Social Media
ലോക്ക് ഡൗണിൽ അതിഥി വീട്ടിലെത്തി; മൂര്‍ഖനെ താലോലിച്ച് പ്രവീണ
ലോക്ക് ഡൗണിൽ അതിഥി വീട്ടിലെത്തി; മൂര്‍ഖനെ താലോലിച്ച് പ്രവീണ
Published on
ലോക്ഡൗണില്‍ വീട്ടിലെത്തിയ ‘കുഞ്ഞന്‍ അതിഥിയെ’ പരിചയപ്പെടുത്തി നടി പ്രവീണ ലളിതാഭായ്. മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞിനെ താലോലിക്കുന്ന വീഡിയോ പ്രവീണ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചു.
കോഴിക്കൂടിന് അരികിലായാണ് പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ പ്രവീണ പൂജപ്പുരയുള്ള സതിയെ വിളിക്കുകയായിരുന്നു. സതി വന്ന് പരിശോധിച്ചപ്പോഴാണ് മൂര്‍ഖന്‍ കുഞ്ഞിനെ കണ്ടെത്തുന്നത്. ഇതോടെ സതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പ്രവീണ പാമ്പിനെ കൈയിലെടുക്കയായിരുന്നു.
സാധാരണ പാമ്പിനെ കണ്ടാല്‍ ആളുകള്‍ ഭയത്തോടു കൂടി ഉപദ്രവിക്കാറാണ് പതിവെന്നും ആ സമീപനം മാറ്റണമെന്ന് പ്രവീണ വീഡിയോയില്‍ പറഞ്ഞു. കുഞ്ഞന്‍ അതിഥിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രവീണ പങ്കുവെച്ചിട്ടുണ്ട്.
praveena
Continue Reading
You may also like...
Related Topics:praveena
