Malayalam
7 ദിവസത്തെ നിരീക്ഷണത്തിന് ശേഷം പൃഥ്വിരാജ് ഹോം ക്വാറന്റൈനിലേക്ക്..
7 ദിവസത്തെ നിരീക്ഷണത്തിന് ശേഷം പൃഥ്വിരാജ് ഹോം ക്വാറന്റൈനിലേക്ക്..
ആടുജീവിതത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജോർദാനിൽ നിന്ന് തിരിയിച്ചെത്തിയ പൃഥ്വിരാജ് ക്വാറന്രൈനിൽ കഴിയുകയാണ്. പൃഥ്വി ക്വാറന്രൈനിലെ വിശേഷങ്ങള്‍ അറിയിക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈൻ കാലം ഇന്ന് അവസാനിക്കും എന്ന് അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്.
‘ഏഴ് ദിവസത്തെ എന്റെ ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈൻ ഇന്ന് അവസാനിക്കും. അടുത്ത ഏഴ് ദിവസം ഹോം ക്വാറന്റൈനിലാണ്. ഹോം ക്വാറന്റൈനും കൃത്യമായി പാലിക്കേണ്ടതാണ് എന്നും പൃഥ്വിരാജ് ഓര്‍മ്മിക്കുന്നു’. ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിന്റെ ജോലിക്കാര്‍ക്കും അവരുടെ ആതിഥ്യമര്യാദയ്ക്കും നന്ദി പറയുന്നു. ഇതിനകം ഹോം ക്വാറന്റൈനില്‍ പോയവര്‍ ഒരു കാര്യം ഓര്‍ക്കണം, വീട്ടിലെത്തുന്നുവെന്ന് പറയുന്നത് നിങ്ങളുടെ ക്വാറന്റൈൻ കാലം അവസാനിച്ചുവെന്ന അര്‍ത്ഥമില്ല. ഹോം ക്വാറന്റൈൻ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ആരോഗ്യപ്രവര്‍ത്തര്‍ പറഞ്ഞ തരത്തിലുള്ള രോഗം പിടിക്കാൻ സാധ്യത കൂടുതലുള്ള ആള്ക്കാര് വീട്ടിലില്ലെന്ന് ഉറപ്പുവരുത്തണമെന്നും പൃഥ്വിരാജ് പറയുന്നു.
