Social Media
‘റാണ ദഗ്ഗുബാട്ടിയുടെ പ്രണയിനി; പ്രിയതമയ്ക്ക് ഒപ്പമുള്ള ചിത്രവുമായി പ്രിയതമൻ
‘റാണ ദഗ്ഗുബാട്ടിയുടെ പ്രണയിനി; പ്രിയതമയ്ക്ക് ഒപ്പമുള്ള ചിത്രവുമായി പ്രിയതമൻ
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിൽ ‘ബല്ലാല ദേവ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നിരവധി ആരാധകരെ നേടിയെടുത്ത നടനാണ് റാണ ദഗ്ഗുബാട്ടി. ഇപ്പോൾ ലോക്ഡൗണിനിടെ വിവാഹക്കാര്യം അറിയിച്ച് റാണാ ദഗുബതി. മിഹീഖ ബജാജ് ആണ് റാണയുടെ മനം കവർന്ന സുന്ദരി.പ്രണയിനി മിഹീഖ ബജാജിന്റെ ചിത്രം പങ്കുവച്ച് ”അവള് യെസ് പറഞ്ഞു” എന്നാണ് സോഷ്യല്‍ മീഡിയയില്‍ റാണ കുറിച്ചിരിക്കുന്നത്. ഹൈദരാബാദ് സ്വദേശിയാണ് മിഹീഖ. ഡ്യൂ ഡ്രോപ് ഡിസൈന്‍ സ്റ്റുഡിയോ എന്ന ഡിസൈന്‍ സ്ഥാപനം നടത്തുന്നുണ്ട്.
ഇരുവരുടെയും വിവാഹം ലോക്ഡൗണ്‍ തീരുന്നതോടെ ഡിസംബറില്‍ ഉണ്ടാകുമെന്ന് റാണയുടെ പിതാവ് സുരേഷ് ബാബു ഒരു ഹൈദരാബാദ് ടൈംസിനോട് വ്യക്തമാക്കി
‘വിരാട പർവം’, ‘ഹാതി മേരേ സാതി’ എന്നിവയാണ് റാണയുടെ പുതിയ സിനിമകൾ. ‘വിരാട പർവ്വ’ത്തിൽ സായ് പല്ലവിയാണ് നായിക. വേണു ഉദുഗാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തബു, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Rana Daggubati
