്ഷേ സംവിധായകനെന്ന നിലയ്ക്ക് മലയാളി പ്രേക്ഷകര്‍ എന്നെ എത്രത്തോളം സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം.
nithish bharadwaj- njan gandharvan-mohanlal
