Connect with us

പണ്ട് ഫാൻസുകാരെ കളിയാക്കി ഇപ്പോൾ നിലനിൽപ്പിനായി അവന്മാരെ പൊക്കി നടക്കുന്നു ; പൃഥ്വിരാജിനെതിരെ പരിഹാസം!

Movies

പണ്ട് ഫാൻസുകാരെ കളിയാക്കി ഇപ്പോൾ നിലനിൽപ്പിനായി അവന്മാരെ പൊക്കി നടക്കുന്നു ; പൃഥ്വിരാജിനെതിരെ പരിഹാസം!

പണ്ട് ഫാൻസുകാരെ കളിയാക്കി ഇപ്പോൾ നിലനിൽപ്പിനായി അവന്മാരെ പൊക്കി നടക്കുന്നു ; പൃഥ്വിരാജിനെതിരെ പരിഹാസം!

മലയാള സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. ഇരുപതാം വയസിൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് പതിനാറ് വർഷങ്ങൾക്കിപ്പുറം മറ്റുള്ളവരെ അംഗീകരിച്ചുകൊടുക്കാൻ മടിയുള്ള മലയാളികളുടെ രാജുവേട്ടനായി പൃഥ്വിരാജ് തലയുയർത്തി നിൽക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തിലെ നടനെക്കാൾ ഉപരി പൃഥ്വിരാജ് എന്ന വ്യക്തിയുടെ വിജയമാണത്.

നന്ദനം എന്ന രഞ്ജിത് ചിത്രത്തിൽ പ്രായത്തിൽ കവിഞ്ഞ പക്വതയാർന്ന അഭിനയം കാഴ്ചവെച്ച ആ ചെറുപ്പക്കാരൻ മലയാളത്തിലുപരി തെന്നിന്ത്യ മുഴുവൻ അംഗീകരിക്കപ്പെടുന്ന ഒരു സൂപ്പർ സ്റ്റാറായി ഇന്ന് മാറിയിരിക്കുന്നു. നടനെന്നതിലപരി സംവിധായകൻ, നിർമാതാവ്, വിതരണക്കാരൻ തുടങ്ങി വിവിധ മേഖലകളിൽ പൃഥ്വിരാജ് മലയാള സിനിമയുടെ അഭിമാനമാണ്. ഈ വർഷം പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ വിജയം നേടിയ സിനിമകളിലൊന്നാണ് പൃഥ്വിരാജ് നായകനായ കടുവ. മലയാള സിനിമയിൽ ഒരു കാലത്ത് ഏറ്റവും കൂടുതൽ നിറഞ്ഞ് നിന്നിരുന്നതും കുറെ നാളുകളായി കാണാൻ കിട്ടാത്തതുമായ ഒരു വിഭാഗമാണ് മാസ് ആക്ഷൻ ചിത്രങ്ങൾ.

എന്നാൽ ഒരിടവേളയ്ക്ക് ശേഷം ഒരു കാലത്തെ മലയാള സിനിമയിലെ തന്നെ കൊമേഷ്യൽ സിനിമയുടെ തലവനായിരുന്ന ഷാജി കൈലാസിന്റെ സംവിധാനത്തിൽ കടുവ പുറത്തുവന്നതോടെ ഒരു അടിപൊളി കൊമേഷ്യൽ സിനിമയുടെ അനുഭവം ആസ്വദിക്കാൻ പ്രേക്ഷകന് സാധിച്ചു. പാലായിലെ പ്രമാണിയായ കടുവാക്കുന്നേൽ കുര്യച്ചൻ എന്ന പ്ലാന്ററും ജോസഫ് ചാണ്ടി എന്ന ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ശത്രുതയുടെ കഥയാണ് ചിത്രം പറഞ്ഞത്. കഴിഞ്ഞ ദിവസം സിനിമയുടെ സക്സസ് സെലിബ്രേഷൻ ആഘോഷമായി നടന്നിരുന്നു.

നിർമാതാവ് സുപ്രിയയും സംവിധായകൻ ഷാജി കൈലാസും നായകൻ പൃഥ്വിരാജും നായിക സംയുക്തയുമെല്ലാം സക്സസ് സെലിബ്രേഷനിൽ പങ്കെടുക്കാനെത്തിയിരുന്നു. താരങ്ങളോടുള്ള ആരാധന മൂത്ത് ഫാൻസ് കൈയ്യിൽ പേര് പച്ച കുത്തുന്നതും മുഖം പച്ച കുത്തന്നതുമെല്ലാം സർവ സാധാരണമാണ്. കേരളത്തിലെ ഫാൻസിനിടയിൽ വളരെ വിരളമായി മാത്രമാണ് ഇത്തരം പ്രവണതകൾ കണ്ടുവരാറുള്ളത്. പക്ഷെ തമിഴിലെല്ലാം സൂപ്പർ താരങ്ങളുടെ പേരും മുഖവും ആരാധകർ ശരീരത്തിൽ‌ പച്ച കുത്താറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞത് പൃഥ്വിരാജിന്റെ പേരും മുഖവും കൈകളിൽ പച്ച കുത്തിയ യുവാവിന്റെ വീഡിയോയാണ്.

