Malayalam Breaking News
വൈറലായ ഡാൻസിനെ ക്കുറിച്ച് മനസ്സ് തുറന്ന് നവീൻ
വൈറലായ ഡാൻസിനെ ക്കുറിച്ച് മനസ്സ് തുറന്ന് നവീൻ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് നവീൻ അറക്കൽ. സിനിമയിൽ നിന്നും ഇന്ന് സീരിയൽ വരെ എത്തിനിൽക്കുകയാണ്. ഫ്ലവേര്‍സ് സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിലൂടെ ഒരുപാട് ഫാൻസിനെ ഉണ്ടാക്കാൻ നവീന് സാധിച്ചിരിക്കുന്നു. എന്നാൽ ഇപ്പോൾ സ്റ്റാർ മാജിക്കിലൂടെ വൈറലായ ഡാൻസിനെ കുറിച്ച് നവീൻ മനസ്സ് തുറക്കുകയാണ്.
ഞാനും സ്വാസികയും ചെയ്തിരിക്കുന്ന ഡാൻസ് പെട്ടെന്ന് പ്ലാൻ ചെയ്തതാണ്. ചെയ്യാൻ അറിയാത്തവരെ ചെയ്യി പ്പിക്കുകയാണ് അവർ പ്രധാനമായും ചെയുന്നത്. പ്രതീക്ഷിക്കാതെ ആ ഡാൻസ് വൈറലാവുകയായിരുന്നു . സ്റ്റാർ മാജിക്കിലൂടെ യാണ് എനിയ്ക്ക് ഫാൻസ് കൂടിയത്. എന്നെ ജന ങ്ങൾ സ്നേഹിക്കുന്നുണ്ടെങ്കിൽ അത് സ്റ്റാർ മാജിക്കിലൂടെയാണെന്നും മെട്രോ മാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ നവീൻ പറയുന്നു.
അതോടൊപ്പം തന്നെ എന്നെ ഇത്രയും ആക്ടിവാക്കിയത് സ്റ്റാർ മാജിക് ആണ്. ഡാൻസ്, പാട്ട് എന്നെല്ലാം പറയുമ്പോൾ ഓടാറുള്ള വ്യക്തിയാണ് ഞാൻ. ഒരു പാട് സിനിമ സീരിയൽ മേഖലയിലെ താരങ്ങളോടൊപ്പം സ്റ്റാർ മാജിക്കിൽ വേദി പങ്കിടാൻ കഴിയുന്നത് വലിയ ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നതെന്നും നവീൻ പറഞ്ഞു.
സീരിയലിലൂടെ കുടുബപ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു നവീൻ. അമ്മ , പ്രണയം, സീത , ബാലാമണി എന്നീ സീരിയലിലൂടെയൊക്കെയായിരുന്നു നവീന്റെ തുടക്കം. എന്നാൽ ഇന്ന് അത് സ്റ്റാർ മാജിക് വരെ എത്തി നിൽക്കുകയാണ്. ചുരുങ്ങിയ സിനിമയിൽ മാത്രമാണ് അഭിനയിക്കാൻ കഴിഞ്ഞതെങ്കിലും ഒരു സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
Naveen Arakkal