Malayalam Breaking News
ഇഷ്ടതാരമായ മോഹൻലാലിനൊപ്പം ചിത്രം ചെയ്യാനൊരുങ്ങി ദുർഗ കൃഷ്ണ;താരം നായികയോ?!
ഇഷ്ടതാരമായ മോഹൻലാലിനൊപ്പം ചിത്രം ചെയ്യാനൊരുങ്ങി ദുർഗ കൃഷ്ണ;താരം നായികയോ?!
മലയാള സിനിമയിൽ വളരെ ഏറെ ജനശ്രദ്ധ നേടിയ നായികയാണ് ദുർഗ കൃഷ്ണ .കലാതിലകവും ക്ലാസിക്കല്‍ ഡാന്‍സറുമായ കോഴിക്കോട് സ്വദേശിയാണ് ദുര്‍ഗ കൃഷ്ണ .മലയാള സിനിമയിൽ മുൻനിരയിലുള്ള നായികയാണ് .യുവ ചലച്ചിത്ര നടിയാണ് ദുര്‍ഗ കൃഷ്ണ. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ വിമാനം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.
എം പ്രദീപ് നായര്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു നായകന്‍. നാട്ടിന്‍പുറത്തുകാരിയായ പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ ദുര്‍ഗ അഭിനയിച്ചത്. ഓഡിഷനിലൂടെയാണ് ദുര്‍ഗ്ഗയെ വിമാനത്തിലെ നായികയായി തിരഞ്ഞെടുത്തത്. പലരെയും ഓഡിഷന്‍ ചെയ്തുവെങ്കിലും, ഏറ്റവും ആകര്‍ഷിച്ചത് ദുര്‍ഗ്ഗയുടെ പെര്‍ഫോമന്‍സ് ആണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പറഞ്ഞിരുന്നു.
ദുർഗ വലിയൊരു മോഹൻലാൽ ഫാൻ ആണെന്ന് മുൻമ്പേ തന്നെ താരം വെളിപ്പെടുത്തിയിട്ടുണ്ട് .കഴിഞ്ഞതവണ വലിയൊരു സ്വപ്നം യാഥാർത്ഥ്യമായതിന്‍റെ സന്തോഷo താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചിട്ടുണ്ടായിരുന്നു.ഇപ്പോഴിതാ ഇഷ്ട്ട താരത്തിനൊപ്പം ചിത്രം ചെയ്യാനൊരുങ്ങുകയാണ് താരം.
ദൃശ്യത്തിന്റെ മെഗാ വിജയത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലെ നായികാ നിരയിൽ വിമാനം ഫെയിം ദുർഗ കൃഷ്ണയും. നായിക തൃഷ്ണയുടെ അനുജത്തി വേഷമാണ് ചിത്രത്തിൽ ദുർഗ കൃഷ്ണയ്ക്ക്. ഡിസംബർ പതിനാറിന് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ആദ്യ ഘട്ടം ചിത്രീകരണം ആരംഭിക്കും. എറണാകുളവും ഇംഗ്ളണ്ടും കൊൽക്കത്തയുമാണ് ലൊക്കേഷനുകൾ.അതേസമയം സിദ്ദിഖിന്റെ മോഹൻലാൽ ചിത്രമായ ബിഗ് ബ്രദറിന്റെ അവസാന ഘട്ട ചിത്രീകരണം നവംബർ 16ന് തുടങ്ങും.
about mohanlal and durga krishna movie
