Connect with us

പ്രിയദർശന്റെ ‘കൊറോണ പേപ്പേഴ്‌സി’ന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു; നായകനായി എത്തുന്നത് ആ യുവനടൻ

Movies

പ്രിയദർശന്റെ ‘കൊറോണ പേപ്പേഴ്‌സി’ന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു; നായകനായി എത്തുന്നത് ആ യുവനടൻ

പ്രിയദർശന്റെ ‘കൊറോണ പേപ്പേഴ്‌സി’ന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു; നായകനായി എത്തുന്നത് ആ യുവനടൻ

പ്രിയദർശൻ ഒരുക്കുന്ന പുതിയ ചിത്രം ‘കൊറോണ പേപ്പേഴ്‌സി’ന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. യുവതാരം ഷെയ്ൻ നിഗമാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ സുപരിചിതയായ ഗായത്രി ശങ്കർ ആണ് ചിത്രത്തിലെ നായിക. ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്‍ണൻ, മണിയൻ പിള്ള രാജു, ജെയ്സ് ജോസ് തുടങ്ങിയവരാണ് നിലവിലുള്ള താരങ്ങൾ.

പ്രിയദർശൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. എം എസ് അയ്യപ്പൻ നായർ ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ദിവാകർ എസ് മണി ഛായാഗ്രാഹണം നിർവഹിക്കുന്നു. കലാസംവിധാനം മനു ജഗത്.

ഫോര്‍ ഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോർ ഫ്രെയിംസിന്റെ ആദ്യ നിർമാണ സംരഭം കൂടിയാണിത്. എൻ എം ബാദഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ രാജശേഖർ, സൗണ്ട് ഡിസൈൻ എം ആർ രാജാകൃഷ്‍ണൻ, പിആർഒ പി ശിവപ്രസാദ്, സ്റ്റിൽസ് ശാലു പേയാട് എന്നിവരാണ് മറ്റ് പ്രവർത്തകർ.

ഷെയ്‍ൻ നിഗം നായകനാകുന്ന ചിത്രം ഉടൻ പ്രദര്‍ശനത്തിനെത്താനുള്ളത് ‘ബര്‍മുഡ’ ആണ്. വിനയ് ഫോര്‍ട്ടും പ്രധാന കഥാപാത്രമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി കെ രാജീവ് കുമാറാണ്. ‘ബര്‍മുഡ’ നവംബർ 11ന് ആണ് റിലീസ് ചെയ്യുക. നവാഗതനായ കൃഷ്‌ണദാസ് പങ്കിയുടെ രചനയില്‍ വൻതാരനിര അണിനിരക്കുന്ന ചിത്രം ആസ്വാദകർക്കെന്ന പോലെ തിയേറ്ററുകാരും പ്രതീക്ഷ വെക്കുന്നതാണ്. അഴകപ്പൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. ‘ഇന്ദുഗോപന്‍’ എന്ന കഥാപാത്രത്തെയാണ് ഷെയ്‍ന്‍ നിഗവും സബ് ഇന്‍സ്പെക്ടര്‍ ജോഷ്വയായി വിനയ് ഫോര്‍ട്ടും അഭിനയിക്കുന്നു.

More in Movies

Trending

Recent

To Top