News
പുഷ്പ 2 പ്രദർശനത്തിനിടെ സ്‌ക്രീനിന് സമീപം തീപ്പന്തം കത്തിച്ച് ആഘോഷം; നാല് പേർ പിടിയിൽ
പുഷ്പ 2 പ്രദർശനത്തിനിടെ സ്‌ക്രീനിന് സമീപം തീപ്പന്തം കത്തിച്ച് ആഘോഷം; നാല് പേർ പിടിയിൽ
പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ പ്രദർശനത്തിനിടെ സ്‌ക്രീനിന് സമീപം തീപ്പന്തം കത്തിച്ച് ആഘോഷിച്ച നാലുപേർ പോലീസ് പിടിയിലായിരിക്കുകയാണ്. ബംഗലൂരു ഉർവശി തിയേറ്ററിൽ ആണ് സംഭവം. അതോടൊപ്പം ഹൈദരാബാദിൽ പുഷ്പ സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചിരുന്നു.
ഹൈദരാബാദ് സ്വദേശിയായ രേവതി (39) എന്ന സ്ത്രീയാണ് മരിച്ചത്. ഒരു കുട്ടിയടക്കം രണ്ട് പേർക്കാണ് ഗുരുതര പരിക്കേറ്റത്.ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് സംഭവം. തിയേറ്ററിലേക്ക് നായകൻ അല്ലു അർജുൻ എത്തുമെന്ന വിവരമറിഞ്ഞ് ആരാധകർ കൂട്ടത്തോടെ എത്തിയതാണ് തിരക്ക് അനിയന്ത്രിതമാക്കിയത്.
ലോകമെമ്പാടും 12,500 സ്‌ക്രീനുകളിലാണ് പുഷ്പ 2 റിലീസ് ചെയ്തത്. റിലീസിന് മുൻപേ തന്നെ നിരവധി റെക്കോർഡുകളാണ് പുഷ്പ 2 തകർത്തത്. പ്രീ-റിലീസിലും പ്രീ-ബുക്കിംഗിലും പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലായി 270 കോടി രൂപയ്‌ക്കാണ് പുഷ്പ 2 വിന്റെ OTT അവകാശം വിറ്റുപോയത്. ‘
പുഷ്പ 2’ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്‌സ് ആണ് വാങ്ങിയിരിക്കുന്നത്. അതേ സമയം ചിത്രത്തിന്റെ തിയേറ്റർ അവകാശം 650 കോടി രൂപയ്‌ക്കാണ് വിറ്റുപോയിരിക്കുന്നത് എന്നാണ് വിവരം. ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു.
