Connect with us

ക്യാമ്പില്‍ രണ്ടാഴ്ചത്തേയ്ക്കുളള ഭക്ഷണം മാത്രം; ജോർദാനിൽ നിന്ന് പൃഥ്വി എഴുതുന്നു

Malayalam

ക്യാമ്പില്‍ രണ്ടാഴ്ചത്തേയ്ക്കുളള ഭക്ഷണം മാത്രം; ജോർദാനിൽ നിന്ന് പൃഥ്വി എഴുതുന്നു

ക്യാമ്പില്‍ രണ്ടാഴ്ചത്തേയ്ക്കുളള ഭക്ഷണം മാത്രം; ജോർദാനിൽ നിന്ന് പൃഥ്വി എഴുതുന്നു

ആടുജീവിതം ചിത്രീകരണത്തിനായി ജോര്‍ദാനിലെത്തിയ പൃഥ്വിരാജും സംഘവും ഷൂട്ടിങ്ങ് റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് വരാന്‍ സഹായമഭ്യര്‍ഥിച്ചത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ജോര്‍ദാനിലെ സാഹചര്യം വിശദീകരിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കപവച്ചിരിക്കുകയാണ് പൃഥ്വി. ലോകമെമ്പാടുമുള്ള ഒരുപാട് ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങാനായി കൊതിച്ച് കാത്തിരിക്കുന്നത്. ഒരു ദിവസം ഞങ്ങളും അവിടെയെത്തും. അതു വരെ നിങ്ങൾ സുരക്ഷിതരായിരിക്കുക’ വാദിറം മരുഭൂമിയിലെ ക്യാംപിൽ ആടുജിവിതം സിനിമയുടെ മറ്റു അണിയറപ്രവർത്തകർക്കൊപ്പം തങ്ങുന്ന നടൻ പൃഥ്വിരാജിന്റെ വാക്കുകളാണിത്.

സാധാരണ ജീവിതത്തിലേക്ക എത്രയും പെട്ടെന്ന് മടങ്ങിവരാന്‍ സാധിക്കാന്‍ എല്ലാവര്‍ക്കും ചേര്‍ന്ന് പ്രാര്‍ഥിക്കാമെന്നും പ്രത്യാശിക്കാമെന്നുമുള്ള വാക്കുകളോടെയാണ് പൃഥ്വി കുറിപ്പ് അവസാനിപ്പിക്കുന്നത്.

എല്ലാവർക്കും നമസ്കാരം

നിങ്ങളെല്ലാവരും വീടുകളിൽ സുരക്ഷിതരാണെന്നും ഇൗ അടിയന്തര സാഹചര്യത്തോടു നിങ്ങൾ പൊരുത്തപ്പെട്ടെന്നും വിശ്വസിക്കുന്നു. ജോർദാനിൽ നടന്നു വന്നിരുന്ന ആടുജീവിതം സിനിമയുടെ ഷൂട്ടിങ് കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ മാസം 24–ന് താൽക്കാലികമായി നിർത്തി വയ്ക്കേണ്ടി വന്നിരുന്നു. പക്ഷേ പിന്നീട് ഞങ്ങളുടെ സാഹചര്യം മനസ്സിലാക്കിയ അധികൃതർ വാദിറം മരുഭൂമിയിൽ ഷൂട്ടിങ് തുടരാനുള്ള അനുമതി തന്നു. എന്നാൽ കോവിഡ് മൂലമുള്ള സാഹചര്യങ്ങൾ കൂടുതൽ രൂക്ഷമായതോടെ ഇൗ രാജ്യത്തിലെ സുരക്ഷാമാനദണ്ഡങ്ങൾ കൂടുതൽ ശക്തമാകുകയും തുടർന്ന് ഷൂട്ടിങ്ങിനുള്ള അനുമതി റദ്ദാക്കപ്പെടുകയും ചെയ്തു.

