Actor
മഞ്ജുവാര്യർ സ്വന്തം മകളെ ഉപേക്ഷിച്ച് പോയതാണ്…കാവ്യ എല്ലാം പെട്ടെന്ന് പഠിക്കും ; ദിലീപിനെ ഞെട്ടിച്ച് അയാൾ!
മഞ്ജുവാര്യർ സ്വന്തം മകളെ ഉപേക്ഷിച്ച് പോയതാണ്…കാവ്യ എല്ലാം പെട്ടെന്ന് പഠിക്കും ; ദിലീപിനെ ഞെട്ടിച്ച് അയാൾ!
ദിലീപ്- കാവ്യാ മാധവൻ- മഞ്ജുവാര്യർ ജീവിതം സിനിമാകഥ പോലെ തുടരുകയാണ്. മകൾ മീനാക്ഷിയും മഞ്ജു വാര്യരും ദിലീപുമെല്ലാം വാർത്തകളിൽ ഇടയ്ക്കിടെ നിറയാറുണ്ട്. കാവ്യയും ദിലീപും ഇഷ്ട്ടപ്പെട്ട ജീവിതം നയിക്കുകയാണ്. മഞ്ജു താൻ ആഗ്രഹിച്ച ലോകം കെട്ടിപ്പടുക്കുന്ന തിരക്കിലാണ്.
ഇന്ന് മഞ്ജുവിന്റെ സിനിമകൾ നോക്കുമ്പോൾ ഏറെ പിന്നിലാണ് ദിലീപ്. സാധാരണയായി കാവ്യയ്ക്ക് അധികവും വിമർശനം ലഭിക്കാറുണ്ട്. മാത്രമല്ല മീനാക്ഷിയെ തനിച്ചാക്കി പോയെന്ന് ആരോപിച്ച് മഞ്ജുവിനും വിമർശനം നേരിടാറുണ്ട്. എന്നാൽ ഇന്ന് എല്ലാ സ്ത്രീകൾക്കും മഞ്ജു ഒരു മാതൃകയാണ്. നടിയുടെ വിശേഷങ്ങൾ വളരെപ്പെട്ടന്ന് വൈറലാകാറുണ്ട്.
ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ചുള്ള ഒരു വാർത്തയാണ് പുറത്ത് വരുന്നത്. വിജയ് സേതുപതിക്കൊപ്പമുളള ‘വിടുതലൈ 2’ ആണ് മഞ്ജുവിന്റെ പുതിയ തമിഴ് ചിത്രം. ചിത്രത്തിന്റെ പ്രൊമോഷൻ സമയത്ത് മഞ്ജുവിനെ കുറിച്ച് വിജയ് സേതുപതി പറയുന്ന വാക്കുകളാണ് വൈറലാകുന്നത്.
അതേസമയം വിഡിയോയിൽ തമിഴ് അനായാസം കൈകാര്യം ചെയ്യാനുള്ള മഞ്ജുവിന്റെ കഴിവിനെ നടൻ വിജയ് സേതുപതി പുകഴ്ത്തുകയാണ്. തന്റെ മാതൃഭാഷ അല്ലാതിരുന്നിട്ട് കൂടി വളരെ വേഗത്തിലാണ് അവർ സംഭാഷണങ്ങൾ പഠിച്ചെടുത്ത് പറയുന്നതെന്നാണ് നടൻ മഞ്ജുവിനെ കുറിച്ച് വാചാലനായത്.
തനിക്കും മഞ്ജുവിനും ഒരേ സമയത്താണ് ഡയലോഗ് പഠിക്കാൻ തന്നെങ്കിലും ആദ്യം പഠിച്ചെടുത്തത് മഞ്ജുവാണെന്നും എന്നാൽ തനിക്ക് കുറേ നേരം പഠിക്കാതെ അത്തരത്തിൽ സംസാരിക്കാൻ സാധിക്കില്ലെന്നും വിജയ് സേതുമാപ്തി പറയുന്നു. ഒരു ഷോട്ട് തുടങ്ങുന്നതിന് മുൻപ് വരെ അദ്ദേഹം അത് പഠിച്ചോണ്ടിരിക്കുമെന്നും വളരെ ഉത്തരവാദിത്തോടും ആത്മാർത്ഥതയോടും കൂടിയാണ് അവർ ജോലി ചെയ്യുന്നതെന്നും നടൻ കൂട്ടിച്ചേർത്തു.
അതേസമയം വിജയ് സേതുപതിയുടെ ഈ വീഡിയോ വൈറലായതോടെ നിരവധിപേർ മഞ്ജുവിനെ വിമർശിച്ച് രംഗത്തെത്തി. നേരത്തെ ഇറങ്ങിയ രജനികാന്ത് ചിത്രം വേട്ടയാനിൽ മഞ്ജുവിന് അധികം റോളുണ്ടായിരുന്നില്ലെന്നാണ് പരിഹാസം. മാത്രമല്ല നടിയുടെ വ്യക്തിജീവിതത്തെയും ചിലർ കടന്നാക്രമിച്ചു. കൂടാതെ കാവ്യ മാധവനുമായി താരതമ്യം ചെയ്തുള്ള കമന്റുകളും ഉണ്ട്. സ്വന്തം മകളെ ഉപേക്ഷിച്ച് പോയ ആളല്ലേ, തീർച്ചയായും വേഗത്തിൽ പഠിക്കുമെന്നായിരുന്നു ഒരാളുടെ പരിഹാസം. കാവ്യ മാധവൻ മഞ്ജുവിനെക്കാൾ വേഗത്തിൽ ഡയലോഗ് പഠിക്കുമെന്നും ഒരാൾ കമന്റ് ചെയ്തതിട്ടുണ്ട്.
