Bollywood
നടന് പുല്‍കിത് സമ്രാട്ടും നടി കൃതി ഖര്‍ബന്ദയും വിവാഹിതരായി
നടന് പുല്‍കിത് സമ്രാട്ടും നടി കൃതി ഖര്‍ബന്ദയും വിവാഹിതരായി
ബോളിവുഡില്‍ നിന്ന് വീണ്ടും താര വിവാഹം. നടന് പുല്‍കിത് സമ്രാട്ടും നടി കൃതി ഖര്‍ബന്ദയും വിവാഹിതരായി. ഗുഡ്ഗാവില്‍ വച്ച് ഇന്നലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ദമ്പതികള്‍ തന്നെയാണ് വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
പിങ്ക് ലഹങ്കയായിരുന്നു കൃതിയുടെ വേഷം. മിന്റ് ഗ്രീന്‍ ഷര്‍വാണിയാണ് പുല്‍കിത് അണിഞ്ഞിരുന്നത്. ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. പഗല്‍പന്തി എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചെത്തി.
വീരേ കി വെഡ്ഡിങ്, തായിഷ് എന്നിവയാണ പ്രധാന ചിത്രങ്ങള്‍. കന്നഡ, ഹിന്ദി, തെലുങ്ക് സിനിമകളിലൂടെയാണ് കൃതി ശ്രദ്ധേയയാവുന്നത്. പുല്‍കിതിന്റെ രണ്ടാം വിവാഹമാണിത്.
