Bollywood
‘സിങ്കം എഗെയ്ന്‍’; ചിത്രീകരണത്തിനിടെ നടന്‍ അജയ് ദേവ്ഗണിന്റെ കണ്ണിന് പരിക്ക്
‘സിങ്കം എഗെയ്ന്‍’; ചിത്രീകരണത്തിനിടെ നടന്‍ അജയ് ദേവ്ഗണിന്റെ കണ്ണിന് പരിക്ക്
നിരവധി ആരാധകരുള്ള താരമാണ് അജയ് ദേവ്ഗണ്‍. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. എന്നാല്‍ ഇപ്പോഴിതാ രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ‘സിങ്കം എഗെയ്ന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന് കണ്ണിന് പരിക്കേറ്റുവെന്നുളള വിവരങ്ങളാണ് പുറത്തെത്തുന്നത്.
കഴിഞ്ഞയാഴ്ച മുംബൈയില്‍ ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് നടന് ഇടത് കണ്ണിന് പരിക്കേറ്റത്. അജയിനെ ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ചെന്നാണ് വിവരം.
‘സിങ്കം എഗെയ്ന്‍’ ചിത്രത്തിലെ ഒരു പ്രധാന ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കവെയാണ് നവംബര്‍ 30 നടന്റെ കണ്ണിന് പരിക്കേറ്റത്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ഒരു സ്റ്റണ്ട് ആര്‍ടിസ്റ്റിന്റെ പഞ്ച് തെറ്റി അജയ് ദേവഗണിന്റെ മുഖത്ത് കൊണ്ടു. കണ്ണിന് ആണ് കൊണ്ടത്. ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ സ്ഥലത്ത് എത്തി നടനെ പരിശോധിച്ചു.
പരിക്ക് വലിയ പ്രശ്‌നമില്ലാത്തതിനാല്‍ അജയ് ദേവഗണ്‍ കുറച്ച് വിശ്രമിച്ച ശേഷം അന്ന് തന്നെ ആ സംഘടന രംഗം തീര്‍ത്തു’ എന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
രോഹിത് ഷെട്ടിയുടെ പൊലീസ് യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് ‘സിങ്കം എഗെയ്ന്‍’. ചിത്രത്തില്‍ ദീപിക പദുക്കോണ്‍ അവതരിപ്പിക്കുന്ന ലേഡി സിങ്കം കൂടി ഉണ്ടാകുമെന്ന് രോഹിത് ഷെട്ടി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ടൈഗര്‍ ഷ്രോഫും പൊലീസ് വേഷത്തില്‍ എത്തുന്നുണ്ട്.
സൂര്യവംശിയായി അക്ഷയ് കുമാര്‍, ഇന്‍സ്‌പെക്ടര്‍ സിംബയായി രണ്‍വീര്‍ സിങ്ങും ചിത്രത്തിന്റെ ഭാഗമാകും. ചിത്രത്തിലെ പ്രതിനായകനായി അര്‍ജുന്‍ കപൂര്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.