Malayalam Breaking News
പൃഥ്വിയും ബിജു മേനോനും വീണ്ടും ഒരുമിക്കുന്നു…അതെ സംവിധായകന്റെ ചിത്രത്തിൽ
പൃഥ്വിയും ബിജു മേനോനും വീണ്ടും ഒരുമിക്കുന്നു…അതെ സംവിധായകന്റെ ചിത്രത്തിൽ
2015ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു അനാര്‍ക്കലി. സച്ചി സംവിധാനം ചെയ്ത സിനിമയില്‍ പൃഥ്വിയും ബിജു മേനോനുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ഈ കൂട്ടുകെട്ടിനെയും സിനിമയെയും ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഇതേ ടീം വീണ്ടും ഒന്നിക്കുകയാണ്.
തിരക്കഥാകൃത്തായി മലയാളത്തില്‍ ശ്രദ്ധ നേടിയ സച്ചിയുടെ ആദ്യ സംവിധാന സംരഭം കൂടിയായിരുന്നു അനാര്‍ക്കലി. ഇപ്പോഴിതാ നാലു വര്‍ഷങ്ങള്‍ക്ക് ശേഷം അനാര്‍ക്കലി ടീം വീണ്ടുമൊന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സച്ചിയുടെ പുതിയ സിനിമയില്‍ പൃഥ്വിയും ബിജു മേനോനും തന്നെയാണ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്.
അയ്യപ്പനും കോശിയും എന്നാണ് സിനിമയ്ക്ക് പേരിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് അറിയുന്നത്. അതേസമയം പുതിയ സിനിമകളുടെ തിരക്കുകളിലാണ് പൃഥ്വിരാജും ബിജുമേനോനും ഉളളത്. ലൂസിഫര്‍ സംവിധാനം ചെയ്ത ശേഷം ബ്ലെസിയുടെ ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് പൃഥ്വിയുളളത്.’
ആട് ജീവിതം, ബ്രദേഴ്സ് ഡേ,ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ സിനിമകളും പൃഥ്വിരാജിന്റേതായി ഒരുങ്ങുന്നുണ്ട്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജിയിലാണ് ബിജു മേനോന് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
prithviraj and bijumenon team once again
