Connect with us

ലാലേട്ടൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി പൃഥ്വിരാജ്; സന്തോഷം പങ്കുവെച്ച് താരം!

Malayalam Breaking News

ലാലേട്ടൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി പൃഥ്വിരാജ്; സന്തോഷം പങ്കുവെച്ച് താരം!

ലാലേട്ടൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി പൃഥ്വിരാജ്; സന്തോഷം പങ്കുവെച്ച് താരം!

പല തവണകളായി തന്റെ കഴിവ് തെളിയിച്ച നടനാണ് പൃഥ്വിരാജ്. ഒന്നിന് പിന്നാലെ ഒന്നൊന്നായി നേട്ടങ്ങള്‍ സ്വന്തമാക്കി മുന്നേറുകയാണ് താരം . തൊട്ടതെല്ലാം പൊന്നാക്കുകയാണ് താരം. ഇപ്പോൾ ഇതാ മറ്റൊരു സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ലാലേട്ടൻ, അതായത് ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ താൻ നായകനാകുമെന്നാണ് താരം പറഞ്ഞിരിക്കുന്നത്. ലാൽജോസിന്റെ ഏറ്റവും പുതിയ ചിത്രമായ 41ന് തിരക്കഥ ഒരുക്കിയ പ്രഗീഷാണ് ലാലിന്റെ പുതിയ ചത്രത്തിനും തിരക്കഥ ഒരുക്കുന്നത്.

ലാൽജോസിന്റെ ചിത്രത്തിൽ അഭിനയിക്കാൻ ആകാംഷയോടെ കാത്തിയിരിക്കുകയാണെന്നും , എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിടുന്നില്ലെന്നും പൃഥ്വി പറഞ്ഞു. അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിൽ ലാൽ ജോസിന്റെ പുതിയ ചിത്രമായ 41 ന്റെ വിജയാഘോഷം നടന്നത്. അയ്യപ്പനും കോശി എന്ന ചിത്രത്തിൽ ബിജുമേനോനും പൃഥ്വിയുമാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത് .

അയാളും ഞാനും തമ്മിൽ ,, ക്ലാസ്സ്‌മേറ്റ് തുടങ്ങിയ ചിത്രങ്ങൾ പൃഥ്വി ലാൽ ജോസ് കൂട്ട് കെട്ടിയിൽ പുറത്തിറങ്ങയാതായിരുന്നു . അത് പോലെയൊരു മികച്ച ചിത്രമായിരിക്കും പ്രേക്ഷകർക്ക് ലാൽജോസ് സമ്മാനിക്കുക എന്ന കാര്യത്തിയ സംശയം ഇല്ല .

നന്ദനമെന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ തുടക്കം കുറിച്ചത്. ശക്തമായ പിന്തുണയായിരുന്നു താരത്തിന് തുടക്കം മുതലേ ലഭിച്ചത്. വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളുമായാണ് ഓരോ തവണയും താരം എത്തിയത്. വില്ലത്തരവും നായകവേഷവുമൊക്കെ ഈ താരത്തില്‍ ഭദ്രമായിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷയിലും താരം പ്രവേശിച്ചിരുന്നു.

താരം ആദ്യമായി സംവിധാനം ചെയ്ത ചിത്രം വിജയം കൈവരിച്ചിരുന്നു. പ്രേക്ഷകർ ഇരുകൈയും നീട്ടി സിനിമ സ്വീകരിച്ചു. പലപ്പോഴും പലകാരണങ്ങളാൽ സോഷ്യൽ മീഡിയിൽ വൈറലാകുന്ന നടനാണ് പൃഥ്വിരാജ്. ഇന്ന് യുവ തലമുറ വളരെ ഏറെ ഇഷ്ട്ടപെടുന്ന മുൻതാര നിരയിൽ നിൽക്കുന്ന താരം കൂടെയാണ്. പലപ്പോഴും മറ്റ് താരങ്ങൾ മാതൃകയാക്കേണ്ട ഒരാൾകൂടെയെന്ന ചർച്ചയും സിനിമ ലോകത്തുണ്ട്. സംവിധായകന്‍ ലാല്‍ജോസിന്റെ 25-ാമത്തെ ചിത്രമായിരുന്നു കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ’41’.

Prithviraj Sukumaran

Continue Reading
You may also like...

More in Malayalam Breaking News

Trending