Malayalam Breaking News
തമിഴിൽ നിന്നും മലയാളത്തിലേക്ക് ; ഇനി കന്നടയിലും താരമാകാൻ ഒരുങ്ങി പ്രയാഗ മാർട്ടിൻ
തമിഴിൽ നിന്നും മലയാളത്തിലേക്ക് ; ഇനി കന്നടയിലും താരമാകാൻ ഒരുങ്ങി പ്രയാഗ മാർട്ടിൻ
By
Published on
തമിഴിൽ നിന്നും മലയാളത്തിലേക്ക് ; ഇനി കന്നടയിലും താരമാകാൻ ഒരുങ്ങി പ്രയാഗ മാർട്ടിൻ
തമിഴ് ചിത്രമായ പിസാസിലൂടെയാണ് പ്രയാഗ മാർട്ടിൻ സിനിമാലോകത്തേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിന് ശേഷം മലയാളത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു പ്രയാഗ. ഇപ്പോൾ കന്നഡ സിനിമ ലോകത്തേക്ക് ചുവടു വെക്കുകയാണ് നടി.
ഗീത എന്ന ചിത്രത്തിലൂടെ സൂപ്പർ താരം ഗണേശിന്റെ നായികയാണ് പ്രയാഗ കന്നഡയിലേക്ക് ചുവടുമാറ്റുന്നത്. ഗീത ഒരു അഭിമാനകരമായ പ്രോജക്ട് ആണെന്നും ഗോൾഡൻ സ്റ്റാർ എന്നറിയപ്പെടുന്ന ഗണേശിനൊപ്പം അഭിനയിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും പ്രയാഗ പ്രതികരിച്ചു.
നവാഗതനായ വിജയ് നാഗേന്ദ്രയാണ് ഗീത സംവിധാനം ചെയ്യുന്നത്. കർണാടകയും കൊൽക്കത്തയുമാണ് പ്രധാന ലൊക്കേഷനുകൾ. സുരേഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ഉൾട്ടയാണ് പ്രയാഗയുടെ പുതിയ മലയാള ചിത്രം.
prayaga martin steps into kannada
Continue Reading
You may also like...
Related Topics:kannada, Prayaga Martin