News
കാളി ദേവിയുടെ ഉഗ്ര രൂപവുമല്ല, പഞ്ചുരുളിയുമല്ല, പുഷ്പ 2 വിലെ അല്ലുവിന്റെ ലുക്കിന് പിന്നിലെ സസ്പെന്‍സ് പൊട്ടിച്ച് സഹപ്രവര്‍ത്തകര്‍
കാളി ദേവിയുടെ ഉഗ്ര രൂപവുമല്ല, പഞ്ചുരുളിയുമല്ല, പുഷ്പ 2 വിലെ അല്ലുവിന്റെ ലുക്കിന് പിന്നിലെ സസ്പെന്‍സ് പൊട്ടിച്ച് സഹപ്രവര്‍ത്തകര്‍
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്ജുന് ചിത്രമാണ് പുഷ്പ 2. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി പുറത്തെത്തിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു.
പട്ടുസാരി ഉടുത്ത്, സ്വര്‍ണ മാലയും വളയും മോതിരവും മുക്കുത്തിയും കമ്മലും കഴുത്തില്‍ നാരങ്ങ മാലയും പൂമാലയും ധരിച്ച് തോളും ചെരിച്ച് നില്ക്കുന്ന പുഷ്പരാജിന്റെ പോസ്റ്ററാണ് ട്രെന്‍ഡായിരിക്കുന്നത്. അല്ലുവിന്റെ പുഷ്പ പോസ്റ്റര്‍ പ്രചോദനമാക്കി അതേ ലുക്കിലെത്തി ആരാധകര്‍ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
പോസ്റ്റര്‍ ഇറങ്ങിയതുമുതല്‍ വേഷത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. എന്തിനെ പ്രതിനിധീകരിക്കുന്നതാണ് വേഷമെന്നും എന്തിനുവേണ്ടിയാണ് ഈ രൂപം എന്നുമായിരുന്നു പ്രേക്ഷകരുടെ സംശയം. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പലവിധത്തിലുള്ള ചര്‍ച്ചകളും നടക്കുകയാണ്.
ഇത് കാളി ദേവിയുടെ ഉഗ്ര രൂപമാണ് എന്ന് ഒരുപക്ഷം അഭിപ്രായപ്പെടുമ്പോള്‍, ‘കാന്താര’യിലെ പഞ്ചുരുളിയ്ക്ക് ആദരമര്‍പ്പിച്ച് സംവിധായകന് സുകുമാര്‍ ഒരുക്കിയ രൂപമാണ് ഇത് എന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ അര്‍ദ്ധനാരി വേഷത്തിന് പിന്നിലെ കഥ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ വെളിപ്പെടുത്തുകയാണ്.
എല്ലാ വര്‍ഷവും മെയ് മാസത്തില്‍ തിരുപ്പതിയില്‍ നടന്നുവരുന്ന ജാതരാ സമയത്ത് ആരാധിക്കുന്ന ദേവതയായ ഗംഗമ്മ തള്ളിയെ സൂചിപ്പിക്കുന്ന ”ദാക്കോ ദാക്കോ മെക്കാ..” എന്ന ഗാനത്തിലെ ഒരു വരിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ രൂപം.
സംവിധായകന് സുകുമാറിന്റെ ആശയമാണ് ഇത്. തെലുങ്ക് സിനിമാലോകത്തെ ഏറ്റവുമധികം ആവേശമുണര്‍ത്തുന്ന രണ്ടാം ഭാഗങ്ങളില്‍ ഒന്നാണ് പുഷ്പ 2. ‘പുഷ്പ: ദ റൈസ്’. പുതിയ പോസ്റ്ററിനും പുറത്തുവിട്ട ചിത്രത്തിന്രെ ഗ്ലിംപ്സിനും ആഗോളതലത്തില്‍ നിരവധി ആരാധകരാണുള്ളത്. സീക്വലിനായി കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ പ്രേക്ഷകര്‍.
