Malayalam Breaking News
ലൂസിഫറിൽ പൃഥ്വിരാജ് ലാലേട്ടനെ സഹായിക്കാനെത്തുന്ന ഡോൺ !! ഗസ്റ്റ് റോളിൽ മമ്മൂക്കയും ?! പൊളിച്ചടുക്കാൻ സ്റ്റീഫൻ നെടുമ്പള്ളി വരുന്നു…..

മോഹൻലാലിൻറെ ആരാധകർ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ലൂസിഫർ. മോഹൻലാൽ ആണ് നായകൻ എന്നതിലുപരി യുവ സൂപ്പർസ്റ്റാർ പൃഥ്വിരാജ് സംവിധാനം ചെയ്യുന്നു എന്നുള്ളതും ചിത്രത്തിന് വേണ്ടി കാത്തിരിക്കാൻ മറ്റൊരു കാരണമാണ്. ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത് മുരളി ഗോപിയാണ്. ലൂസിഫറിനെ കുറിച്ചുള്ള മറ്റൊരു വാർത്ത കൂടി ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.
ചിത്രത്തിൽ പ്രിത്വിരാജും അഭിനയിക്കുന്നു എന്നുള്ള വാർത്തകൾ മുൻപ് തന്നെ വന്നിരുന്നു. എന്നാൽ ആ കഥാപാത്രത്തെ കുറിച്ചുള്ള ചില സൂചനകളും പുറത്തു വന്നിട്ടുണ്ട്. കേരളം രാഷ്ട്രീയത്തിലെ ചാണക്യൻ സ്റ്റീഫൻ നെടുമ്പള്ളിയെ സഹായിക്കാനെത്തുന്ന ഡോണിന്റെ വേഷമാണ് പ്രിത്വിരാജിന് എന്നാണ് വാർത്തകൾ. ഈ വാർത്ത പുറത്തു വന്നതോടെ ആരാധകരെല്ലാം ആവേശത്തിലാണ്.
സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു കിടിലൻ വേഷവും പൃഥ്വിരാജ് കൈകാര്യം ചെയ്യുന്നു എന്നറിയുമ്പോൾ ആരാധകർക്ക് എങ്ങനെ ആവേശം കൊള്ളാതിരിക്കാനാകും ?!മറ്റൊരു സസ്പെൻസ് കൂടി ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.
ചിത്രത്തിൽ മമ്മൂട്ടിയുടെ ഒരു കിടിലൻ ഗസ്റ്റ് റോളും ഉണ്ടത്രേ. അതിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും തന്നെ പുറത്തു വന്നിട്ടില്ലെങ്കിലും ഗസ്റ്റ് റോളിൽ മമ്മൂക്കയെത്തുമെന്നുള്ള കാര്യം ഉറപ്പാണെന്ന് അണിയറപ്രവർത്തകർ പറഞ്ഞതായാണ് വാർത്തകൾ.
Prithviraj and Mammootty Guest role in Lucifer