Malayalam Breaking News
പതിനഞ്ചിലധികം തിരക്കഥകൾ എനിക്ക് വരാറുണ്ട് – കീർത്തി സുരേഷ്
പതിനഞ്ചിലധികം തിരക്കഥകൾ എനിക്ക് വരാറുണ്ട് – കീർത്തി സുരേഷ്
By
മലയാളത്തിൽ അരങ്ങേറി തമിഴിൽ സജീവമായ കീർത്തി സുരേഷ് മഹാനടി എന്ന സിനിമയിലൂടെയാണ് ഹിറ്റ് നായികയായി ഉയർന്നത്. ഇപ്പോൾ ബോളിവുഡിലേക്കും കടക്കുകയാണ് താരം. മഹാനടി തന്റെ ജീവിതം മാറ്റി മറിച്ചെന്നു പറയുകയാണ് കീർത്തി സുരേഷ് .
“”ഇപ്പോഴും പതിനഞ്ചിലധികം തിരക്കഥകള്‍ എനിക്ക് വരാറുണ്ട്. മഹാനടിയെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോള്‍ ഞാന്‍ സിനിമകളെ നിരീക്ഷിക്കുന്നത്. ഭാവിയില്‍ വാണിജ്യ സിനിമകള്‍ ചെയ്യില്ല എന്നല്ല. അതിനും മാത്രം അഭിനയ സാധ്യത ഉണ്ടായിരിക്കണം”- ഒരു അഭിമുഖത്തില്‍ കീര്‍ത്തി പറഞ്ഞു. മഹാനടിക്ക് ശേഷം കീര്‍ത്തി സുരേഷിന് വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിയ്ക്കുന്നത്. നയന്‍താരയെയും അനുഷ്ക ഷെട്ടിയെയും സാമന്തയെയുമൊക്കെ പോലെ കീര്‍ത്തിയും വളരെ അധികം സെലക്ടീവായി.
സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്തെ അടുത്ത സൂപ്പര്‍ ലേഡിയായി വളര്‍ന്നുകൊണ്ടിരിക്കുകയാണ് കീര്‍ത്തി എന്നാണ് ആരാധകരുടെ പക്ഷം. ഇപ്പോള്‍ സിനിമ തെരഞ്ഞെടുക്കുന്പോള്‍ കീര്‍ത്തി ക്വാളിറ്റിക്കൊപ്പം അതിന്റെ വാണിജ്യ വിജയവും നോക്കാറുണ്ട്. സണ്ടക്കോഴി 2, സാമി 2, സര്‍ക്കാര്‍ എന്നീ ചിത്രങ്ങള്‍ നോക്കിയാല്‍ അത് മനസിലാവും. മലയാളത്തിലും തമിഴിലും തെലുങ്കിലും വിജയം കണ്ട കീര്‍ത്തി ഇപ്പോള്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ബോണി കപൂര്‍ നിര്‍മിച്ച് അമിത് ഷര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി അഭിനയിക്കാനൊരുങ്ങുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍.
keerthi suresh about her success