Malayalam
എന്നും എപ്പോഴും ഒന്നിച്ച്…, സുപ്രിയയയ്ക്ക് വിവാഹ വാര്‍ഷിക ആശംസകളുമായി പൃഥ്വിരാജ്
എന്നും എപ്പോഴും ഒന്നിച്ച്…, സുപ്രിയയയ്ക്ക് വിവാഹ വാര്‍ഷിക ആശംസകളുമായി പൃഥ്വിരാജ്
നിരവധി ആരാധകരുള്ള താര ദമ്പതിമാരാണ് പൃഥ്വിരാജും സുപ്രിയയും. ഇരുവരും തങ്ങളുടെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇന്ന്. ഭാര്യ സുപ്രിയയയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. എന്നും എപ്പോഴും ഒന്നിച്ച് എന്നാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്.
സ്ഥിരതയെ ഭയപ്പെട്ടിരുന്ന ഒരാളെന്ന നിലയില്‍, ജീവിതത്തില്‍ സ്ഥായി ആയുള്ളവയെ ഞാനിപ്പോള്‍ വിലമതിക്കുന്നതിന്റെ ഒരേയൊരു കാരണം കൂടെയുള്ള ഈ പെണ്‍കുട്ടിയാണ് എന്നാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്. ഭാര്യ സുപ്രിയയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ എന്ന് പൃഥ്വിരാജ് എഴുതിയിരിക്കുന്നു. ഭാര്യ, അടുത്ത സുഹൃത്ത്, ട്രാവല്‍ പാര്‍ട്ണര്‍, കുഞ്ഞിന്റെ അമ്മ അങ്ങനെ പലതുമാണ് തനിക്ക് സുപ്രിയ എന്നും പൃഥ്വിരാജ് എഴുതിയിരിക്കുന്നു.
അതേസമയം, പൃഥ്വിരാജ് നായകനായ ചിത്രം കാപ്പയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഷാജി കൈലാസിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ അപര്‍ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ‘ശംഖുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അതേസമയം, ആടുജീവിതം ആണ് നടന്റേതായി പുറത്തെത്താനുള്ള ചിത്രം. ബെന്യാമിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി പൃഥ്വിരാജ് വരുത്തിയ ശാരീരികമായ മാറ്റങ്ങള്‍ വൈറലായിരുന്നു. പൃഥ്വിരാജിനെ കൂടാതെ അമല പോളും ശോഭാ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റ് താരങ്ങള്‍.
എ.ആര്. റഹ്മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന് രഞ്ജിത്ത് അമ്പാടിയാണ്. മലയാളത്തില്‍ ഏറ്റവുമധികം നാളുകള്‍ ചിത്രീകരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ആടുജീവിതം. നാലരവര്‍ഷം നീണ്ടുനിന്ന ചിത്രീകരണം കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് പൂര്‍ത്തിയായത്.