കടുവയുടെ സക്സസ് സെലിബ്രേഷനിൽ പങ്കെടുക്കാനെത്തിയപ്പോൾ പൃഥ്വിരാജ് ആരാധകൻ പച്ച കുത്തിയ കൈകൾ തനിക്ക് പ്രിയപ്പെട്ട താരത്തെ കാണിക്കുകയും പൃഥ്വിരാജ് അത് ഫോണിൽ പകർത്തുകയും ചെയ്തിരുന്നുശേഷം കഴിഞ്ഞ ദിവസംതന്റെ മുഖവും പേരും പച്ചകുത്തിയ ആരാധകന്റെ കൈകളുടെ ചിത്രം പൃഥ്വിരാജ് സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ചിത്രം പങ്കുവെച്ച് ഐ ലവ് യു ടൂ എന്നാണ് പൃഥ്വിരാജ് കുറിച്ചത്. സംഭവം സോഷ്യൽമീഡിയയിൽ വൈറലായതോടെ നിരവധി പേർ വിമർശനവുമായി എത്തി.

സമൂഹത്തിന് മാതൃകയാകേണ്ട ഒരു നടൻ ആരാധകരുടെ ഇത്തരം പ്രവണതകൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് അത് പ്രോത്സാഹിപ്പിക്കുന്നതെന്നതിൽ പുച്ഛം തോന്നുന്നുവെന്നാണ് താരത്തെ വിമർശിച്ച് പലരും കമന്റ് ചെയ്തത്.’ഇക്ക ഈ സൈസ് എടുക്കാത്തതാണല്ലോ?, താങ്കളെ പോലെ ഒരു വ്യക്തി ഇത്തരം കാര്യങ്ങൾ സാധാരണ സപ്പോർട്ട് ചെയതതാണല്ലോ… എന്തുപറ്റി, അക്കൗണ്ട് ഹാക്കായോ രാജുവണ്ണാ, കേരളം ഭ്രാന്താലയം.. നിങ്ങൾ വലിയ മനസിന് ഉടമ എങ്കിൽ ഇതിനെ പ്രോത്സാഹിപ്പിക്കില്ല…, വട്ട് വേറെന്ത് പറയാൻ’

‘പണ്ട് ഫാൻസ്‌ കാരെ കളിയാക്കി നടന്നു ഇപ്പോൾ അവന്മാരെ പൊക്കി നടക്കുന്ന രാജുവേട്ടൻ… നിലനിൽപിന് വേണ്ടി രാജുവേട്ടൻ’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് വന്നത്. അതേസമയം ചിലർ പൃഥ്വിരാജിന്റെ പ്രവൃത്തിയെ അനുകൂലിക്കുകയും ചെയ്തു.’ഈ പോസ്റ്റ്‌ ഇദ്ദേഹം ഇടുമ്പോൾ… ടാറ്റൂ അടിച്ച ആ ചെക്കന് കിട്ടുന്ന സന്തോഷം.. അതാണ് ഇദ്ദേഹം ഉദേശിച്ചത്‌… തന്നെ വളരെ അധികം സ്നേഹിക്കുന്ന ഒരു ആരാധകന് ഇങ്ങനെയൊരു സന്തോഷം കൊടുക്കാൻ പറ്റുന്നത് തികച്ചും ഒരു നല്ല കാര്യം അല്ലെ…..’

‘ഇങ്ങനെ ഒരു ആരാധകൻ ഉണ്ടെന്ന് ഇദ്ദേഹത്തെ അറിയിക്കാൻ ആയിരിക്കാം ഇവൻ അടക്കാൻ പറ്റാത്ത ആരാധന ഇങ്ങനെ ടാറ്റൂ അടിച്ച് സാധിച്ചത്… അവൻ അതിൽ വിജയിക്കുകയും ചെയ്‌തു’ എന്നാണ് അനുകൂലിച്ച് ഒരാൾ കമന്റ് ചെയ്തത്.

More in Movies

Trending

Recent

To Top