കല്യാണം കഴിഞ്ഞാലും എന്റെ പ്രയോറിറ്റി അതാണ് ; പൃഥ്വിരാജ് പറയുന്നു !
മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന് ഇന്ന് നാല്‍പതാം പിറന്നാള്‍. 20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന്‍ ചിത്രത്തിലൂടെ നടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്
കഴിഞ്ഞ വര്‍ഷം സംവിധാനം ചെയ്തതും നിര്‍മ്മിച്ചതും നായകനായി അഭിനയിച്ചതുമടക്കം ആറോളം സിനിമകളാണ് പൃഥ്വിരാജിന്റേതായി തിയറ്ററുകളിലേക്ക് എത്തിയത്. എല്ലാം ഒന്നിനൊന്ന് മികച്ചതും സാമ്പത്തിക നേട്ടം ഉണ്ടാക്കി കൊടുത്തതുമാണ്.
ഏറ്റവുമൊടുവില്‍ കാപ്പ എന്ന സിനിമയാണ് റിലീസിനെത്തുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചതും. ഈ ചിത്രത്തിന്റെ പ്രൊമോഷന് എത്തിയപ്പോള്‍ ഭാര്യ സുപ്രിയ മേനോനെ കുറിച്ചും സിനിമയിലെ നായികമാരെ കുറിച്ചുമൊക്കെ ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലൂടെ മനസ് തുറന്നിരിക്കുകയാണ് താരം.
കല്യാണം കഴിഞ്ഞാലും എന്റെ പ്രയോറിറ്റി സിനിമയാണ് മുന്‍പ് പൃഥ്വിരാജ് പറഞ്ഞ ചില കാര്യങ്ങളെ പറ്റിയാണ് അഭിമുഖത്തില്‍ ചോദിച്ചത്. ഇപ്പോഴും അത് തന്നെയാണ് തനിക്ക് പറയാനുള്ളതെന്ന് കൂട്ടിച്ചേര്‍ത്ത താരം ഭാര്യ സുപ്രിയ മേനോനെ കുറിച്ചും അഭിപ്രായപ്പെട്ടു. ‘തന്റെ അതേ അഭിപ്രായം തന്നെയാണ് ഭാര്യയായ സുപ്രിയയ്ക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ എന്ന് പറഞ്ഞ് പോവാന്‍ പറ്റുന്ന ജോലിയല്ല സിനിമ.
എന്നാല്‍ സിനിമയും വ്യക്തി ജീവിതവും ഒരുപോലെ കൈകാര്യം ചെയ്യുന്നവരുണ്ട്. എനിക്ക് അത്രയ്‌ക്കൊന്നും പറ്റാറില്ല. അക്കാര്യത്തില്‍ ഞാന്‍ വന്‍ പരാജയമാണെന്നാണ് പൃഥ്വി പറയുന്നത്. എനിക്ക് വമ്പന്‍ സുഹൃത്ത് വലയങ്ങളൊന്നുമില്ല. പാര്‍ട്ടികളിലും കാര്യമായി പോവാറില്ല. സിനിമാ തിരക്കുകളില്‍ നിന്നും മാറി ട്രിപ്പ് പ്ലാന്‍ ചെയ്താല്‍ ആ സമയത്ത് ഫോണെടുത്ത് നോക്കുകയോ സിനിമയെക്കുറിച്ച് സംസാരിക്കുകയോ ചെയ്യില്ല. അങ്ങനെ ചെയ്താല്‍ സുപ്രിയയുടെ ഒരു നോട്ടം വന്നേക്കുമെന്നും നടന്‍ പറയുന്നു
നായികമാര്‍ പത്രം വായിക്കാറില്ലെന്നും പഴയൊരു അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞിരുന്നു. അതിനെ പറ്റിയുള്ള ചോദ്യത്തിന് ഇപ്പോഴും ഞാനത് തന്നെ പറയുമെന്നാണ് നടന്‍ പറയുന്നത്. ‘എന്റെ വളരെ അടുത്ത സുഹൃത്തുക്കളെ ഉദ്ദേശിച്ചാണ് അന്ന് ഞാനങ്ങനെ് പറഞ്ഞത്.
