Actor
പൃഥ്വിരാജിന്റെ അടുത്ത ചിത്രത്തില്‍ നായകനായി എത്തുന്നത് സൂര്യ?; വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇത്
പൃഥ്വിരാജിന്റെ അടുത്ത ചിത്രത്തില്‍ നായകനായി എത്തുന്നത് സൂര്യ?; വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇത്
സംവിധായകനായും നടനായും ഗായകനായും മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റേതായുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അടുത്തിടെ പൃഥ്വിരാജിന്റെ അടുത്ത ചിത്രത്തില്‍ തമിഴ് നടന്‍ സൂര്യയാണ് നായകനായി എത്തുന്നതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
പൃഥ്വിരാജിനൊപ്പമുള്ള താരത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയായിരുന്നു വാര്‍ത്ത പുറത്ത് വന്നത്. ‘ബിസ്‌കറ്റ് കിങ്’ എന്നറിയപ്പെടുന്ന രാജന്‍ പിള്ളയുടെ ജീവിതമാണ് സിനിമയാകുന്നതെന്നും അതില്‍ കേന്ദ്ര കഥാപാത്രമാകുന്നത് സൂര്യയാണെന്നുമായിരുന്നു പ്രചരണം.
എന്നാല്‍ ഇപ്പോഴിതാ ഇതിന്റെ സത്യാവസ്ഥ തുറന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജിന്റെ അടുത്ത വൃത്തങ്ങള്‍. അങ്ങനൊരു ചര്‍ച്ച നടന്നിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പൃഥ്വിരാജിന്റെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
പൃഥ്വിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന എമ്പുരാനില്‍ സൂര്യ അതിഥിയായി വരുന്നുണ്ടെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
പൃഥ്വിരാജ് എമ്പുരാന്റെ ലൊക്കേഷന്‍ ഹണ്ടിന് ശേഷം ചിത്രത്തിന്റെ പ്രിപ്രൊഡക്ഷന്‍ വര്‍ക്കിന്റെ തിരക്കിലാണ്. 200 കോടിയിലെത്തുന്ന ആദ്യ മലയാള സിനിമയാണ് ലൂസിഫര്‍. ലുസിഫറിന്റെ തുടര്‍ച്ചയാണ് എമ്പുരാന്‍. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ബൈജു സന്തോഷ് എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകും.
