Connect with us

അക്ഷയ് കുമാറിന് വാച്ച് മോഷ്ടിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു; നടി പ്രീതി ജാംഗിയാനി

Bollywood

അക്ഷയ് കുമാറിന് വാച്ച് മോഷ്ടിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു; നടി പ്രീതി ജാംഗിയാനി

അക്ഷയ് കുമാറിന് വാച്ച് മോഷ്ടിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു; നടി പ്രീതി ജാംഗിയാനി

ബോളിവുഡ് താരം അക്ഷയ് കുമാറിന് വാച്ച് മോഷ്ടിക്കുന്ന സ്വഭാവം ഉണ്ടായിരുന്നുവെന്ന് നടി പ്രീതി ജാംഗിയാനി. 2002ല്‍ പുറത്തിറങ്ങിയ ‘ആവാര പാഗല്‍ ദീവാന’യില്‍ അക്ഷയ്‌യുടെ നായികയായി അഭിനയിച്ച താരമാണ് പ്രീതി. വാച്ച് മോഷ്ടിക്കുന്ന അക്ഷയ്‌യുടെ പ്രാങ്കിനെ കുറിച്ചാണ് പ്രീതി സംസാരിച്ചത്.

‘അദ്ദേഹം അസാമാന്യനാണ്, സെറ്റില്‍ വലിയ തമാശക്കാരനാണ്. അദ്ദേഹം നിരവധി വാച്ചുകള്‍ മോഷ്ടിച്ചിട്ടുണ്ട്. നിങ്ങള്‍ അദ്ദേഹത്തിന് ഷേക്ക് ഹാന്‍ഡ് നല്‍കൂ, അദ്ദേഹം നിങ്ങളുടെ വാച്ച് മോഷ്ടിക്കും,. നിങ്ങളുടെ കൈകള്‍ ശൂന്യമാക്കേണ്ടത് എങ്ങനെയെന്ന് അദ്ദേഹത്തിന് അറിയാം’ എന്നാണ് പ്രീതി പറയുന്നത്.

ബോളിവുഡ് തികാനയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രീതി സംസാരിച്ചത്. അതേസമയം, അക്ഷയ് ഒരു നടന്‍ അല്ലായിരുന്നെങ്കില്‍ നല്ലൊരു പോക്കറ്റടിക്കാരന്‍ ആകുമായിരുന്നുവെന്ന് ഷോയിലെത്തിയ മറ്റൊരു അതിഥി മുമ്പ് പറഞ്ഞിരുന്നതായി അവതാരകന്‍ സൂചിപ്പിച്ചിരുന്നു.

‘വേണമെങ്കില്‍ സംഭവിക്കുമായിരുന്നു. എന്നാല്‍ ആ സെറ്റില്‍ ഏറ്റവും രസകരമായ വ്യക്തി ജോണി ലിവര്‍ ആയിരുന്നു. അദ്ദേഹം എല്ലാവരെയും ചിരിപ്പിക്കുമായിരുന്നു’ എന്നാണ് പ്രീതി മറുപടി പറഞ്ഞത്. തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സജീവമായ പ്രീതി മൊഹബത്തേന്‍, ഹലോ, ഓംകാര തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ പ്രീതി വേഷമിട്ടിട്ടുണ്ട്.

അതേസമയം, സൂരറൈ പോട്രിന്റെ ഹിന്ദി റീമേക്ക്, ബഡേ മിയാന്‍ ചോട്ടെ മിയാന്‍, സ്‌കൈ ഫോഴ്‌സ് തുടങ്ങിയ ചിത്രങ്ങളാണ് അക്ഷയ് കുമാറിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. അടുത്തിടെയായി പുറത്തിറങ്ങിയ മിക്ക സിനിമകളും തിയേറ്ററില്‍ പരാജയമായതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് താരത്തിന്റെ വരാനിരിക്കുന്ന സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുന്നത്.

More in Bollywood

Trending