Movies
ബിഗിൽ ഇനി കേരളത്തിലും;വിതരണാവകാശം സ്വന്തമാക്കി പൃഥ്വിരാജ്!
ബിഗിൽ ഇനി കേരളത്തിലും;വിതരണാവകാശം സ്വന്തമാക്കി പൃഥ്വിരാജ്!
By
കേരളത്തിലും തമിഴ് നാട്ടിലും ഒരുപോലെ ആരാധകരുള്ള താരമാണ് വിജയ്.ഏറ്റവും പുതിയതായി വിജയുടേതായി പുറത്തിറങ്ങിയ ചിത്രമാണ് ബിഗിൽ.ഇപ്പോളിതാ ചിത്രം കേരളത്തിലും എത്തുമെന്ന സൂചനകളാണ് ലഭിക്കുന്നത്.സര്‍ക്കാര്‍ എന്ന സിനിമയുടെ വൻ വിജയത്തിനു ശേഷം വിജയ് നായകനാകുന്ന ബിഗില്‍ കേരളത്തില്‍ എത്തിക്കുന്നത് പൃഥ്വിരാജ് ആണ്. സാമൂഹ്യമാധ്യമത്തിലൂടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബിഗിലിന്റെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തില്‍ അന്യഭാഷ ചിത്രങ്ങള്‍ 125 കേന്ദ്രങ്ങളിലധികം റിലീസ് ചെയ്യാൻ പാടില്ല എന്ന നിബന്ധനയുണ്ട്. അതിനാല്‍ എത്ര തിയേറ്ററിലായിരിക്കും ചിത്രം റിലീസ് ചെയ്യുകയെന്ന് തീരുമാനമായിട്ടില്ല. വനിതാ ഫുട്ബോള്‍ ടീമിന്റെ പരിശീലകനായിട്ടാണ് വിജയ് ചിത്രത്തില്‍ അഭിനയിക്കുന്നത്. നയൻതാരയാണ് നായിക.
prithviraj’s facebook post about bigil
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)