Connect with us

കേരളത്തിൽ സിനിമാ താരങ്ങൾ ദൈവത്തെപ്പോലെയാണ്, ആ മനോഭാവം ഇപ്പോഴത്തെ വിവാദങ്ങളോടെ മാറിക്കിട്ടും; ആ പരാതിയിലെ സത്യം എനിക്കറിയാം; മുകേഷിനെതിരെ വന്ന ആരോപണത്തെ കുറിച്ച് മേതിൽ ദേവിക

Actor

കേരളത്തിൽ സിനിമാ താരങ്ങൾ ദൈവത്തെപ്പോലെയാണ്, ആ മനോഭാവം ഇപ്പോഴത്തെ വിവാദങ്ങളോടെ മാറിക്കിട്ടും; ആ പരാതിയിലെ സത്യം എനിക്കറിയാം; മുകേഷിനെതിരെ വന്ന ആരോപണത്തെ കുറിച്ച് മേതിൽ ദേവിക

കേരളത്തിൽ സിനിമാ താരങ്ങൾ ദൈവത്തെപ്പോലെയാണ്, ആ മനോഭാവം ഇപ്പോഴത്തെ വിവാദങ്ങളോടെ മാറിക്കിട്ടും; ആ പരാതിയിലെ സത്യം എനിക്കറിയാം; മുകേഷിനെതിരെ വന്ന ആരോപണത്തെ കുറിച്ച് മേതിൽ ദേവിക

നർത്തകിയായും നടിയായും പ്രേക്ഷകർക്കേറെ സുപരിചിതയാണ് മേതിൽ ദേവിക. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നടൻ മുകേഷിനെതിരെ ലൈം ​ഗികാതിക്രമ കേസുകൾ വന്നിരുന്നു. ഇതിന് പിന്നാലെ വിവാദങ്ങൾക്ക് നടുവിലാണ് അദ്ദേ​ഹം. കഴിഞ്ഞ ദിവസമാണ് മുകേഷിന് മുൻകൂർ ജാമ്യം ലഭിച്ചത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് മുകേഷിന്റെ മുൻ ഭാര്യയും നടിയും നർത്തകിയുമായ മേതിൽ ദേവിക.

എനിക്കൊരുപാ‌‌ട് കാര്യങ്ങൾ പറയാനുണ്ട്. പക്ഷെ ഞാൻ പറയുന്നില്ല. ഇപ്പോൾ വന്ന ആരോപണത്തിന്റെ സത്യം എനിക്കറിയാം. അദ്ദേഹത്തിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ട്. ഇപ്പോൾ വന്ന ആരോപണത്തിന്റെ ലക്ഷ്യം ചോദ്യം ചെയ്യപ്പെ‌ടേണ്ടതാണ്. കോടതിയുണ്ടല്ലോ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ​ഗൗരവം പോകരുത്. റിപ്പോർട്ട് വന്നതിന്റെ ഉദ്ദേശ്യം ഉണ്ട്.

നെയിമിം​ഗും ഷെയിമിം​ഗും ആണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. സത്യവും വ്യാജവും മനസിലാക്കാൻ പറ്റുന്നില്ല. കോടതിയാണ് അവസാന വിധി. ഇന്ന് ആർക്ക് വേണമെങ്കിലും വീട്ടിലിരുന്ന് ആർക്കെതിരെയും ആരോപണം ഉന്നയിക്കാവുന്ന സമയമാണ്. ആരോപണത്തിൽ എന്തെങ്കിലും കാര്യമുണ്ടെങ്കിൽ കുറ്റം ചെയ്തവർക്ക് ശിക്ഷ ലഭിക്കണം.

ഇല്ലെങ്കിൽ അതിനേക്കാൾ വലിയ ശിക്ഷ ആരോപിക്കുന്ന ആൾക്ക് കൊടുക്കണം. അത് സ്ത്രീയായാലും പുരുഷനായാലും. ചുമ്മാ പറയുന്നത് അപകടകരമാണ്. വലിയൊരു ഉദ്ദേശ്യ ശുദ്ധിയോടെ കൊണ്ട് വന്ന കാര്യമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. അതിജീവിതമാർ ഉണ്ട്. ട്രോമയിലൂടെ കടന്ന് പോയവർ. അവരല്ല സംസാരിക്കുന്നതെങ്കിൽ ഇവർക്കെതിരെ നടപടി വേണം. സിനിമ, കേരളത്തിൽ ഒരു റിലീജിയൻ ആണ്.

