” അര്‍ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ നിങ്ങള്‍ക്ക് എന്നെ വിളിക്കാം, വേണമെങ്കില്‍ ഒന്നു മസാജ് ചെയ്തു തരാം” -സഹപ്രവർത്തകൻ മോശമായി പെരുമാറിയതായി രാധിക ആപ്തെ

കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും ലൈംഗീക അതിക്രമത്തെ കുറിച്ചും സിനിമ രംഗത്തുള്ളവർ തുറന്നു പറയാൻ ഇപ്പോൾ മടിക്കാറില്ല. കരിയറിൽ അത്തരം വിട്ടു വീഴച്ചകൾക്ക് തയ്യാറാകില്ല എന്ന ശബ്ദത്തോടെ പലരും തുറന്നു പറഞ്ഞിരുന്നു . ഇപ്പോൾ തനിക്കും അത്തരം അനുഭവം ഉണ്ടായെന്നു തുറന്നു പറയുകയാണ് രാധിക ആപ്തെ .
സിനിമയിലെ പീഡനങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയിട്ടും സമീപകാലത്ത് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് ഇന്ത്യ ടുഡേ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ രാധിക പറഞ്ഞു. ഈയടുത്ത് പോലും എനിക്ക് മോശം അനുഭവം ഉണ്ടായി. ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് മുറിയിലേക്ക് വിശ്രമിക്കാന്‍ പോവുകയായിരുന്നു ഞാന്‍. ആ സെറ്റില്‍ ഉണ്ടായിരുന്ന ഒരു ജോലിക്കാരന് എനിക്കൊപ്പം ലിഫ്റ്റില്‍ കയറി. അയാള്‍ എന്നോട് പറഞ്ഞു, അര്‍ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ നിങ്ങള്‍ക്ക് എന്നെ വിളിക്കാം, വേണമെങ്കില്‍ ഒന്നു മസാജ് ചെയ്തു തരാം. അയാളുടെ സംസാരം എന്നെ വല്ലാതെ അലോസരപ്പെടുത്തി.
ഞാന്‍ ഈ കാര്യം അണിയറ പ്രവര്‍ത്തകരോട് പങ്കുവച്ചു. ഭാഗ്യവശാല്‍ അവര്‍ എനിക്കൊപ്പം നിന്നു. അയാളെ വിളിച്ച് സംസാരിക്കുകയും ചെയ്തു. എന്നോട് മാപ്പ് പറഞ്ഞതിന് ശേഷം മാത്രമാണ് പ്രശ്നം അവസാനിപ്പിച്ചത്. ഹോളിവുഡില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച മീ ടു കാമ്പയിന് ഇതുവരെ ബോളിവുഡില്‍ എത്തിയിട്ടില്ലെന്നും രാധിക കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...