Malayalam
ലാലേട്ടൻ കുറച്ചു നേരം മിണ്ടാതിരുന്നു;ആ നിശബ്ദത എന്നെ സംവിധായകനാക്കി!
ലാലേട്ടൻ കുറച്ചു നേരം മിണ്ടാതിരുന്നു;ആ നിശബ്ദത എന്നെ സംവിധായകനാക്കി!
പൃഥ്വിരാജ് സംവിധായകന്റെ കുപ്പായമണിഞ്ഞ ആദ്യം ചിത്രമായിരുന്നു ലൂസിഫർ.മികച്ച വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഉണ്ടാകും എന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചപ്പോൾ തന്നെ ആരാധകർ കാത്തിരിപ്പിലായിരുന്നു.പിന്നീട് രണ്ടാം ഭാഗം ഈമ്പുരാൻ വരുന്നെന്ന് പ്രഖ്യാപിച്ചപ്പോൾ അത് ചെറിയ ഓളമൊന്നുമല്ല പ്രേക്ഷകരിൽ ഉണ്ടാക്കിയത്.ഇപ്പോളിതാ എമ്പുരാനെക്കുറിച്ചും ലാലേട്ടന്റെ ഒപ്പമുള്ള അനുഭവത്തെക്കുറിച്ചും പങ്കുവെക്കുകയാണ് പൃഥ്വിരാജ്.ഒരു സൂപ്പർ സ്‌റ്റാർ എന്ന നിലയിൽ മോഹൻലാൽ അർഹിക്കുന്ന സിനിമ തന്നെയായിരിക്കും എമ്പുരാനിലൂടെ താൻ ലാലേട്ടന് തിരികെ നൽകുകയെന്നും ലാലേട്ടനെ ഡയറക്‌ട് ചെയ്‌തതിൽ പിന്നെ അഭിനയിക്കുന്ന സെറ്റുകളിലെല്ലാം താൻ ഭയങ്കര ഡിഫറന്റാണല്ലോ എന്ന് പലരും പറയാറുണ്ടെന്നും തുറന്നു പറയുകയാണ് പൃഥ്വിരാജ്.
പൃഥ്വിരാജിന്റെ വാക്കുകൾ-‘2019ൽ ഏറ്റവുമധികം ജനപ്രീതി നേടിയ, ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ പോയി കണ്ട സിനിമയുടെ സംവിധായകൻ ഞാൻ ആണെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഞാനൊരു സംവിധായകനായതിന് പിന്നിലെ ഏറ്റവും വലിയ കാരണക്കാരൻ മുരളി ഗോപിയാണ്. അദ്ദേഹമാണ് മനസിലെ വലിയൊരു ചിന്ത പറയുന്നതും, രാജു ഡയറക്‌ട് ചെയ്യുമോ എന്ന് എന്നോട് ചോദിക്കുന്നതും. അന്ന് രാത്രി ഞാൻ അറിയാതെ മുരളി ശ്രീ ആന്റണി പെരുമ്പാവൂരിനെ വിളിക്കുകയായിരുന്നു. അദ്ദേഹം ഒരു അഭിപ്രായം ഫോണിൽ കൂടി പറയുകയല്ല ചെയ‌്തത്. നെക്‌സ്‌റ്റ് ഡേ ഹൈദരാബാദിലേക്ക് നേരിട്ട് വന്ന് എന്നെ കാണുകയായിരുന്നു. ‘നമ്മൾ ഈ സിനിമ ചെയ്യുന്നു, പക്ഷേ ഒരു മിനിട്ട്’ എന്നു പറഞ്ഞ് അവിടെ വച്ച് ഫോൺ വിളിച്ച് ലാലേട്ടനെ കണക്‌ട‌് ചെയ്‌തു. ‘സാർ ഇത് പൃഥ്വിരാജ് ഡയറക്‌ട് ചെയ്യും’. ലാലേട്ടന്റെ റിയാക്ഷൻ ‘എന്താ…’ എന്നാകാമെന്നാണ് ഞാൻ വിചാരിച്ചത്. ലാലേട്ടൻ കുറച്ചു നേരം മിണ്ടാതിരുന്നിട്ട് ആ കുട്ടി അത് ചെയ്യുവാണെങ്കിൽ നമുക്ക് ഉടനെ ചെയ്യാം എന്നാണ് പറഞ്ഞത്. അങ്ങനെ 12 മണിക്കൂറനുള്ളിൽ സംവിധയകനായ ആളാണ് ഞാൻ.
ലാലേട്ടൻ എനിക്ക് തന്ന ഒരു ട്രസ്‌റ്റുണ്ട്. മലയാള സിനിമയിലെ ഏറ്റവും വില കൂടിയ ഒന്ന് ഇന്നത്തെ കാലത്ത് മോഹൻലാൽ എന്ന നടന്റെ സമയമാണ്. ആ സമയം ഒരു പുതുമുഖ സംവിധായകനെ വിശ്വസിച്ച് എനിക്ക് തന്നു. എന്നോട് പലരും ചോദിച്ചിട്ടുണ്ട്, ലാലേട്ടനെ ഡയറക്‌ട് ചെയ്‌തതിൽ പിന്നെ ഞാൻ ഭയങ്കര ഡിഫറന്റാണല്ലോ അഭിനയിക്കുന്ന സെറ്റകളിലെന്ന്. ദാറ്റ് ബികോസ് ഒഫ് ഹിം. കാരണം ലൂസിഫർ ഡയറക്‌ട് ചെയ്‌തപ്പോഴാണ് എനിക്ക് മനസിലായത് ഹൗ ഷുഡ് ആൻ ആക്‌ടർ ബി വിത്ത് ദ മേക്കർ’ (സംവിധായകനോട് ഒരു നടൻ എങ്ങനെ ആയിരിക്കണം) എന്ന്. ലാലേട്ടൻ എനിക്ക് തന്ന ട്രസ്‌റ്റും ലിബേർട്ടിയുമാണ്, ഞാൻ ഇനി എന്നെ വച്ച് സിനിമയെടുക്കുന്ന മേയ്‌ക്കേഴ്‌സിന് നൽകുക. ഒരു സൂപ്പർ സ്‌റ്റാർ അർഹിക്കുന്ന തരത്തിലുള്ള സിനിമ തന്നെയായിരിക്കും എമ്പുരാനിലൂടെ ലാലേട്ടന് ഞാൻ തിരികെ നൽകുക’.
prithviraj about mohanlal