സിനിമാ താരങ്ങൾ ദൈവവും. ആ മനോഭാവം ഇപ്പോഴത്തെ വിവാദങ്ങളോടെ മാറിക്കിട്ടുമെന്നും. ഇത് ശരിയല്ലെന്ന് പോലും പലപ്പോഴും ഇവർ അറിയുന്നില്ല. പരസ്പര സമ്മതത്തോടെയുള്ള ബന്ധം വേറെയാണ്, റേപ്പ് വേറെയാണ്. മുമ്പ് സമ്മതം നൽകിയിട്ടുണ്ടാവും. പക്ഷെ പിന്നീട് സമ്മതിച്ചില്ലെങ്കിലോ… വിവാഹത്തിൽ പോലും അത് സാധ്യമല്ല എന്നാണ് മേതിൽ ദേവിക പറയുന്നത്.

നടി സരിതയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തത്. എന്നാൽ വേർപിരിയാനുള്ള കാരണങ്ങൾ മേതിൽ ദേവിക പറഞ്ഞിരുന്നില്ല. എന്നാൽ വിവാഹ മോചന സമയത്ത് മുകേഷിനെതിരെ ​ഗുരുതര ആരോപണങ്ങൾ ആണ് സരിത ഉന്നയിച്ചിരുന്നത്. മുകേഷുമായി പിരിയാൻ കാരണം അദ്ദേഹത്തിന് മറ്റ് സ്ത്രീകളുമായി ഉണ്ടായിരുന്ന ബന്ധങ്ങളും ഗാർഹിക പീ ഡനവുമാണെന്നാണ് സരിത അഭിമുഖത്തിൽ പറയുന്നത്. കരഞ്ഞു കൊണ്ടാണ് സരിത മുകേഷിനെക്കുറിച്ച് സംസാരിച്ചത്.

ഒരു പ്രശ്‌നവുമില്ലാത്തതു പോലെ ഭാവിക്കുകയായിരുന്നു. ഓണത്തിനൊക്കെ സന്തോഷമാണെന്ന് കാണിക്കാൻ ഫോട്ടോകൾ പങ്കുവെക്കും. കുടുംബത്തിൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്ന സമയത്തും അദ്ദേഹത്തിന് വേറെ ബന്ധങ്ങളുണ്ടായിരുന്നു. തെറ്റുകൾ അദ്ദേഹം തിരിച്ചറിയുമെന്ന് ഞാൻ കരുതി.

മകന് മഞ്ഞപ്പിത്തം വന്നപ്പോൾ അദ്ദേഹത്തെ ഫോൺ വിളിച്ചിരുന്നു. അപ്പോൾ പറഞ്ഞത് നീ ഞാൻ എവിടെയാണെന്ന് ട്രാക്ക് ചെയ്യാൻ വിളിക്കുകയാണല്ലേ എന്നായിരുന്നു. അഞ്ച് വയസുള്ള മകന് മഞ്ഞപ്പിത്തം ആണെന്ന് അറിയുമ്പോൾ ഒരു അച്ഛന് വിഷമമുണ്ടാകില്ലേ?. ഗർഭിണിയായിരിക്കെ എന്നെ വയറ്റിൽ ചവിട്ടിയിട്ടുണ്ട്. കരഞ്ഞു കൊണ്ട് ഞാൻ വീണു. നീ മികച്ച നടിയല്ലേ, കരഞ്ഞോ കരഞ്ഞോ എന്നാണ് അയാൾ പറഞ്ഞത്.

ഒരിക്കൽ എനിക്ക് ഒമ്പതാം മാസമായിരുന്നപ്പോൾ കാറിൽ കയറാൻ നേരം അയാൾ കാർ മുന്നോട്ടും പിന്നോട്ടും എടുത്ത് കളിപ്പിച്ചു. ഞാൻ നിലത്തു വീണുകിടന്നു കരഞ്ഞു. രാത്രി മിക്കപ്പോഴും മദ്യപിച്ചാണ് വരിക. ഒരിക്കൽ എന്താ വൈകിയത് എന്ന് സ്വാഭാവികമായും ചോദിച്ചു. അയാൾ എന്റെ മുടിയിൽ പിടിച്ച്, നിലത്തൂടെ വലിച്ച് അടുക്കളയിൽ കൊണ്ടുപോയി. എന്നിട്ട് വയറ്റത്ത് ചവിട്ടിയെന്നും സരിത അഭിമുഖത്തിൽ പറ‍ഞ്ഞിട്ടുണ്ട്.

More in Actor

Trending