News
പുഷ്പ 2വിന്റെ ഓഡിയോ റൈറ്റ്സ് 65 കോടി രൂപയ്ക്ക് വിറ്റുപോയി; അണിയറ പ്രവര്‍ത്തകര്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് വിമര്‍ശനം
പുഷ്പ 2വിന്റെ ഓഡിയോ റൈറ്റ്സ് 65 കോടി രൂപയ്ക്ക് വിറ്റുപോയി; അണിയറ പ്രവര്‍ത്തകര്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് വിമര്‍ശനം
തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്ജുന് ചിത്രങ്ങളിലൊന്നാണ് പുഷ്പ 2. ഇതിന്റെ ആദ്യഭാഗമുണ്ടാക്കിയ വിജയക്കുതിപ്പ് വളരെ വലുതായതിനാല്‍ തന്നെ പുഷ്പ 2 വിനായുള്ള കാത്തിരിപ്പും ഏറുകയാണ്. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങള്‍ക്കെല്ലാം വളരെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
പുഷ്പ 2വിന്റെ ഓഡിയോ റൈറ്റ്സ് 65 കോടി രൂപയ്ക്ക് വിറ്റുപോയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തു എത്തിയിരുന്നു. ഇതോടെ ആരാധകരും ആവേശത്തിലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത് ഈ വാര്‍ത്തകള്‍ തികച്ചും വ്യാജമാണെന്നാണ്.
എല്ലാ ഭാഷകളുടെയും ഓഡിയോ അവകാശം 20 കോടിയ്ക്ക് വിറ്റതായാണ് റിപ്പോര്‍ട്ട്. ഈ കണക്ക് നേരത്തെ റിപ്പോര്‍ട്ട് ചെയ്ത 65 കോടിയേക്കാള്‍ 69% കുറവാണ്. ഇതാദ്യമായല്ല പുഷ്പ 2വുമായി ബന്ധപ്പെട്ട കണക്കുകള്‍ ചോദ്യം ചെയ്യപ്പെടുന്നത്. നേരത്തെ, 1000 കോടിയുടെ തിയറ്റര്‍ റൈറ്റ്സ് ചിത്രത്തിന് ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.
പിന്നീടാണ് ഇത്തരം വാര്‍ത്തകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയത്. യഥാര്‍ത്ഥത്തില്‍, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ ഒഴികെ, മറ്റ് ഡബ്ബ് ചെയ്ത പതിപ്പുകള്‍ക്കൊന്നും വലിയ ഓഫറുകള്‍ ലഭിക്കുന്നില്ല.
പുഷ്പ: ദി റൂളി’നൊപ്പം ഡിഎസ്പി രചിക്കുന്ന ഗാനങ്ങള്‍ ആഗോള പ്ലാറ്റ്ഫോമിലേക്കെത്തിക്കുന്നത് ടീ സീരീസാണ്. രക്ത ചന്ദന കടത്തുകാരനായ പുഷ്പരാജിന്റെ വളര്‍ച്ചയായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദ റൈസ് പറഞ്ഞത്. രണ്ടാം ഭാഗം കൂടുതല്‍ അവേശം നിറയ്ക്കുമെന്നാണ് സിനിമയുടെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രശ്മികയാണ് പുഷ്പ 2വിലും നായികയായി എത്തുന്നത്.
