Connect with us

ബ്രദേഴ്‌സ് ഡേയ്ക്ക് പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സ് ! ചിത്രങ്ങൾ വൈറൽ

News

ബ്രദേഴ്‌സ് ഡേയ്ക്ക് പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സ് ! ചിത്രങ്ങൾ വൈറൽ

ബ്രദേഴ്‌സ് ഡേയ്ക്ക് പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സ് ! ചിത്രങ്ങൾ വൈറൽ

മലയാളത്തിലെ യുവ സൂപ്പർ താരങ്ങളിലൊരാളാണ് നടൻ പൃഥ്വിരാജ്. ഒരു നടനെന്നതിൽ ഉപരി ഫിലിം മേക്കർ കൂടിയാണ് താരം . മോഹനലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്ത കന്നിച്ചിത്രമായ ലൂസിഫർ ഇപ്പോൾ മലയാള സിനിമയിൽ ചരിത്ര വിജയമായി മാറിയിരിക്കുകയാണ് . ലൂസിഫറിന് പിന്നാലെ പൃഥ്വിയുടേതായി നിരവധി ചിത്രങ്ങളാണ് അണിയൊരുങ്ങുന്നത് . പൃഥ്വിയെ നായകനാക്കി കലാഭവൻ ഷാജോണിന്റെ സംവിധാനത്തിലെത്തുന്ന ബ്രദേഴ്‌സ് ഡേയിലാണ് ലൂസിഫറിന് ശേഷം പൃഥ്വി അഭിനയിച്ചത് . തൊട്ടു പിന്നാലെ പൃഥ്വിയുടേതായി മറ്റൊരു സിനിമയുടെ കൂടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ് .

ഡ്രൈവിംഗ് ലൈസെൻസ് എന്ന ചിത്രത്തിലാണ് പൃഥ്വി അഭിനയിക്കുന്നത് .ചിത്രത്തിന്റെ പൂജ കഴിഞ്ഞതായി പൃഥ്വിരാജും സുപ്രിയായും അറിയിച്ചു . ലൊക്കേഷനില്‍ നിന്നും സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രവും താരം ആരാധകര്‍ക്കായി പങ്കുവെച്ചു ഹണീ ബി 2 വിന് ശേഷം ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ഡ്രൈവിംഗ് ലൈസന്‍സ്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുമ്പോള്‍ സച്ചിയാണ് ഈ സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു കംപ്ലീറ്റ് എന്റര്‍ടെയിനര്‍ ചിത്രമാണെന്ന് സൂചിപ്പിച്ച് കൊണ്ടാണ് ഡ്രൈവിംഗ് ലൈസന്‍സ് എത്തുന്നത്. സുശിന്‍ ശ്യാം സംഗീതം പകരുന്നത്.

ഒരു ബിഗ് ബജറ്റില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ചിത്രമാണ് പൃഥ്വിയുടെ ഡ്രൈവിംഗ് ലൈസന്‍സ്്. നായകനാവുന്നതിനൊപ്പം പൃഥ്വിരാജ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ചേര്‍ന്ന് ആരംഭിച്ച പുതിയ നിര്‍മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജീക് ഫ്രെയിംസും ചേര്‍ന്നാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്.

എന്നാൽ , സിനിമയിലെ നായികയോ മറ്റ് താരങ്ങളോ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ഇനിയും വന്നിട്ടില്ല. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചതോടെ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.

prithviraj- driving license

More in News

Trending