​ഞാനും ഞങ്ങളുടെ ടീമും വാദിറം മരുഭൂമിയിലെ ഒരു ക്യാംപിലാണ് ഇപ്പോഴുള്ളത്. ഷൂട്ടിങ്ങിനുള്ള അനുമതി ഇനി ഉടനെയെങ്ങും ലഭിക്കാനിടയില്ല എന്നാണ് ഇവിടുത്തെ അധികൃതർ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് ഏറ്റവുമടുത്ത് മടങ്ങുക എന്നതാണ് ശേഷിക്കുന്ന ഒരേയൊരു മാർഗം. ഏപ്രിൽ രണ്ടാം ആഴ്ച വരെ വാദിറം മരുഭൂമിയിൽ ഷൂട്ടിങ് തുടരാൻ പദ്ധതിയുണ്ടായിരുന്നതിനാൽ അതു വരെയുള്ള താമസം ഭക്ഷണം മറ്റു സൗകര്യങ്ങൾ എന്നിവ നേരത്തെ തന്നെ ഒരുക്കിയിരുന്നു. പക്ഷേ അതു കഴിഞ്ഞാലുള്ള അവസ്ഥ എന്താകും എന്ന് ഞങ്ങൾക്ക് അറിയില്ല.

ഞങ്ങളുടെ ഒപ്പം ഒരു ‍ഡോക്ടറുണ്ട്. അദ്ദേഹം ടീമിലുള്ള ഒാരോരുത്തരുടെയും ആരോഗ്യസ്ഥിതി ഒാരോ 72 മണിക്കൂർ കൂടുമ്പോഴും പരിശോധിക്കുന്നുണ്ട്. ഇതു കൂടാതെ ജോർദാൻ ഗവൺമെന്റിന്റെ ഒരു ഡോക്ടറും ഞങ്ങളെ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള അവസ്ഥയെക്കുറിച്ച് എനിക്കും 58 പേരടങ്ങുന്ന ഞങ്ങളുടെ ടീമിനും നല്ല ധാരണയുണ്ട്. അതു കൊണ്ട് നമ്മുടെ നാട്ടിലെ അധികൃതർ ഞങ്ങളുടെ കാര്യത്തിൽ ഒരുപാട് ഇടപെടലുകൾ നടത്തണം എന്ന് ഇൗ ഘട്ടത്തിൽ ആവശ്യപ്പെടുന്നത് ശരിയല്ല എന്ന ബോധ്യം ഞങ്ങൾക്കുണ്ട്.

പക്ഷേ ഞങ്ങളുടെ അവസ്ഥയെക്കുറിച്ച് ആശങ്കപ്പെട്ടിരിക്കുന്ന എല്ലാവരോടും അതെക്കുറിച്ച് പറയണമെന്ന് തോന്നിയതു കൊണ്ടാണ് ഇൗ തുറന്നെഴുത്ത്.

ലോകമെമ്പാടും ആയിരക്കണക്കിന് ഇന്ത്യക്കാരാണ് സ്വന്തം നാട്ടിലേക്ക് മടങ്ങാനായി വെമ്പൽ കൊള്ളുന്നത്. ഒരു ദിവസം ഞങ്ങൾക്കും മടങ്ങി വരാനാകും എന്നു തന്നെയാണ് വിശ്വാസം. അതു വരെ നിങ്ങളെല്ലാവരും സുരക്ഷിതരായിരിക്കുക. ജീവിതം പഴയ പടി ആകാൻ നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രാർഥിക്കാം പ്രതീക്ഷിക്കാം.

ജോര്‍ദാനില്‍ കുടുങ്ങിയ ആടുജീവിതം സിനിമാസംഘത്തിന് സാധ്യമായ സഹായങ്ങള്‍ എത്തിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍.

വിസാകാലാവധി തീരുന്നതുമായി ബന്ധപ്പെട്ട ആശങ്ക അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്ക് എത്തിക്കുകയെന്നത് തല്‍ക്കാലം പ്രാവര്‍ത്തികമല്ല. അതുകൊണ്ട് തന്നെ വിസാകാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചിട്ടുണ്ട്. എ.കെ ബാലന്‍ വ്യക്തമാക്കി

prithiraj

More in Malayalam

Trending