Malayalam
ഇനി വെറുതെ വന്നു അഭിനയിക്കാമെന്ന് പറഞ്ഞാലും മഞ്ജുവാര്യര്‍ എന്റെ ചിത്രത്തില്‍ വേണ്ട; വീണ്ടും വൈറലായി നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ മനോജ് രാംസിങിന്റെ വാക്കുകള്‍
ഇനി വെറുതെ വന്നു അഭിനയിക്കാമെന്ന് പറഞ്ഞാലും മഞ്ജുവാര്യര്‍ എന്റെ ചിത്രത്തില്‍ വേണ്ട; വീണ്ടും വൈറലായി നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ മനോജ് രാംസിങിന്റെ വാക്കുകള്‍
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യര്‍. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ഒരു ചര്‍ച്ചാ വിഷയമാണ്. മഞ്ജു തിരികെ വരണമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രേക്ഷകര്‍ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള റീഎന്‍ട്രി. ആദ്യം കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാമത്തെ വരവില്‍ കണ്ടത്. അടിമുടി മാറ്റത്തോടെയായിരുന്നു തിരികെ എത്തിയത്.
രണ്ടാം വരവില്‍ താരത്തിന്റെ മേക്കോവറാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. റീഎന്‍ട്രിക്ക് ശേഷമുള്ള ഓരോ ചിത്രങ്ങളിലും ഉഗ്രന്‍ ലുക്കിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. മഞ്ജുവിന്റെ ലുക്ക് പ്രേക്ഷകരുടെ ഇടയിലല്‍ മാത്രമല്ല സിനിമ ലോകത്തും ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ മിന്നാമിന്നുങ്ങ് എന്ന അവാര്‍ഡ് വിന്നിംഗ് ചിത്രം ഉണ്ടായ സാഹചര്യവും ചിത്രത്തില്‍ മഞ്ജുവാര്യര്‍ക്ക് പകരം സുരഭി ലക്ഷ്മി വരാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ചും ചിത്രത്തിന്റെ നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ മനോജ് രാംസിങ് മുമ്പ് പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്.
‘മിന്നാമിനുങ്ങിന്റെ ചര്‍ച്ച തുടങ്ങുന്നത് തിരുവനന്തപുരത്ത് വെച്ചാണ്. ചിത്രത്തിന്റെ സംവിധായകന് അനില്‍ തോമസ് എന്റെ സുഹൃത്താണ്. അദ്ദേഹം തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് സിനിമകള്‍ ഒക്കെ കാണാറുണ്ട്. അങ്ങനെ ഒരു ദിവസം ഞങ്ങള്‍ തമ്മില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ പുള്ളിക്ക് ഒരു പ്രൊജക്ട് ചെയ്യണമെന്ന ആഗ്രഹം പറഞ്ഞു.’ ‘ഞാന്‍ ഒരിവേളക്ക് ശേഷം ഇനി എന്ത് ചെയ്യാം എന്ന് ആലോചിച്ച് നിക്കുന്ന സമയത്തായിരുന്നു പുള്ളി എന്നോട് നമുക്ക് ഒരു ചെറിയ പടം ചെയ്യാമെന്ന് പറയുന്നത്.. നമ്മള് ചെയ്യുന്ന പടം ഫെസ്റ്റിവലില്‍ ഒക്കെ ഓടണം’.
‘ചിത്രത്തിന് ഒരു അവാര്‍ഡു കിട്ടണം. പല രീതിയില്‍ ഒരു സിനിമക്ക് അവാര്‍ഡ് കിട്ടാം എന്ന് ഞാന്‍ പറഞ്ഞു. സിനിമക്ക് കിട്ടാം, നായികക്ക് കിട്ടാം, നായകന് കിട്ടാം അങ്ങനെ. അപ്പോള്‍ അദ്ദേഹം പറഞ്ഞത് എങ്ങെനെ ആയാലും കുഴപ്പമില്ല നമ്മുടെ സിനിമക്ക് അവാര്‍ഡ് കിട്ടിയാല്‍ മതിയെന്നാണ്’. ‘ഇപ്പോഴത്തെ അവ്സഥയില്‍ സ്ത്രീ കഥാപാത്രത്തെ വെച്ച് കഥ ആലോചിച്ചാല്‍ വിജിയിക്കുമെന്ന് പറഞ്ഞു.
