Connect with us

ദിലീപിനൊപ്പം മൂന്ന് ചിത്രങ്ങൾ; പക്ഷെ ഇനി ദിലീപിനടുത്ത് പോകാൻ കഴിയില്ല; കാരണം തുറന്ന് പറഞ്ഞ് ജോണി ആൻറ്ണി..

Malayalam Breaking News

ദിലീപിനൊപ്പം മൂന്ന് ചിത്രങ്ങൾ; പക്ഷെ ഇനി ദിലീപിനടുത്ത് പോകാൻ കഴിയില്ല; കാരണം തുറന്ന് പറഞ്ഞ് ജോണി ആൻറ്ണി..

ദിലീപിനൊപ്പം മൂന്ന് ചിത്രങ്ങൾ; പക്ഷെ ഇനി ദിലീപിനടുത്ത് പോകാൻ കഴിയില്ല; കാരണം തുറന്ന് പറഞ്ഞ് ജോണി ആൻറ്ണി..

മലയാളചലച്ചിത്രരംഗത്തെ മികച്ച സംവിധായകനാണ് ജോണി ആന്റണി. സഹസംവിധായകനായാണ് സിനിമയിൽ തുടക്കം കുറിച്ചത്. എന്നാൽ പിന്നീട് സംവിധാനത്തിലേക്ക് തുടക്കം കുറിച്ചു
സി.ഐ.ഡി മൂസ, കൊച്ചിരാജാവ്, തുറുപ്പുഗുലാൻ തുടങ്ങിയ ചിത്രങ്ങൾ മാത്രം മതി സംവിധായകനെ പ്രേക്ഷകർക്ക് മറക്കാതിരിക്കാൻ . ജോണി ആൻറ് ണി യുടെ ചിത്രത്തിനെല്ലാം ഒരുപ്രത്യേകത യുണ്ട്. മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ കൈയ്യിലെടുക്കാൻ ഇദ്ദേഹത്തിന്റെ സിനിമകൾക്ക് കഴിയും.

എന്നാൽ ഇപ്പോൾ ഇതാ സംവിധായകൻ ഒരു തുറന്നു പറച്ചിൽ നടത്തിയിരിക്കുകയാണ്. ദിലീപിനൊപ്പം മൂന്ന് സിനിമകളാണ് ചെയ്തിരിക്കുന്നത് . സി.ഐ.ഡി മൂസ, കൊച്ചിരാജാവ്, ഇൻസ്‌പെക്‌ടർ ഗരുഡ് തുടങ്ങിയവയാണത് . സിനിമകൾ പുറത്തിറങ്ങിയാൽ ചില സിനിമകളുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ കാത്തിരിക്കാറുണ്ട് സി.ഐ.ഡി മൂസയുടെ വമ്പൻ വിജയം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ കാത്തിരിയ്ക്കാൻ തുടങ്ങിയിട്ട് വര്ഷം ഏറെയായി. സി.ഐ.ഡി മൂസയുടെ വമ്പൻ വിജയത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകരിൽ നിന്ന് ഇപ്പോഴും ആവശ്യം ഉയരാരുണ്ടെന്ന് ജോണി ആന്റണി പറയുന്നു.

ദിലീപിനൊപ്പം സിനിമകൾ ചെയ്തതെല്ലാം ഹിറ്റ് സിനിമകൾ ആയിരുന്നു. എന്നാൽ പുതിയ ചിത്രവുമായി തനിയ്ക്ക് ദിലീപിന്റെ അടുത്ത് ചെല്ലാൻ കഴിയില്ല . എന്നാൽ അതിന് വ്യക്തമായ ഒരു കാരണവും സംവിധായകൻ പറയുന്നു. അടുത്ത് ചെന്നാൽ സി.ഐ.ഡി മൂസ രണ്ടാമത്തെ ഭാഗം എടുക്കാം എന്നാണ് ദിലീപ് പറയുന്നത്. പുതിയൊരു സിനിമയും കൊണ്ട് ദിലീപിന്റെ അടുത്ത് പോകാൻ പറ്റില്ലെന്ന് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ജോണി പറയുന്നു . ജോണി ആന്റണിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സി.ഐ.ഡി മൂസ.

ജോണിയുടെ വാക്കുകൾ ഇങ്ങനെ..

‘ദിലീപും ഞാനും സിനിമയിലെത്തുന്നത് സമകാലീനരായാണ്. ദിലീപ് വിഷ്‌ണു ലോകത്തിൽ കമൽ സാറിന്റെ അസിസ്‌റ്റന്റായി വന്നു. ഞാൻ ചാഞ്ചാട്ടത്തിലൂടെയും. അന്നൊന്നും ദിലീപ് നടനാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. പിന്നീട് ദിലീപ് നായകനായ പടങ്ങളിൽ ഞാൻ അസിസ്‌റ്റന്റും അസോസിയേറ്റുമൊക്കെയായി വർക്കു ചെയ്‌തു. നീ പടം ചെയ്യുന്നില്ലേ എന്ന് ചോദിച്ച് എനിക്ക് ഡേറ്റു തന്നയാളാണ് ദിലീപ്. തിരക്കഥയടക്കമുള്ള കാര്യങ്ങൾ റെഡിയായപ്പോൾ നിർമാണവും ദിലീപ് ഏറ്റെടുത്തു. അങ്ങനെയാണ് സി.ഐ.ഡി മൂസ സംഭവിച്ചത്. അതിനുള്ള നന്ദിയും സ്‌നേഹവും കടപ്പാടും എന്നും ദിലീപിനോടുണ്ട്. ഇപ്പോഴും സി.ഐ.ഡി മൂസ രണ്ടാമത്തെ ഭാഗം എടുക്കാം എന്ന് ദിലീപ് പറയാറുണ്ട്. അതുകൊണ്ട് പുതിയൊരു സിനിമയും കൊണ്ട് ദിലീപിന്റെ അടുത്ത് പോകാൻ പറ്റുന്നില്ല’.

അതെ സമയം കഴിഞ്ഞ ദിവസം ദിലീപ് പ്രേക്ഷകർക്ക് ഒരു ഉറപ്പ് നൽകിയിരുന്നു. ദലീപിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളായ സി ഐ ഡി മൂസയും റൺവേയുടെയും രണ്ടാം ഭാഗം വരുമെന്നുള്ള ഉറപ്പായിരുന്നു . താരത്തിന്റെ പുറത്തിറത്തിറങ്ങാൻ ഇരിക്കുന്ന ജാക് ഡാനിയലിന്റെ പ്രൊമോഷന്‍ ഭാഗമായി ഫേസ്ബുക്ക് ലൈവില്‍ എത്തിയപ്പോള്‍ ദിലീപ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന് പറഞ്ഞിരുന്നത് .ഓണ്‍ എയര്‍ ഈപ്പന്‍ എന്ന ജോഷിയുടെ ചിത്രത്തിലും ദിലീപ് അഭിനയിക്കുന്നുണ്ട്. ജനുവരി അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. സുഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മൈസാന്റായിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിക്കുന്നത്.

ജനപ്രിയ നായകൻ സിനിമയുടെ രണ്ടാം ഭാഗം ഉറപ്പ് തന്നിരിക്കുന്നു. ഇനി പ്രേക്ഷകർക്ക് ഒരുമിച്ച് ആകാംക്ഷയോടെ കാത്തിരിക്കാം സി.ഐ.ഡി മൂസയുടെ രണ്ടാം ഭാഗത്തിനായി ….

Johny Antony

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top