ഇനി പ്രിയ വാര്യർ അല്ലു അർജുനൊപ്പം !
By
Published on
കണ്ണ് ഇറുക്കി മനസ് കീഴടക്കിയ പ്രിയ വാര്യർ , വാനോളം ഉയർത്തിയ ആരാധകർ അതെ പോലെ തന്നെ താഴെയിടുകയും ചെയ്തു. ആദ്യ ചിത്രം റിലീസ് ആയില്ലെങ്കിലും ബോളിവുഡിലും മികച്ച അവസരങ്ങൾ പ്രിയയെ തേടി വന്നു .
ശ്രീദേവി ബംഗ്ലാവ് എന്ന ബോളിവുഡ് സിനിമയിൽ അഭിനയിക്കുകയാണ് പ്രിയ വാര്യർ. ചില വിവാദങ്ങൾ ഉണ്ടായെങ്കിലും പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റം ഗംഭീരമാകുകയും ചെയ്തു.
ഇപ്പോൾ അല്ലു അർജുനൊപ്പം വേദി പങ്കിടാൻ ഒരുങ്ങുകയാണ് പ്രിയ വാര്യർ. ആദ്യ മലയാള ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഓഡിയോ ലോഞ്ചിന് എത്തുന്നത് തെലുങ്ക് സൂപ്പർ താരമായ അല്ലു അര്ജുനാണ് .
പ്രിയയുടെ വലിയ ആരാധകനുമാണ് അല്ലു അർജുൻ. പ്രിയയുടെ കണ്ണിറുക്കലും ഗൺ കിസ്സും അല്ലു അർജുൻ അനുകരിച്ചിരുന്നു.
priya varrier to share stage with allu arjun
Continue Reading
You may also like...
Related Topics:Allu Arjun, Featured, priya varrier
