Malayalam Breaking News
മധുരരാജയില്‍ പൃഥ്വിരാജിന്റെ സര്‍പ്രൈസ് എന്‍ട്രി? ലൂസിഫറിലെപ്പോലെ സംഭവിക്കുമോ? ഇതിനെ കുറിച്ച് പൃഥ്വിരാജ് തന്നെ പറയട്ടെ
മധുരരാജയില്‍ പൃഥ്വിരാജിന്റെ സര്‍പ്രൈസ് എന്‍ട്രി? ലൂസിഫറിലെപ്പോലെ സംഭവിക്കുമോ? ഇതിനെ കുറിച്ച് പൃഥ്വിരാജ് തന്നെ പറയട്ടെ
സിനിമയിൽ എത്തി അധികം ആകുന്നതിനു മുന്നേ തന്നെ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കാൻ അവസരം ലഭിച്ച താരപുത്രനാണ് പ്രിത്വിരാജ് സുകുമാരൻ .അതിഥിയായി പൃഥ്വിയുടെ സിനിമയിലേക്ക് അദ്ദേഹം എത്തിയിരുന്നു.
അതിന് പിന്നാലെയായാണ് ഒരുമിച്ച് അഭിനയിക്കാനുള്ള അവസരവും തേടിയെത്തിയത്. പോക്കിരി രാജയില്‍ രാജയായി മമ്മൂട്ടിയെത്തിയപ്പോള്‍ സഹോദരനായ സൂര്യയായി എത്തിയത് പൃഥ്വിയായിരുന്നു. ഇരുവരും ചേര്‍ന്നുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.
മോഹന്‍ലാലിനെ നായകനാക്കിയതിന് പിന്നാലെയായാണ് മമ്മൂട്ടിയെ നായകനാക്കിയും സിനിമയൊരുക്കുമെന്ന ചോദ്യവുമായി ആരാധകരെത്തിയത്. തന്റെ സിനിമ ഇഷ്ടമായാല്‍ ഡേറ്റ് തരണേയെന്ന് പൃഥ്വി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. മമ്മൂക്കയും ദുല്‍ഖറും സിനിമ കണ്ട് പ്രതികരണം അറിയിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിനിമ കാണുന്നതിന് മുന്‍പ് തന്നെ താന്‍ ഡേറ്റ് തന്നിരിക്കുന്നുവെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.
വര്‍ഷങ്ങള്‍ക്ക് ശേഷം പോക്കിരിരാജയുടെ രണ്ടാം ഭാഗവുമായി വൈശാഖനെത്തുമ്ബോള് സൂര്യയായി ആരായിരിക്കും എത്തുന്നതെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം. തമിഴകത്തിന്റെ പ്രിയതാരങ്ങളിലൊരാളായ ജയ് യാണ് ആ വേഷത്തിലെത്തുന്നതെന്ന റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. പൃഥ്വിയോടും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. മധുരരാജയില്‍ താനില്ലെന്ന തരത്തിലുള്ള മറുപടിയാണ് അദ്ദേഹം നല്‍കിയത്. ഒരു റേഡിയോ സ്റ്റേഷന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവെച്ചത്. സര്‍പ്രൈസ് എന്‍ട്രിയുമായി പൃഥ്വി എത്തിയേക്കുമോയെന്നാണ് എല്ലാവര്ക്കും അറിയേണ്ടത്.
ഈ സിനിമയുടെ ഭാഗമാവണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നുവെങ്കിലും തനിക്ക് അതിനുള്ള അവസരം ലഭിച്ചില്ലെന്നും തന്രെ കഥാപാത്രത്തിന് ഇത്തവണ പ്രാധാന്യമില്ലെന്ന് മനസ്സിലാക്കിയാവാം സംവിധായകന് അങ്ങനെയൊരു തീരുമാനമെടുത്തതെന്നും പൃഥ്വി പറയുന്നു.
മധുരരാജയില്‍ പൃഥ്വി ഇല്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴത്തേത്. ലൂസിഫറിനെക്കുറിച്ച് കൊച്ചുചിത്രമെന്നായിരുന്നു അദ്ദേഹം തുടക്കത്തില്‍ പറഞ്ഞത്. ആരാധകരെ അമിത പ്രതീക്ഷയിലേക്ക് നയിക്കാതിരിക്കാനായിരുന്നു ആ നീക്കം. മോഹന്‍ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബിഗ് ബാനറും മോഹന്‍ലാലിനെപ്പോലൊരു താരവുമുണ്ടാവുമ്ബോള് അത് ചെറിയ സിനിമയെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കാനാണെന്നും താരം ചോദിച്ചിരുന്നു. എന്നാല്‍ അത് പോലെയല്ല ഇത്, സ്വന്തം സിനിമയെക്കുറിച്ച് പറയുന്ന പോലെ മറ്റൊരു സംവിധായകന്റെ സിനിമയെക്കുറിച്ച് പറയാനാവില്ല.
സിനിമയുടെ രണ്ടാം ഭാഗത്തില്‍ തന്നെ വിളിച്ചില്ലെങ്കിലും മൂന്നാം ഭാഗത്തില്‍ വിളിക്കണമെങ്കില്‍ സിനിമ ഹിറ്റായാലേ മതിയാവൂയെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. സംവിധായകനോടും അ്ദ്ദേഹം ഇതിനായി ആവശ്യപ്പെട്ടിരുന്നു. ലൂസിഫറിന് പിന്നാലെയായെത്തുന്ന മധുരരാജയ്ക്കായി കാത്തിരിക്കുകയാണ് എല്ലാവരും. അതിനിടയിലാണ് പൃഥ്വിയും ഈ വിശേഷം പങ്കുവെച്ചത്.
സ്വന്തം സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞയാളാണ് പൃഥ്വി. സംവിധായകനായി അരങ്ങേറുന്നുവെന്നറിയിച്ചതിന് പിന്നാലെയായാണ് ഇക്കാര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമായി ആരാധകരെത്തിയത്. റിലീസിന് മുന്നോടിയായുള്ള പ്രമോഷണല്‍ പരിപാടികളിലൊന്നും ഇതേക്കുറിച്ച് പറഞ്ഞിരുന്നില്ല. 26 ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവന്നതിന് പിന്നാലെയായി ട്രെയിലറും പുറത്തുവിട്ടതിന് ശേഷമാണ് ആ രഹസ്യം പരസ്യമാക്കിയത്. അത് പോലെ തന്നെയായിരിക്കും ഈ പറച്ചിലെന്നും അദ്ദേഹവും മധുരരാജയിലുണ്ടാവുമെന്നുമാണ് ഒരുവിഭാഗം പറയുന്നത്. ഇതേക്കുറിച്ചറിയാന്‍ റിലീസ് വരെ കാത്തിരിക്കണം.
മധുരരാജയുടെ പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രവുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഏപ്രില്‍ 12നാണ് സിനിമയെത്തുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഏപ്രില്‍ 5നാണ് സിനിമയുടെ ട്രെയിലര്‍ ലോഞ്ച്.
prithviraj about mammootty film madhuraraja