‘പിന്നീട് കാസ്റ്റിംഗിനെക്കുറിച്ചായിരുന്നു ചര്‍ച്ച. നന്നായി അഭിനയിച്ചെടുക്കാന്‍ പറ്റുന്ന ഒരാളണെങ്കില്‍ അവാര്‍ഡ് ഉറപ്പാണെന്നും പറഞ്ഞു. പക്ഷെ ഒരുപാട് കാശ് ഇറക്കാനും ഇല്ലായിരുന്നു. 20 ലക്ഷത്തിന്റെ ബഡ്ജറ്റിലാണ് സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. എന്റെ സുഹൃത്ത് സുരഭിയുടെ ‘അയാളും ഞാനും തമ്മില്‍’ എന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ഒരു സ്റ്റില്‍ അയച്ചു തന്നു’. സുരഭിയുടെ ആ സ്റ്റില്‍ വെച്ച് ആ സിനിമ ഇട്ട് നോക്കിയപ്പള്‍ പെര്‍ഫെക്ടായിരുന്നു. എന്റെ മനസ്സില്‍ ഉള്ളത് ഇതാണെന്നും ഞാന്‍ പറഞ്ഞു. അനില്‍ ചേട്ടനും ഓക്കെ പറഞ്ഞു’.
‘സുരഭിയെ വിളിച്ച് ഫോണില്‍ക്കൂടി കഥ പറഞ്ഞു അവരെ ഉറപ്പിക്കുകയും ചെയ്തു. സിനിമ തുടങ്ങാന്‍ ഒരു ആഴ്ച കൂടി മാത്രമേ സമയം ഉണ്ടായിരുന്നുള്ളൂ. സിനിമയുടെ ഷൂട്ടിംഗ് 15 ദിവസം കൊണ്ട് തീര്‍ത്തു. പിന്നെ ഞാണിന്മേലുള്ളൊരു കഥ പോലെയായിരുന്നു. എഡിറ്റിംഗും കാര്യങ്ങളും വളരെ വേഗത്തില്‍ തീര്‍ത്തു. 30 ന് മുമ്പ് എല്ലാം കഴിഞ്ഞാല്‍ മാത്രമേ അവാര്‍ഡിന്റെ നോമിനേഷന് അയക്കാന്‍ പറ്റുള്ളൂ’. പക്ഷെ സ്റ്റേറ്റ് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ സ്പെഷ്യല്‍ ജൂറി മെന്‍ഷന്‍ ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. അനില്‍ ചേട്ടന് അത് വലിയ വിഷമം ആയിരുന്നു. അത്രയെങ്കിലും കിട്ടിയില്ലേ എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു’.’കണ്ണൂര്‍ വെച്ച് ധ്യാന്‍ ശ്രീനിവാസന്റെ കല്യാണത്തിന് പങ്കെടുക്കുമ്പോഴായിരുന്നു നാഷണല്‍ അവാര്‍ഡ് ലഭിക്കുന്ന കാര്യം അറിഞ്ഞത്.
സിനിമയുടെ കഥ പറഞ്ഞപ്പോള്‍ സംവിധായകന് തന്നോട് പറഞ്ഞതാണ് ആ കഥാപാത്രം മഞ്ജു വാര്യരെകൊണ്ട് ചെയ്യിക്കാമെന്ന് അന്ന് താനാണ് അത് വേണ്ടെന്ന് പറഞ്ഞത്. ഫ്രീ ആയിട്ട് വന്ന് അവര്‍ അഭിനയിച്ചാലോ എന്ന് തമാശ രൂപേണ സംവിധായകന് പറഞ്ഞപ്പോഴും വേണ്ട എന്ന് താനാണ് പറഞ്ഞത്. ഇനി വെറുതെ വന്നു അഭിനയിക്കാമെന്ന് പറഞ്ഞാലും മഞ്ജുവാര്യര്‍ എന്റെ ചിത്രത്തില്‍ വേണ്ട. ഒന്ന് അവരെ കൊണ്ടുവരാനുള്ള പണം ഇല്ല. വളരെ ചെറിയ ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രമായിരുന്നു മിന്നാമിനുങ്ങ്. രണ്ടാമതായി മഞ്ജു എന്ന കഥാപാത്രത്തെ എല്ലാവര്ക്കും അറിയുന്നയാളാണ് അവര്‍ അഭിനയിക്കുന്ന രീതി ഭാവങ്ങള്‍ നമ്മള് കണ്ടിട്ടുള്ളതുമാണ്. അത് വേണ്ട പകരം പുതിയൊരാള് വരട്ടേ എന്ന തീരുമാനത്തിലാണ് ആ കഥാപാത്രം സുരഭിയെകൊണ്ട് ചെയ്യിപ്പിച്ചത്. അത് വിജയമായി മാറുകയും ചെയ്തു.
