Connect with us

ഞങ്ങളുടെ ജീവിതത്തിലെ വലിയൊരു അനുഗ്രഹം, എന്നും നിന്നെക്കുറിച്ചോർത്ത് അഭിമാനം മാത്രം; അലംകൃതയുടെ പിറന്നാളിന് മകൾക്കൊപ്പമുള്ള ചിത്രങ്ങളുമായി പൃഥ്വിരാജും സുപ്രിയയും

Actor

ഞങ്ങളുടെ ജീവിതത്തിലെ വലിയൊരു അനുഗ്രഹം, എന്നും നിന്നെക്കുറിച്ചോർത്ത് അഭിമാനം മാത്രം; അലംകൃതയുടെ പിറന്നാളിന് മകൾക്കൊപ്പമുള്ള ചിത്രങ്ങളുമായി പൃഥ്വിരാജും സുപ്രിയയും

ഞങ്ങളുടെ ജീവിതത്തിലെ വലിയൊരു അനുഗ്രഹം, എന്നും നിന്നെക്കുറിച്ചോർത്ത് അഭിമാനം മാത്രം; അലംകൃതയുടെ പിറന്നാളിന് മകൾക്കൊപ്പമുള്ള ചിത്രങ്ങളുമായി പൃഥ്വിരാജും സുപ്രിയയും

മലാളികളുടെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ മകളുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പും പോസ്റ്റുമാണ് വൈറലായി മാറുന്നത്.പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ;

ജന്മദിനാശംസകൾ സൺഷൈൻ! നീ ഈ ലോകത്ത് വന്നിട്ട് വെറും 10 വർഷം മാത്രമെ ആയിട്ടുള്ളൂ, എന്നിട്ടും ഒരു കുടുംബമെന്ന നിലയിൽ ‍ഞങ്ങൾക്ക് ഇതിനകം പല കാര്യങ്ങളിലും നീ വഴി കാട്ടിയായി! മമ്മയ്‌ക്കും ഡാഡയ്‌ക്കും എന്നും നിന്നെക്കുറിച്ചോർത്ത് അഭിമാനമാണ്. നല്ലൊരു മനുഷ്യനായി നീ വളരുന്നതിൽ സന്തോഷം. ഡാഡയുടെയും മമ്മയുടെയും എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്ററായി നീ നിലനിൽക്കും. വരും വർഷങ്ങളിൽ നിന്റെ വളർച്ച നോക്കി കാണാൻ ഞാനും മമ്മയും കാത്തിരിക്കുന്നുവെന്നാണ് പൃഥ്വിരാജ് കുറിച്ചത്.

സുപ്രിയയും മകളുടെ പിറന്നാളിന് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. പ്രിയപ്പെട്ട അല്ലിക്കുട്ടാ, നിനക്കിപ്പോൾ 10 വയസായി. എത്ര പെട്ടെന്നാണ് കാലം കടന്നുപോയത്. ജീവിതത്തെക്കുറിച്ച് ഞങ്ങൾ നിന്നെ പഠിപ്പിക്കുന്നതിൽ നിന്നും നീ ഞങ്ങളെ പഠിപ്പിക്കുന്നതിലേക്ക് വളർന്നിരിക്കുന്നു. നിന്നിൽ നിന്നും എന്തെങ്കിലുമൊരു പുതിയ കാര്യം എല്ലാദിവസവും ഞാൻ പഠിക്കാറുണ്ട്.

ഞങ്ങളുടെ ജീവിതത്തിലെ വലിയൊരു അനുഗ്രഹമാണ് നീ. നിന്നെ കുറിച്ചോർത്ത് മമ്മയ്ക്കും ഡാഡയ്ക്കും അഭിമാനമുണ്ട്. നിന്റെ വളർച്ച ഇങ്ങനെ നോക്കി കാണാനാവുന്നതിൽ ഞങ്ങൾക്കേറെ സന്തോഷമുണ്ട്. ദയയും സഹാനുഭൂതിയും എന്നും നിന്റെ കൂടെയുണ്ടാവണം. നിന്റെ മമ്മയാവാൻ കഴിഞ്ഞതിൽ എനിക്കൊരുപാട് സന്തോഷമുണ്ടെന്നും സുപ്രിയയും കുറിച്ചു.

വളരെ അപൂർവമായാണ് അല്ല എന്നു വിളിക്കുന്ന അലംകൃതയുടെ മുഖം വ്യക്തമായി കാണുന്ന ചിത്രങ്ങൾ സുപ്രിയയും പൃഥ്വിരാജും പങ്കുവയ്ക്കാറുള്ളൂ. അതുകൊണ്ടു തന്നെ അല്ലിയ്ക്കൊപ്പമുള്ള ചിത്രം ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. ഫോട്ടോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ഒന്നര ലക്ഷത്തിലധികം പേരാണ് ചിത്രം ലൈക്ക് ചെയ്തത്. നിരവധി പേരാണ് ചിത്രത്തിന് താഴെയായി അലംകൃതയ്‌ക്ക് പിറന്നാളാശംസ അറിയിച്ചിട്ടുള്ളത്.

More in Actor

Trending