ചെറുപ്പത്തില്‍ താന്‍ മോഹന്‍ലാലിന്റെ സിനിമകളാണ് ധാരാളമായി കണ്ടിരുന്നെന്നും നടനായതിന് ശേഷമാണ് മമ്മൂട്ടിയുടെ കുറേ സിനിമകള്‍ കാണുന്നതെന്നും തുറന്ന് പറഞ്ഞ് പൃഥ്വിരാജ്.
‘ചെറുപ്പത്തില്‍ ഒരുപാട് സിനിമ കാണുന്നയാളായിരുന്നില്ല. കണ്ടു തുടങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ കണ്ടത് ലാലേട്ടന്റെ സിനിമകളാണ്. അതുകൊണ്ട് ഞാനൊരു ലാലേട്ടന് ഫാനാണ്. ഞാനൊരു നടനായിക്കഴിഞ്ഞാണ് മമ്മൂക്കയുടെ കുറേ സിനിമകള്‍ കാണുന്നത്. അപ്പോഴാണ് എനിക്ക് മനസിലായത് മമ്മൂക്ക എന്ന് പറയുന്നത് അഭിനയത്തിന്റെ കുലപതിയാണ് എന്ന്. ഇവര്‍ രണ്ടു പേരും കേരളത്തിലായതു കൊണ്ട് നമ്മളിങ്ങനെ ലാലേട്ടന്, മമ്മൂക്ക എന്നൊക്കെ സിംപിളായി പറയുന്നത്.’
‘പക്ഷേ, ലോകത്തുള്ള ഒരുപാട് നടീ നടന്മാരെയൊക്കെ കണ്ട്, അഭിനയമെന്ന ജോലി ഒരുപാട് കാലം ചെയ്തുകഴിയുമ്പോള്‍ മനസ്സിലാകും. ഭയങ്കര സ്പെഷലാണ് അവര്‍ രണ്ടു പേരും. വേള്‍ഡ്ക്ലാസ് ആക്ടേഴ്സ് എന്നൊക്കെ പറയില്ലേ? അതാണ്. സിനിമയെ ഗൗരവമായി കാണുന്ന ആര്‍ക്കും ഒരാള്‍ മറ്റേയാളേക്കാള്‍ നല്ലതാണെന്ന് പറയാന്‍ പറ്റില്ല. അമരത്തിലും കമലദളത്തിലും ഒരു ആക്ടറിന്റെ എഫര്‍ട്ട് എത്രത്തോളമാണെന്ന് എനിക്കറിയാം.’ വനിത സംഘടിപ്പിച്ച കുട്ടികളുമായുള്ള കൂടിക്കാഴ്ച്ചയില്‍ പൃഥ്വിരാജ് പറഞ്ഞു.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...