Connect with us

ദിലീപിലേയ്ക്ക് എത്തിയത് മഞ്ജു തൊടുത്തു വിട്ട ആ സ്പാര്‍ക്കിലൂടെ; പ്രിയദര്‍ശന്‍ തമ്പി

News

ദിലീപിലേയ്ക്ക് എത്തിയത് മഞ്ജു തൊടുത്തു വിട്ട ആ സ്പാര്‍ക്കിലൂടെ; പ്രിയദര്‍ശന്‍ തമ്പി

ദിലീപിലേയ്ക്ക് എത്തിയത് മഞ്ജു തൊടുത്തു വിട്ട ആ സ്പാര്‍ക്കിലൂടെ; പ്രിയദര്‍ശന്‍ തമ്പി

നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ ഏറ്റവും പ്രധാനപ്പെട്ട സാക്ഷിയായി ആണ് പ്രോസിക്യൂഷന്‍ കാണുന്നത് എന്ന് അഡ്വ പ്രിയദര്‍ശന്‍ തമ്പി. ഒരു ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍ തമ്പി. കേസ് എട്ടാം പ്രതിയിലേക്ക് എത്തുന്നതിനുള്ള സ്പാര്‍ക്ക് ആദ്യം ഉണ്ടാകുന്നത് മഞ്ജു വാര്യരിലൂടെയാണ് എന്നും പ്രിയദര്‍ശന്‍ തമ്പി കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസ് അതിന്റെ എല്ലാ തീവ്രതയോടെയും മുന്നോട്ട് പോവുകയാണ് എന്ന് തന്നെ കരുതാം. ഈ കേസ് പലവഴികളിലൂടെ സഞ്ചരിച്ച് ഇവിടെ വരെ എത്തി. ഇപ്പോള്‍ സുപ്രീംകോടതി തന്നെ ഈ കേസില്‍ നേരിട്ട് ഇടപെടുകയും അതിന്റെ അടിസ്ഥാനത്തില്‍ മഞ്ജു വാര്യര്‍ ഉള്‍പ്പടെയുള്ളവരെ വീണ്ടും വിസ്തരിക്കുന്ന അവസരമൊക്കെ ഉണ്ടായി. ഇനിയും ഇരുകൂട്ടരും സഹകരിച്ച് കൊണ്ട് പ്രോസിക്യൂഷനായാലും പ്രതിഭാഗമായാലും സഹകരിച്ച് കൊണ്ട് മുന്നോട്ട് പോകണം.

കാരണം ഇത് അനന്തമായി ഇനിയും നീണ്ട് പോകാനും പറ്റില്ല. രണ്ട് കൂട്ടര്‍ക്കും തുല്യമായ അവസരങ്ങള്‍ നല്‍കി കൊണ്ട് വേണം പോകാന്‍. ഇതെല്ലാം വളരെ ബാലന്‍സ്ഡ് ആയി വേണം ഇനി മുന്നോട്ട് പോകാന്‍. വളരെ ജനുവിനായിട്ടുള്ള ഒരു കണ്ടന്‍ഷന്‍ ആണ് ഈ കേസിലെ ഒന്നാം പ്രതി റേസ് ചെയ്തിട്ടുള്ളത് എന്ന അഭിപ്രായക്കാരനാണ് ഞാന്‍. പ്രതി എത്ര ക്രൂരമായ കാര്യങ്ങള്‍ ചെയ്താലും അയാള്‍ക്ക് ഒരു കേസ് നടത്താനുള്ള അവസരം നല്‍കുക എന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

ഈ കേസിലെ പ്രതിയെ അഭിഭാഷകന്‍ ആവശ്യപ്പെട്ടാല്‍ ഫിസിക്കലായിട്ട് തന്നെ കോടതിയില്‍ ഹാജരാക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. കാരണം ഈ ഒരു കേസിലെ തെളിവുകള്‍ വരുമ്പോള്‍ ഇതിന്റെ ചീഫ് വിസ്താരം, ക്രോസ് വിസ്താരം ആ ചീഫ് വിസ്താരത്തിലും ക്രോസ് വിസ്താരത്തിലും ക്രിമിനല്‍ കേസിലെ പ്രതിക്ക് എതിരെ ആ പ്രതിക്ക് ഇന്‍ക്രിമിനേറ്റിംഗ് ആയിട്ടുള്ള എന്തെങ്കിലും എവിഡന്‍സ് വരികയാണെങ്കില്‍ പ്രോസിക്യൂഷന്‍ എവിഡന്‍സിന് ശേഷം ആ ഇന്‍ക്രിമിനേറ്റിംഗ് ആയിട്ടുള്ള എവിഡന്‍സിനെ കുറിച്ച് വിശദീകരണം ചോദിക്കണം എന്നുള്ളത് ക്രിമിനല്‍ നടപടിക്രമത്തിലെ 313ാം വകുപ്പില്‍ പറയുന്നുണ്ട്.

