Connect with us

പണ്ടത്തെ ആ അടിമകൾ ഇന്ന് ഒന്നിക്കുമ്പോൾ!

Movies

പണ്ടത്തെ ആ അടിമകൾ ഇന്ന് ഒന്നിക്കുമ്പോൾ!

പണ്ടത്തെ ആ അടിമകൾ ഇന്ന് ഒന്നിക്കുമ്പോൾ!

ഒരു കാലത്ത് മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ ഒരു ചിത്രമായിരുന്നു അടിമകൾ.മലയാളത്തിലെ മുൻനിര നായികാ നായകന്മാരെ അണിനിരത്തി ചിത്രം പുറത്തിറക്കിയപ്പോൾ അത് ആരാധകർക്ക് ആവേശം പകർന്നു. മഞ്ഞിലാസിന്റെ ബാനറിൽ എം.ഒ ജോസഫ് നിർമിച്ച ചിത്രം വിമലറിലീസ് വിതരണം ചെയ്ത് 1969 ഏപ്രിൽ 5-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.സത്യൻ,പ്രേം നസീർ,ഷീല,ശാരദ,അടൂർ ഭവാനി,അടൂർ ഭാസി,ശങ്കരാടി,ബഹദൂർ തുടങ്ങി മലയാളത്തിലെ എക്കാലത്തെയും മുൻനിര താര സാന്നിധ്യങ്ങൾ ഒന്നിച്ചത് സിനിമയെ മികച്ച ഒന്നാക്കി.

ഇപ്പോളിതാ ചിത്രത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുകയാണ് അണിയറ പ്രവർത്തകർ.എറണാകുളത്ത് വെച്ച് നടന്ന പരിപാടിയിൽ സിനിമയിൽ നിന്നുള്ള പ്രമുഖ താരങ്ങൾ പങ്കെടുത്തു.ഷീല,ശാരദ,കെ.ജി ജോർജ്‌,വിനയൻ,തുടങ്ങി നിരവധി അഭിനയതക്കൾ പങ്കെടുത്ത് പരുപാടി ഗംഭീരമാക്കി. വർഷങ്ങക്കിപ്പിരം അന്നത്തെ ആ അഭിനയതാക്കൾ ഒന്നിക്കുന്നത്,കണ്ണും മനസും നിറക്കുന്ന കാഴ്ചതന്നെയാണ്.

fifty years of film adimakal celebration

More in Movies

Trending

Recent

To Top