News
ദക്ഷിണ കൊറിയന്‍ നടിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ദക്ഷിണ കൊറിയന്‍ നടിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ദക്ഷിണ കൊറിയന്‍ നടി ജംഗ് ചായ്‌യുളിനെ (26) മരിച്ച നിലയില്‍ കരണ്ടെത്തി. വീട്ടിനുള്ളിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതുവരെയും മരണകാരണം എന്താണെന്ന് വ്യക്തമല്ല. ഇന്നലെയാണ് ജംഗ് ചായ്‌യുള്‍ മരിച്ചതായി കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സോംബീ ഡിറ്റക്ടീവ്‌സ് എന്ന സീരീസിലൂടെ ശ്രദ്ധേയയായ നടിയാണ് ജംഗ്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുമെന്ന് നടിയോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ജംഗ് ചായിയുടെ മരണവുമായി ബന്ധപ്പെട്ട് ഇതിനിടയില്‍ നിരവധി ഊഹാപോഹങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അങ്ങനെ ചെയ്യരുത് എന്നും ഏജന്‍സി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ജംഗ് ചായിയുടെ മരണത്തിന് പിന്നാലെ നടിയുടെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റും ചര്‍ച്ചയാവുകയാണ്. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പായിരുന്നു ജംഗ് തന്റെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവെയ്ക്കുന്നത്.
സംഗീതം ആസ്വദിക്കുകയും വൈന്‍ കുടിക്കുന്നതുമായ ചിത്രങ്ങളായിരുന്നു പോസ്റ്റ് ചെയ്തത്. ‘വെഡ്ഡിങ് ഇംപോസിബിള്‍’ എന്ന സീരീസില്‍ അഭിനയിക്കുന്നതിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം. സീരീസിന്റെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.