സാക്ഷി എന്താണ് പറയുന്നത് എന്ന് കേള്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ പ്രതിക്ക് അതില്‍ എങ്ങനെ മറുപടി പറയാന്‍ കഴിയും. അങ്ങനെയുള്ള അവസരങ്ങളൊക്കെ കൊടുക്കണം. പള്‍സര്‍ സുനിയുടെ പെറ്റീഷനില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ചില ഗ്രൗണ്ടുണ്ട് എന്നതില്‍ സംശയമില്ല. പ്രതിയില്‍ നിന്ന് അഭിഭാഷകന് പ്രോപ്പര്‍ ആയിട്ടുള്ള ഇന്‍സ്ട്രക്ഷന്‍സ് കിട്ടിയിട്ടില്ല എന്നുണ്ടെങ്കില്‍ ആ പെറ്റീഷന്‍സില്‍ തന്നെ പറയുന്നത് പോലെ ആ ഡോക്യുമെന്റ്‌സ് അതിനെ ഒപ്പോസ് ചെയ്യണമെങ്കില്‍ അയാളുടെ ഫിസിക്കലായിട്ടുള്ള പ്രസന്‍സ് വേണം.

ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് ആവശ്യപ്പെടുകയാണെങ്കില്‍ അതിനുള്ള അവകാശം അയാള്‍ക്ക് ഉണ്ട്. മഞ്ജു വാര്യരുടെ എവിഡന്‍സ് ഏത് തരത്തിലുള്ളതാണ് എന്ന് അറിയില്ല. മഞ്ജു വാര്യര്‍ ഒരു പ്രധാനപ്പെട്ട ഒരു സാക്ഷിയാണ് എന്നതില്‍ സംശയമില്ല. ഈ കേസിലെ എട്ടാം പ്രതിയുടെ മോട്ടീവിനെ കണക്ട് ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു സ്പാര്‍ക്ക് ആദ്യം പുറപ്പെടുവിക്കുന്നത് മഞ്ജു വാര്യര്‍ തന്നെയാണ്.

അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആ തരത്തിലേക്ക് പോയത്. അവരെ പ്രോസിക്യൂഷന്‍ ഏറെ ആശ്രയിക്കുന്നു എന്നുള്ളതിന്റെ ഉദാഹരണമാണ് വീണ്ടും വിസ്തരിക്കണം എന്നുള്ളത് ആവശ്യപ്പെടുന്നത്. ആ സാക്ഷിയെ വിസ്തരിക്കരുത് എന്ന് ഡിഫന്‍സ് ഒരു കണ്ടന്‍ഷന്‍ എടുത്തു. അത് സുപ്രീംകോടതിയില്‍ നിന്നില്ല. കേസില്‍ ഇപ്പോള്‍ എല്ലാവരും ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു എന്നുള്ളത് പോസിറ്റീവായ കാര്യമാണ് എന്നും അദ്ദേഹം പറയുന്നു.

ദിലീപ്, അനുജന്‍ അനൂപ് തുടങ്ങിയവരുടെ ശബ്ദ സാമ്പിളുകള്‍ തിരിച്ചറിയുക എന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കേണ്ടതുണ്ട് എന്ന് പ്രോസിക്യൂഷന്‍ നിലപാടെടുത്തത്. ദിലീപിന്റെ മുന്‍ ഭാര്യ എന്നതിനാല്‍ ശബ്ദം തിരിച്ചറിയുന്നതിന് മഞ്ജു വാര്യരെ വിസ്തരിക്കുക എന്നുള്ളത് വലിയ കാര്യമാണ് എന്നാണ് പ്രോസിക്യൂഷന്‍ പറഞ്ഞത്. കേസില്‍ അധിക കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ മഞ്ജു വാര്യരേയും സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

നേരത്തെ ഫെബ്രുവരി 16 ന് മഞ്ജു വാര്യരെ വിസ്തരിക്കും എന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇതിനിടെ ആയിരുന്നു ദിലീപ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കുന്ന സാഹചര്യം വന്നത്. ഇതോടെ മഞ്ജു വാര്യരുടെ വിസ്താരം മാറ്റി വെച്ചു. ദിലീപിന്റെ ആവശ്യം കോടതി തള്ളിയതോടെ മഞ്ജു വാര്യരെ വിസ്തരിക്കുന്നതിലേക്ക് പ്രോസിക്യൂഷന്‍ കടക്കുകയായിരുന്നു.

ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റൈ വെളിപ്പെടുത്തലുകളാണ് നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായത്. വിചാരണ തുടങ്ങാനിരിക്കെയായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ദിലീപിന്റെ ശബ്ദമടങ്ങിയ ഡിജിറ്റല്‍ തെളിവുകള്‍ പ്രോസിക്യൂഷന്റെ കൈയിലുണ്ട്. ഇതെല്ലാം അടിസ്ഥാനമാക്കിയാണ് മഞ്ജു വാര്യരെ വിസ്തരിക്കുന്നത്.

Continue Reading
You may also like...

More in News

Trending