Malayalam Breaking News
എന്നെ തിരുത്തിയ സിനിമയാണ് ബാഹുബലി ; തമന്ന !!!
എന്നെ തിരുത്തിയ സിനിമയാണ് ബാഹുബലി ; തമന്ന !!!
തെന്നിന്ത്യയിലെ സൂപ്പർ നായികയാണ് തമന്ന ഭട്ടിയ. തെലുങ്കിലും തമിഴിലുമായി നിരവധി സിനിമകളുമായി ഓടി നടക്കുകയാണ് താരമിപ്പോൾ. ബാഹുബലി എന്ന സിനിമയ്ക്ക് ശേഷം തനിക്ക് ഒരുപാട് മാറ്റങ്ങളുണ്ടായി എന്ന് പറയുകയാണ് തമന്ന. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.
എനിക്ക് ഉയരം പേടിയാണ്, സാഹസികത പേടിയാണ് എന്നാൽ ബാഹുബലിയിലെ അവന്തിക എന്ന കഥാപാത്രം വളരെ ധൈര്യശാലിയായ പെണ്കുട്ടിയായതിനാൽ സിനിമയ്ക്ക് വേണ്ടി പരിശീലനം വേണ്ടി വന്നു. അതുകൊണ്ട് തന്നെ കൂടുതൽ ധൈര്യമുള്ളവളാകാൻ ബാഹുബലി എന്ന സിനിമ എന്നെ സഹായിച്ചു. ഇപ്പോൾ കൂടുതൽ സിനിമ ചെയ്യാനുള്ള കാരണവും ഈ ധൈര്യമാണ്. ധൈര്യത്തോടെ തീരുമാനങ്ങൾ എടുക്കാൻ എനിക്ക് സാധിച്ചതും ബാഹുബലി സിനിമ ചെയ്തതിന്റെ ഗുണമാണ്. തമന്ന പറഞ്ഞു
ദേവി 2, ദാറ്റ് ഈസ് മഹാലക്ഷ്മി,സ്യേ റാ നരസിംഹ റെഡ്‌ഡി എന്നിവയാണ് ഇനി റിലീസിനുള്ള തമന്നയുടെ ചിത്രങ്ങൾ.
interview with thamanna