ഇപ്പോഴും അവരത് കേള്‍ക്കുന്നുണ്ടെങ്കില്‍ മനസിലാകുന്നുണ്ടാവും അവരെ കുറിച്ചാണ് പറഞ്ഞതെന്ന്. കാരണം ഇപ്പോഴും അവര്‍ പത്രം വായിക്കാറില്ല. എന്റെ അത്രയും അടുത്ത സുഹൃത്തുക്കളായത് കൊണ്ട് അതാരാണെന്ന് പറയുന്നില്ലെന്നും’, പൃഥ്വി കൂട്ടിച്ചേര്‍ത്തു.
ഞാന്‍ സിനിമയില്‍ വന്ന കാലത്ത് ഞാന്‍ വളരെ ചെറുതാണ്. എന്റെ സുഹൃത്തുക്കളായി അഭിനയിച്ചത് ജഗദീഷേട്ടനൊക്കെയാണ്. അന്ന് പ്രായം കുറഞ്ഞിട്ടുള്ള താരങ്ങള്‍ കുറവാണ്. പിന്നെ ആ സെറ്റില്‍ എന്റെ അതേ പ്രായത്തിലുണ്ടാവുന്നത് നായികമാരാണ്. എനിക്ക് കൂടുതല്‍ അടുപ്പവും പരിചയവുമൊക്കെ നടിമാരുമായിട്ടാണ്. ഇന്നത്തെ നായികമാര്‍ അപര്‍ണയെ പോലെയൊക്കെ ഉള്ളവര്‍ എന്നെക്കാളും വളരെ ചെറുപ്പമാണ്. എന്നെക്കാളും പതിമൂന്ന് വയസ് ഇളയതാണ് അപര്‍ണയെന്ന് പൃഥ്വി പറയുന്നു.
മാത്രമല്ല അമര്‍ അക്ബര്‍ അന്തോണിയില്‍ അഭിനയിക്കുമ്പോള്‍ നടി നമിത പറഞ്ഞതിനെ പറ്റിയും താരം കൂട്ടിച്ചേര്‍ത്തു. ആ സിനിമയില്‍ നമിത ഞങ്ങളുടെ നായികയാണ്. എന്നാല്‍ അവള്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ എന്റെ ഫാനായിരുന്നുവെന്നാണ് പറഞ്ഞതെന്ന് തമാശരൂപേണ പൃഥ്വി സൂചിപ്പിക്കുന്നു. അതുകൊണ്ട് പുതിയ നായികമാരുമായി എനിക്ക് അത്ര അടുത്ത സൗഹൃദമില്ല.
ലോകകപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് അര്‍ജിന്റയാണ് ഇഷ്ട ടീമെന്ന് വ്യക്തമാക്കിയ നടന്‍ തനിക്ക് ലഭിച്ച അവാര്‍ഡുകളെ പറ്റിയും ചോദിച്ചു. മെസി കപ്പ് പിടിച്ച് കിടന്നുറങ്ങുന്നത് പോലെ ചെയ്തിട്ടുണ്ടോന്ന ചോദ്യത്തിന് താനങ്ങനെ ചെയ്യുന്നത് മകളെ മാത്രമാണ്. അവളെ കെട്ടിപ്പിടിച്ച് ഉറങ്ങാറുണ്ടെന്ന് പൃഥ്വി പറയുന്നു. മാത്രമല്ല തന്റെ വീട്ടില്‍ അവാര്‍ഡുകളൊന്നും ഇല്ലെന്നും താരം സൂചിപ്പിച്ചു.
അപ്പോള്‍ ഇതുവരെ കിട്ടിയ അവാര്‍ഡുകളൊക്കെ എവിടെ പോയെന്ന ചോദ്യത്തിന് പെട്ടെന്ന് ഉത്തരം പറയാനാകാതെ പൃഥ്വിരാജ് നിന്നു. അതൊക്കെ തന്റെ പഴയ ഫ്‌ളാറ്റിലോ മറ്റോ ആണുള്ളതെന്നും ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ അങ്ങനെയൊന്നുമില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
