Malayalam
പൃഥ്വിരാജിന്റെ കരിയറിലെ ബിഗ്ബഡ്ജറ്റ് ചിത്രമാകും ‘കടുവ’;ഒപ്പം ഒരു തെന്നിന്ത്യൻ സൂപ്പർ സ്റ്റാറും!
പൃഥ്വിരാജിന്റെ കരിയറിലെ ബിഗ്ബഡ്ജറ്റ് ചിത്രമാകും ‘കടുവ’;ഒപ്പം ഒരു തെന്നിന്ത്യൻ സൂപ്പർ സ്റ്റാറും!
പൃഥ്വിരാജിന്റെ രാജിന്റെ പിറന്നാൾ ദിവസം തന്റെ ഏറ്റവും പുതിയ ചിത്രമായ കടുവ അണിയറയിൽ ഒരുങ്ങുന്നു എന്ന വിവരം താരം പുറത്തു വിട്ടിരുന്നു.ഇപ്പോളിതാ ചിത്രം പൃഥ്വിരാജിന്റെ കരിയറിലെ തന്നെ വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനു അബ്രഹാം ആണ്.മാത്രമല്ല തെന്നിന്ത്യയിലെ മറ്റൊരു സൂപ്പർ സ്റ്റാറും ചിത്രത്തിൽ അഭിനയിക്കുന്നു എന്ന വാർത്തകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.എന്നാൽ അത് ആരെന്ന് വ്യക്തമാക്കിയിട്ടില്ല.ചിത്രം ഒരു യഥാർത്ഥ സംഭവത്തിന്റെ കഥയാണെന്ന് തിരക്കഥാകൃത്ത് പറയുന്നു.മാജിക് ഫ്രെയിംസും പൃഥ്വിരാജും പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ചിത്രത്തിന്റെ മാസ് ആക്ഷന്‍ സ്വഭാവം വ്യക്തമാക്കുന്ന ലുക്ക് പോസ്റ്ററാണ് പിറന്നാൾ ദിവസം പുറത്തുവിട്ടത്.ഷാജി കൈലാസും അതെ പോസ്റ്റ് പങ്കു വച്ചതോടെ ഇരുവരും ആറു വര്ഷങ്ങള്ക്കു ശേഷം ഒന്നിക്കുന്ന ചിത്രമാണെന്ന് മാത്രമേ ആരാധകർക്ക് സൂചന കിട്ടിയിരുന്നൊള്ളു. 2013നു പുറത്തിറങ്ങിയ ജിഞ്ചറിനു ശേഷം ഷാജി കൈലാസ് മലയാളത്തില്‍ ചിത്രം ചെയ്തിട്ടില്ല. ഇതിനിടെ രണ്ട് തമിഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. അവസാനം ഒരുക്കിയ ചില ചിത്രങ്ങള്‍ വലിയ തിരിച്ചടി നേരിട്ടതോടെയാണ് ഷാജി കൈലാസ് ഇടവേളയെടുത്തത്.ഛായാഗ്രഹണം: രവി കെ. ചന്ദ്രന്‍. തമന്‍ എസ് സംഗീതവും മോഹന്‍ദാസ് കലാസംവിധാനവും നിര്‍വഹിക്കും. എഡിറ്റിംഗ്: ഷമീര്‍ മുഹമ്മദ്.
prithviraj new film kaduva